top of page
  • Writer's pictureAjith Joseph

ബോൾസം / ബ്ലാസം ചെടികൾ വളർത്തുമ്പോൾ

വളരെ കുറഞ്ഞ സമയം കൊണ്ട് വളരെയെളുപ്പം വളർത്തി പരിപാലിക്കാൻ സാധിക്കുന്ന ഒരു പൂച്ചെടിയാണ് ബോൾസം അഥവാ ബ്ലാസം ചെടികൾ. എല്ലാ കാലാവസ്ഥയിലും എല്ലാ മണ്ണിനങ്ങളിലും നമുക്കിവയെ വളർത്തിയെടുക്കാൻ സാധിക്കും. പുൽത്തകിടിയുടെ ഇടയിലും, വീട്ടിലേക്ക് കയറി വരുന്ന വഴിയുടെ ഇരു വശങ്ങളും മനോഹരമാക്കാനും നമുക്ക് ബോൾസം ചെടികൾ നടാവുന്നതാണ്.




ഒറ്റ തട്ടോടുകൂടിയെ പൂവിതളുകളുള്ളവയും , ഒന്നിലധികം തട്ടോടു കുടിയവയുമായി പ്രധാനമായും രണ്ടു ഇനങ്ങളിലാണ് ഇവ പൊതുവേ കാണപ്പെടുന്നത്. വളരെ മനോഹരമായ ബോൾസം പൂവുകൾ ഉണ്ടാകുന്ന ഈ ചെടികൾ ഒറ്റക്കളറായും ഒന്നിലധികം കളർ ചേര്ന്നും കാണപ്പെടുന്നു.എല്ലാ ഇനങ്ങളും കളറുകളും തന്നെ കാണാൻ ഒന്നിനൊന്ന് മികച്ചത് തന്നെയാണ്. പൂന്തോട്ടം നിർമ്മിക്കുമ്പോൾ ഒറ്റ കളറിലുള്ള ചെടികൾ ഒന്നിച്ചോ അല്ലങ്കിൽ ഒന്നിലധികം കളറുകൾ ഒന്നിച്ചോ നമുക്ക് നടാവുന്നതാണ്.


നടിൽ രീതി


പ്രധാനമായും ബോൾസം / ബ്ലാസം ചെടികളുടെ തൈയുല്പാദനം അരികൾ വഴിയാണ് നടക്കുന്നത്. എന്നാലും നമുക്ക് ഇവയുടെ വേരുകൾ കാണിക്കുന്ന എത്തുകമ്പുകൾ (ശിഖരങ്ങൾ) മുറിച്ചു വെച്ചും നമുക്ക് പുതിയ തൈകൾ ഉണ്ടാക്കിയെടുക്കാം. ബോൾസം ചെടികളുടെ അരികൾ പാകി കിളിപ്പിച്ചും അല്ലങ്കിൽ തടത്തിലോ ചട്ടികളിലോ വിത്തുകൾ ഇട്ടും തൈകൾ നമുക്ക് കിളിപ്പിച്ചെടുക്കാൻ സാധിക്കും.


ബോൾസം ചെടികൾ ചട്ടിയിലാണ് നമ്മൾ നടുന്നതെങ്കിൽ ചാണകപ്പൊടിയും മണ്ണും 2 : 1 എന്ന അനുപാതത്തിൽ കലർത്തി അതിലേക്കു നമുക്ക് ചെടികൾ പറിച്ചു നടാവുന്നതാണ്. എന്നാൽ തൈകൾ നടുന്നത് നിലത്താണ് എങ്കിൽ മണ്ണ് നല്ലപോലെ ഇളക്കിയതിനു ശേഷം കുറച്ചു ചാണകപ്പൊടിയും കുട്ടിയിളക്കി അതിലേക്ക് തൈകൾ നടാം.


വളപ്രയോഗം


ബോൾസം ചെടികൾക്ക് പൊതുവേ കാര്യമായ വളപ്രയോഗം ആവശ്യമില്ലെങ്കിലും നല്ല വലുപ്പവും നിറവുമുള്ള പൂക്കളുണ്ടാകുന്നതിനും ചെടികളിൽ ധാരാളം ശിഖരങ്ങൾ ഉണ്ടാകുന്നതിനും വളങ്ങൾ നൽകുന്നത് നല്ലതാണ് . ബോൾസം ചെടികൾക്ക് ദ്രവ രൂപത്തിലുള്ള ജൈവവളങ്ങളാണ് നല്ലത് . നേർപ്പിച്ച ബയോ ഗ്യാസിൽന്റെ സ്ലറി, നേർപ്പിച്ച പച്ചച്ചാണകം കലക്കിയ തെളി എന്നിവ ഇവയ്ക്കനുയോജ്യമായ വളങ്ങളാണ് . ജൈവ വളങ്ങൾ നമുക്ക് രണ്ടു ആഴ്ചയിൽ ഒരിക്കൽ വീതം നൽകാവുന്നതാണ്.


സംരക്ഷണം


ബോൾസം / ബ്ലാസം ചെടികളുടെ കാലാവധി എന്ന് പറയുന്നത് 6 മാസമാണ്. അതുകൊണ്ടുതന്നെ മാതൃ സസ്യം നശിക്കുന്നതിനു മുന്നേ പുതിയ തൈകൾ വളർത്തിയെടുക്കുന്നതാണ് നല്ലത് . മഴക്കാലത്ത് കാണുന്ന പുഴുവിന്റെ ശല്യമാണ് ഇവയുടെ പ്രധാന ശത്രു ഇവയെ തുരത്തുന്നതിനായി വേപ്പെണ്ണ 5 gm 1 ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ സ്പ്രൈ ചെയ്യുന്നതും പുഴുക്കളെ പിടിച്ചു നശിപ്പിക്കുന്നതും നല്ലതാണ് .



നന


കുറച്ചു വെയിലും കൂടുതൽ തണലും ഇഷ്ട്ടപെടുന്ന ബോൾസം / ബ്ലാസം ചെടികൾ ഏത് സാഹചര്യവുമായും പെട്ടന്ന് തന്നെ പൊരുത്തപ്പെടും. നല്ല വെയിലിലാണ് ചെടികൾ നിക്കുന്നത് എങ്കിൽ എല്ലാ ദിവസവും ചെടികൾ നനക്കേണ്ടതായിവരും. രാവിലത്തെ വെയിൽ കിട്ടുന്ന രീതിയിൽ ചെടികളെ വളർത്തുന്നത് പൂവുകൾക്കു കൂടുതൽ നിറം കിട്ടുന്നതിന് കാരണമാകും .

101 views0 comments
bottom of page