മട്ടുപ്പാവ് നിറയെ ജൈവക്കൃഷിയുടെ ഹരിതശോഭയില്‍ ഒരു നൃത്താധ്യാപിക

Updated: Aug 27, 2019നൃത്താധ്യാപികയായ അടൂര്‍ കണ്ണങ്കോട് തപസ്യയില്‍ സുമാ നരേന്ദ്രയുടെ വീട്ടിലെ മട്ടുപ്പാവ് നിറയെ ജൈവക്കൃഷിയുടെ ഹരിതശോഭയില്‍ നിറഞ്ഞു നിക്കുകയാണ്. നൃത്താധ്യാപനത്തിനും അതൊടോപ്പമുള്ള മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പമാണ് തന്‍റെ വെടിന്ടെ മട്ടുപ്പാവ് നിറയെ പച്ചക്കറി കൃഷിയില്‍ മികച്ച വിജയം കൈവരിച്ച് മറ്റുള്ളവര്‍ക്ക് മാത്രകയാകുകയാണ് ഈ നൃത്താധ്യാപികയായ വനിതാ കര്‍ഷക. 2005 മുതല്‍ വീട്ടാവശ്യത്തിനു തുടങ്ങിയ പച്ചക്കറി കൃഷിയാണ് ഇന്നു വളര്‍ന്നു പന്തലിച്ചു നിക്കുന്നത് . പയര്‍, വഴുതന, ചീര, കുക്കുമ്പര്‍ പച്ചമുളക്, കാബേജ്, ബീന്‍സ്, കോവല്‍, കോളിഫ്ലവര്‍, കാപ്സിക്കം തുടങ്ങിയവയാണ് സുമാ നരേന്ദ്രയുടെ വീട്ടിലെ മട്ടുപ്പാവില്‍ വളരുന്നത്. കുടാതെ വിട്ടുമുറ്റത്തെ മഴമറയില്‍ ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെയും ചിറ്റമൃത്, വിഷഹാരിപ്പച്ച, കറ്റാര്‍വാഴ, കച്ചോലം, കരിനച്ചി, ചതുരമുല്ല, ദശപുഷ്പം തുടങ്ങിയ ഔഷധ സസ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും കൃഷിയുമുണ്ട്.

ജലം ഒരുതുള്ളി പോലും നഷട്ടപെടാതെയുള്ള തിരി നന സംവിധാനത്തിലുടെയാണ് മൊത്തം ചെടികളുടെയും ചുവട്ടില്‍ വെള്ളമെത്തുന്നത്. തിരി നന രിതി ഉപയോഗിക്കുന്ന ജില്ലയിലെ മാതൃകാ കൃഷിയിടമാണ് ഇന്നിത്. അടുക്കള മാലിന്യം മണ്ണിര കംപോസ്റ്റാക്കി മാറ്റുന്നതിനാല്‍ പുറത്തുനിന്നുമുള്ള വളങ്ങളുടെ ആവശ്യം കുറവാണ് ഈ കൃഷിയിടത്തില്‍. തിരച്ചും ജൈവ രിതിയിലുള്ള കൃഷി ആയതിനാല്‍ വിപണനത്തിന് യാതൊരു പ്രയാസവുമില്ല.

64 views0 comments