ധാരാളം ഔഷധഗുണങ്ങളും പോഷക സമൃദ്ധവുമായ ഒരു പച്ചക്കറിയിനമാണ് നമ്മുടെ പാവൽ.
കൂടാതെ വിവിധ തരം വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടം കൂടെയാണ് പാവയ്ക്കാ അതിനാൽ തന്നെ പാവയ്ക്കാ കഴിക്കുന്നത് നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉതകുന്നതാണ്.
അടുക്കളത്തോട്ടത്തിൽ പാവൽ കൃഷി നമുക്ക് എല്ലാ സമയത്തും ചെയ്യാമെങ്കിലും ഏപ്രിൽ–മേയ്, ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിൽ തൈകൾ നടുന്നതാണ് ഉത്തമം. ഈ സമയത്തു നടുകയാണെങ്കിൽ പാവൽ കൃഷിയെ ആക്രമിക്കുന്ന കീടശല്യം കുറഞ്ഞിരിക്കും. രോഗപ്രതിരോധശേഷിയുള്ള നല്ലയിനം വിത്തുകൾ (പ്രീതി, പ്രിയ, പ്രിയങ്ക ) ഇന്ന് നമുക്ക് സുലഭമായി ലഭിക്കും. നല്ല വിത്തുകൾ തിരഞ്ഞെടുക്കുന്നത് വഴി കൂടുതൽ വിളവ് ലഭിക്കുന്നതിന് സഹായിക്കും .
പാവൽ നമുക്ക് ഗ്രോ ബാഗുകളിലോ നിലത്തോ കൃഷി ചെയ്യാൻ സാധിക്കുന്നതാണ് . സുര്യപ്രകാശം കിട്ടുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ. അടിവളമായി ജൈവ വളം നൽകി വേണം നിലത്തു നടനുള്ള തടമെടുക്കാൻ . വിത്തുകൾ നേരിട്ടോ അല്ലെങ്കിൽ പാകി കിളിർപ്പിച്ചോ നമുക്ക് തയാറാക്കിയ മണ്ണിലേക്ക് നടാവുന്നതാണ് . ഇങ്ങനെ കിളിർക്കുന്ന തൈകൾ 45 ദിവസം വളർച്ചയും അടുത്ത 45 ദിവസം കായ് ഫലം ഉണ്ടാകുന്ന സമയവുമാണ്
പാവൽ കൃഷിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വിഡിയോ കാണുക
Comments