കുറഞ്ഞ സമയം കൊണ്ട് ഏവരുടേയും മനസ്സിൽ ഇടം പിടിക്കാൻ കഴിവുള്ളവരാണ് ആന്തൂറിയം ചെടികൾ . ഈ മേന്മ തന്നെയാണ് കാലങ്ങൾ കുറെ കടന്നുപോയിട്ടും പല വി.ഐ.പി.കളും വന്നുപോയിട്ടും ഇന്നും തന്റെ ആരാധകർക്ക് യാതൊരു കുറവുമില്ലാതെ താരങ്ങളിൽ താരമായി ആന്തൂറിയം തല ഉയർത്തി നില്ക്കാൻ കാരണം
നടാനുള്ള ഒരുക്കങ്ങൾ
വിത്തിൽനിന്നും , ചെടിയുടെ ചുവട്ടിൽ നിന്നും & ടിഷ്യു കൾച്ചർ വഴിയും പുതിയ തൈകൾ ഉണ്ടാവുമെങ്കിലും സാധാരണയായി ചെടിയുടെ ചുവട്ടിൽ നിന്നും പൊട്ടിമുളച്ചുവരുന്ന തൈകളാണ് ഉപയോഗിക്കാറ്.
കുടുതലറിയാന്‍ ഈ വീഡിയോ കാണുക
മാത്രസസ്യത്തിൽനിന്നും മൂർച്ചയുള്ള കത്തിയുപയോഗിച്ചു പുതിയതായി വന്നിരിക്കുന്ന തൈകൾ സസൂഷ്മം അടത്തിയെടുക്കുക . എന്നിട്ട് മെയിൻ വേരു നിർത്തിക്കൊണ്ട് പൊറ്റവേരു മുറിച്ചുകളയുക (കൊതിക്കളയുക ) എങ്ങനെ വൃത്തിയാക്കിയ ആന്തൂറിയം തൈകളാണ് നമ്മൾ നടാൻ ഉപയോഗിക്കുന്നത് . ആന്തൂറിയം ചെടികൾക്ക് അപ്പോളും ഒരു മീഡിയം സൈസിലുള്ള മൺചട്ടികളാണ് ഏറ്റവും അനുയോജ്യം .( സിമെൻറ് ചട്ടികളിൽ മുട്ടിയിരിക്കുന്ന വേരുകൾ ചെടി ചട്ടി ചുടാവുന്നതിനനുസരിച്ചു ഉണങ്ങി ചെടി നശിക്കുന്നതായി കാണുന്നു ) തിരഞ്ഞെടുത്ത ചെടിച്ചട്ടിയിൽ ഇഷ്ടിക കഷണവും , ഓടിന്‍കഷണവും , വിറക് കരിയും മിക്സ് ചെയ്ത് ചെടി നടനുള്ള മാധ്യമം തയ്യാറാക്കാം. ചട്ടിയുടെ ചുവട്ടില്‍ 3 / 4 വലിയ ഓടിന്‍കഷണം ഇടണം. വെള്ളം പെട്ടെന്നു വാര്‍ന്നു പോകാന്‍ ഇതു സഹായിക്കും അതിന്റെ മുകളിലായി തയ്യാറാക്കിയിരിക്കുന്ന മാധ്യമം ചട്ടിയുടെ പകുതിവരെ നിറക്കുക (ഇടക്ക് ഒരു ലെയർ തൊണ്ടിൻമുറി നുറുക്കി ഇട്ടുകൊടുക്കാം ) ഇനി അതിലേക്കു നമ്മൾ സെലക്ട് ചെയ്തിരിക്കുന്ന ആന്തൂറിയംതൈ / അടിച്ചു മാറ്റിയ തൈ മധ്യത്തിലായി വെച്ചതിനുശേഷം ബാക്കി മുക്കാൽ ഭാഗവും നിറക്കുക. വൈകുന്നേരങ്ങളിൽ തൈകൾ നടുന്നതാണ് ചെടിക്കു നല്ലത്. തൈ നടുന്നതിന്റെ അന്ന് വെള്ളം ഒഴിക്കാതിരിക്കുന്നതാണ് നല്ലത്. ചെടി വളർന്നു തുടങ്ങുമ്പോൾ കുടുതലും തണൽ കിട്ടുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ . വെയില് കൂടുതലായാൽ ചെടിയുടെ ഇല കരിയും അതിനാൽ രാവിലത്തെ വെയിൽ കൊള്ളുന്ന രീതിയിൽ വയ്ക്കുന്നതാണ് നല്ലത്. മഴസമയങ്ങളില്‍ ചെടിച്ചട്ടികളിൽ മഴവെള്ളം കെട്ടികിടക്കുന്നില്ലന്നു ഉറപ്പുവരുത്തേണ്ടതാണ്.
വളപ്രയോഗം
കടലപ്പിണ്ണാക്ക് തലേ ദിവസം വെള്ളത്തിലിട്ട് പുളിപ്പിച്ചെടുത്തശേഷം തെളി നേർപ്പിച്ചു നൽകാം, പച്ചച്ചാണകം കലക്കി മാസത്തിൽ ഒരിക്കൽ ഒഴിച്ച് കൊടുക്കാവുന്നതാണ് അല്ലങ്കിൽ ഉണങ്ങിയ ചാണകപ്പൊടി മാസത്തിലൊരിക്കൽ ഇട്ടുകൊടുക്കാം . അതുപോലെ തന്നെ ബയോഗ്യാസ് സ്ലറി നന്നായി നേർപ്പിച്ചു 4 / 5 ദിവസം കൂടുമ്പോൾ ഒഴിച്ച് കൊടുക്കാവുന്നതാണ്.
കുടുതലറിയാന്‍ ഈ വീഡിയോ കാണുക
Tip No1 : ആന്തൂറിയത്തിനു ചുവട്ടിൽ നിന്നും ധാരാളം തൈകൾ ഉണ്ടാകുവാനായി ചെടി ഓട് , ഇഷ്ടിക & മണ്ണ് എന്നിവ കലർത്തി നട്ടാൽ മതിയാകും
Tip No2 : ആന്തൂറിയത്തിനു കൂടുതൽ പൂക്കൾ ഉണ്ടാകുവാനായി ചെടി ഇഷ്ടിക, ഓട് & കരിയും മിക്സ് ചെയ്തു മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ നട്ടാൽ മതിയാകും.
Comments