വിയറ്റ്നാം സൂപ്പർ ഏർലി ചക്കയിലെ ഒരു പ്രശ്നത്തിനുള്ള പരിഹാരം ആണ് ഈ പോസ്റ്റ്
കീടബാധ ഉള്ളത് പോലെ കഴിക്കാൻ സാധിക്കുന്ന രൂപത്തിൽ ആയിരുന്നില്ല ഈ വിയറ്റ്നാം സൂപ്പർ ഏർലിയിൽ ഉണ്ടാകുന്ന ചക്കകൾ. ഈ പ്രശനത്തിനുള്ള പരിഹാരമാണ് ഇനി പറയുന്നത്.
താഴെ കാണുന്ന പ്രശ്നത്തിന്റെ പരിഹാരം
കേരളത്തിൽ എല്ലായിടത്തും ഈ പ്രശ്നം ഉണ്ടാകില്ല ചില ഇടങ്ങളിൽ മണ്ണിന്റെ വ്യത്യാസം മൂലം വരുന്നതാണ്. എല്ലാ ചക്കകളിലും ഉണ്ടാകില്ല ഒന്നോ രണ്ടോ എണ്ണത്തിൽ ആണ് സാധാരണ കാണുന്നത്. ഇതിനുള്ള പരിഹാരം ഡോളോമൈറ്റ് 250 ഗ്രാം ചുവട്ടിലെ മണ്ണിൽ വിതറി കൊടുക്കുക ശേഷം മണ്ണിലേക്ക് ഇറങ്ങുന്ന വിധം വെള്ളം സ്പ്രൈ ചെയ്യുക അടുത്ത വർഷം ഈ പ്രശ്നം ഉണ്ടാകില്ല കൂടാതെ പൊട്ടാഷ് വളങ്ങളും വർഷത്തിൽ ഒരു തവണ എങ്കിലും കൊടുക്കുക. ഒന്നര വർഷം മുതൽ കായ്ച്ചു തുടങ്ങും ആദ്യത്തെ വർഷം തന്നെ 18 - 22 ചക്കകൾ ലഭിക്കും എന്നതാണ് ഈ ഇനത്തിൻ്റെ പ്രത്യേകത.
കടപ്പാട് : റിജോഷ് മാറോക്കി
Comments