കുറഞ്ഞ വിലയില്‍ മികച്ച ഗുണ നിലവാരമുള്ള മുള ടൈലുകള്‍ കേരള സ‌്റ്റേറ്റ‌് ബാംബു കോര്‍പറേഷൻ പുറത്തിറക്കുന്നു. കോഴിക്കോട്ടെ ഫാക്ടറിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ച മുള ടൈലുകള്‍ ഉടന്‍ തന്നെ വിപണിയിലെത്തും. മുളകള്‍ നിളത്തില്‍ കിറിയെടുത്താണ് ഇപ്പോളുള്ള മുള ടൈലുകള്‍ നിര്‍മിക്കുന്നത്. കുറഞ്ഞ ഉല്‍പ്പാദനക്ഷമതയാണ് ഇപ്പോള്‍ മുള ടൈലുകള്‍ നിര്‍മ്മിക്കുന്നതിലെ വെല്ലുവിളി.
ഉല്‍പ്പാദനക്ഷമത കുട്ടുന്നതിനായി പുതിയ ടൈലുകള്‍ മുള ചതച്ച് നാരുകള്‍ വേര്‍തിരിച്ചെടുത്തുത്താണ് നിര്‍മിക്കുന്നത് ഇങ്ങനെ മുള ടൈലുകള്‍ നിര്‍മ്മിക്കുനതിനു ഇന്ത്യന്‍ പ്ലൈവുഡ‌് റിസര്‍ച്ച‌് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ അംഗീകാരമുണ്ട്. മുള ചതച്ച് നാരുകള്‍ ഉപയോഗിച്ച് ടൈലുകള്‍ നിര്‍മിക്കുമ്പോള്‍ 85 ശതമാനം വരെയാണ് ഉല്‍പ്പാദനക്ഷമത. മുള ടൈലുകള്‍ക്ക് സ‌്ക്വയര്‍ഫീറ്റിന‌് 100 മുതല്‍ 150 രൂപവരെയാണ് വില വരുന്നത്.
Comments