മരുഭുമിയിലെ റോസ് എന്ന പേരില്‍ അറിയപെടുന്ന റോസാ പൂവിനോട് സാമ്യമുള്ള പൂച്ചെടിയാണ് അഡിനിയം. കുറച്ചു വെള്ളം കൊണ്ട് വെയില്‍ കിട്ടുന്ന ഏതു സാഹചര്യത്തിലും നമുക്ക് അഡിനിയം ചെടികള്‍ വളര്‍ത്താന്‍ സാധിക്കുമെന്നതാണ് അഡിനിയം ചെടികളുടെ പ്രതേകത. വെള്ളം കുടികഴിഞ്ഞാല്‍ ചെടി ഫങ്കസ് ബാധ വന്നു അഴുകി പോകുന്നതിനു ഇടയാകും. താഴെ പറയുന്ന കാര്യങ്ങല്‍ ശ്രദ്ധിക്കുന്നത് വഴി മഴക്കാലത്ത് അഡിനിയം ചെടികള്‍ നശിക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും.
1. ആവശ്യമായ ചെടികള്‍ പ്രുണ്‍ചെയ്യുക
മെയ് മുതല്‍ ജൂണ്‍/ ജൂലെ വരെയുള്ള സമയങ്ങളില്‍ നമുക്ക് അഡിനിയം ചെടികള്‍ പ്രുണ്‍ ചെയ്യാവുന്നതാണ്. ബോണ്‍സായ് രൂപത്തില്‍ ആക്കുന്ന അഡിനിയം ചെടികളും കുടുതല്‍ ശിഖരങ്ങളോട് കുടിയ അഡിനിയം ചെടികളും നമുക്ക് ഈ സമയങ്ങളില്‍ പ്രുണ്‍ ചെയ്യാന്‍ സാധിക്കും. പ്രുണിംങ്ങ് കഴിഞ്ഞ ചെടികളുടെ മുറിപ്പാടില്‍ ഏതെങ്കിലും ഒരു ആന്റി ഫങ്കല്‍ പോടീ പുരട്ടാന്‍ മറക്കരുത്. ആന്റി ഫങ്കല്‍/ മെഴുക് ഉരുക്കി ഒഴിക്കുന്നത് വഴി ചെടിയുടെ മുറിപ്പാടിലുടെയുണ്ടാകുന്ന ഫങ്ക്സ് ബാധ തടയുന്നതിന് സഹായിക്കും. തിയിലോ അല്ലങ്കില്‍ ഏതെങ്കിലുമൊരു അണുനാശിനിയുപയോഗിച്ചു കത്തി വൃത്തിയാക്കിയതിനു ശേഷം വേണം അഡിനിയം ചെടികളുടെ കമ്പുകള്‍ മുറിക്കാന്‍.
2. ചെടിച്ചട്ടികളിൽ വെള്ളം കെട്ടി നിൽക്കില്ലായെന്നു ഉറപ്പു വരുത്തുക
അഡിനിയം ചെടികളുടെ നടില്‍ മിസ്ത്രിതം ഒരു കാരണവശാലും വെള്ളം കെട്ടി നില്‍ക്കുന്നതോ അല്ലങ്കില്‍ കുഴയുന്നതോ ആയിരിക്കരുത്. വേനല്‍ക്കാലത് ഈ മിസ്ത്രിതം വലിയ കുഴപ്പം കാണിക്കില്ല എങ്കിലും മഴക്കാലത്ത് ഇത്തരം മിസ്ത്രിതം വലിയ പ്രശ്നങ്ങള്‍ കൊണ്ടുവരും.
3. ആന്‍റി ഫങ്കല്‍ ഉപയോഗം
അഡിനിയം ചെടികള്‍ക്ക് ഒഴിച്ചു കുടാന്‍ പറ്റാത്ത ഒന്നാണ് ആന്‍റി ഫങ്കല്‍ പോടികളുടെ ഉപയോഗം. കുടുതല്‍ സമയം നിലനില്‍ക്കുന്ന ഒരു നനവ് ചെടിയെ മൊത്തത്തില്‍ ബാധിക്കുമെന്നതിനാല്‍ ആന്‍റി ഫങ്കല്‍ ഉപയോഗിക്കുന്നത് വഴി ഇങ്ങനെയുള്ള പ്രശനങ്ങളെ ചെടികള്‍ക്ക് അതിജീവിക്കാന്‍ സാധിക്കും. ആന്‍റി ഫങ്കല്‍ കിട്ടുന്നില്ല എങ്കില്‍ നമുക്ക് സുഡോമോണസ് ഉപയോഗിക്കാവുന്നതാണ്. മഴക്കാലത്ത് 3 ആഴ്ച്ചകുടുമ്പോള്‍ അല്ലങ്കില്‍ മാസത്തില്‍ ഒന്നുവിതം സുഡോമോണസ് / ആന്‍റി ഫങ്കല്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കണം. ആന്‍റി ഫങ്കല്‍
4. മഴ കൊള്ളാതെ ചെടികളെ സംരക്ഷിക്കുക
മരുഭുമിയിലെ റോസ് എന്നറിയപ്പെടുന്നതിനാല്‍ ഇവയിക്ക് മരുഭുമിയിലെ കാലാവസ്ഥയാണ് കുടുതല്‍ ഇഷ്ട്ടം അതിനാല്‍ മഴക്കാലത്ത് അഡിനിയം ചെടികള്‍ കുടുതലായി നശിക്കാനുള്ള പ്രവണത കാണിക്കും. അതില്‍നിന്നും അഡിനിയം ചെടികളെ രക്ഷിക്കാനായി നമുക്ക് ഇവയെ മഴയത്തുന്നു മറ്റിവേക്കണ്ടത് അതവശമാണ്. എന്നാല്‍ ആന്റി ഫങ്കല്‍ നല്‍കുന്ന ചെടികള്‍ മഴയത് വെക്കുന്നത് കൊണ്ട് കുഴപ്പമുണ്ടാകില്ല. എന്നാലും അഡിനിയം ചെടിയുടെ ഇലകള്‍ കുടുതലായി പോഴിയുന്നോ ഏന്ന് ശ്രദ്ധിക്കണം.
Comments