ശുദ്ധജലത്തിൽ വെള്ളത്തിനു മുകളിൽ വളരുന്ന ഒരു പന്നൽ ചെടി വിഭാഗത്തിൽ പെടുന്ന ഒന്നാണ് നമ്മുടെ അസോള. അമോണിയ രൂപത്തിലുള്ള നൈട്രജനെ അസോളചെടികൾ അവയുടെ വളർച്ചക്ക് ഉപയോഗിക്കുന്നു. പകരം ഫോസ്ഫറസ്, പൊട്ടാസ്യം, നാഗം, ഇരുമ്പ് എന്നീ പോഷകമൂലകങ്ങളെ മണ്ണിന് തിരികെ നൽക്കുന്നു. അസോള ഒരു ജൈവ വളമായി ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ഇവ കന്നുകാലികൾ, താറാവ്, കോഴി, മിൻ തുടങ്ങിയവയ്ക്കു തിറ്റായയും ഉപയോഗിക്കാം. കൂടാതെ നന്നായി കഴുകി വൃത്തിയാക്കിയ അസോള ഉപയോഗിച്ചു കട്ട്ലെറ്റ് ഉണ്ടാക്കാനും സാധിക്കും. അസോളക്ക് ഇത്രയും ഉപയോഗങ്ങൾ ഉള്ളതിനാൽ തന്നെ ഇവ കർഷകകന്റെ മിത്രം മാത്രമല്ല ജൈവ കർഷകർക്ക് പ്രകൃതി നൽകിയ അനുഗ്രഹം കൂടിയാണ്.
എങ്ങനെ നല്ലൊരു അസോള കുളം നിർമിക്കാമെന്നറിയാൻ ഈ വിഡിയോ കാണുക.
Comments