എഴുത്ത് : Karthu J Mohan
കുറച്ചു ദിവസങ്ങൾക്കു മുമ്പ്....
അമ്മ പറഞ്ഞു...
പറമ്പിൽ ഒരു ചെടി നിൽക്കുന്നു..
ഒരു ദിവസം അതിൽ ഒരുപാട് പലതരം പൂക്കൾ വിരിയുന്നു എന്ന്.
ഈ പൂക്കൾ വിരിയുന്നത് വരെ ഞങ്ങൾ ആരും അതിനെ ശ്രദ്ധിച്ചിട്ട് പോലുമില്ല..
രാത്രി ഒരു ഏഴു മണിക്ക് ശേഷം വിരിഞ്ഞു രാവിലെ ഒരു ഏഴു മണി ഒക്കെ ആകുമ്പോൾ വാടിപ്പോകും... .
ഒരു ദിവസം നോക്കിയപ്പോൾ ചെടിയിൽ നിറയെ പൂക്കൾ അതും പലതരത്തിൽ...
പിന്നീട് ഞാൻ അതിനെ നിരീക്ഷിക്കാൻ തുടങ്ങി...
ദിവസവും പല തരം വെറൈറ്റികൾ ...
പ്രത്യേകിച്ച് വളമോ, വെള്ളമോ ഒന്നും കൊടുത്ത് ഞങ്ങൾ അതിനെ പരിപാലിച്ചിട്ടില്ല ...
എന്നിട്ടും ഇത്രയധികം ഭംഗിയോടെ ആ ചെടി നിറയെ ഉള്ള പൂക്കൾ കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്..
ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് നാൽപതിലധികം വെറൈറ്റി പൂക്കൾ ഒരു ചെടിയിൽ കണ്ടു...
മൂന്ന് തൈകളും ഉണ്ടായിട്ടുണ്ട്.
ഈ ചെടിയെക്കുറിച്ച് കുടുതലായി അറിയാന്‍ ഈ വീഡിയോ കാണുക.
Comentarios