top of page
  • Writer's pictureAjith Joseph

വിളയിക്കാം ഹരിതഗൃഹത്തിൽ കറുത്ത സുന്ദരിയെ

എഴുതിയത് : Aneesh N Raj



വഴുതനങ്ങയെ കത്തിരിക്ക എന്ന പേരിലും അറിയപ്പെടുന്നു. ഇതിന്‍റെ ബൊട്ടാണിക്കല്‍ പേര് സൊളാനം മെലോണ്‍ജെന എന്നാണ്. നൈറ്റ്ഷേഡ് അല്ലെങ്കില്‍ സൊളാനാസീ കുടുംബത്തില്‍ പെട്ട വഴുതന കേരളത്തിലെ മിക്ക അടുക്കളത്തോട്ടങ്ങളിലും കാണുന്ന പച്ചക്കറിയാണ്. ഇന്ന് ലഭ്യമായിട്ടുള്ള പച്ചക്കറികളിൽ വളരെ പോഷക സമ്പന്നമായ വഴുതന പക്ഷെ പല ആളുകൾക്കും അത്ര പ്രിയമല്ല. കത്തിരിക്ക, മുട്ടച്ചെടി എന്നൊക്കെ വിളിപ്പേരുകൾ ഉള്ള വഴുതനയുടെ ആരോഗ്യഗുണങ്ങൾ പലപ്പോഴും നാം മനസ്സിലാക്കാതെ പോകുന്നു. വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയതാണ് വഴുതന. വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ വഴുതനയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.


വഴുതനയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതിന്റെ കലോറിയും കുറവാണ്. ഇതൊക്കെ കൊണ്ടുതന്നെ വഴുതന ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്.


വഴുതനയിൽ ഇരുമ്പിന്റെ സാന്നിധ്യം ധാരാളമായുണ്ട് . അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.


എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും വഴുതന സഹായിക്കും.

വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങൾ എല്ലുകൾക്ക് ശക്തി നൽകും. ഇവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യവും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.



സ്ഥിരമായി വഴുതന കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞ വഴുതന പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്.


ഫൈബര്‍ ധാരാളം അടങ്ങിയ വഴുതന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതന സഹായിക്കുന്നു.



ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് വഴുതന. വഴുതനയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളും പറയുന്നു.


35 views0 comments
bottom of page