വിശലമായ പുല്‍ത്തകിടി ആകട്ടെ ഇടുങ്ങിയ ചെടി ചട്ടി ആകട്ടെ എവിടെ വേണമെങ്കിലും നമുക്കിതിനെ ഒതുക്കി വളര്‍ത്താവുന്നതാണ്. ഏതൊരു കാലാവസ്തയിലും ഇവയെ ഒത്തിരി അധ്വാനം ഇല്ലാതെ വളര്‍ത്താന്‍ സാധിക്കുംഏന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രതേകത. രണ്ടുമുതല്‍ രണ്ടര മീറ്റർ വരെ ഉയരം വയ്ക്കുന്ന ബഹുവർഷിയായ ഒരു അലങ്കാരച്ചെടിയാണ് തോട്ടവാഴ. (ശാസ്ത്രീയനാമം: Canna indica).
കുടുതലായി അറിയാന്‍ വീഡിയോ കാണുക
ലോകത്ത് മിക്കയിടത്തും വാഴ ചെടികളെ വളര്‍ത്തി പോരുന്നു. ചുടുകുടിയ ഇടങ്ങളിൽ ഇവ വളരുന്നതിന് ഏറ്റവും അനുയോഗ്യമായ കാലാവസ്ഥയാണ്.. പൂക്കളും കിഴങ്ങും ഭക്ഷ്യയോഗ്യമായ ഇവയുടെ കിഴങ്ങുകളില്‍ ധാരാളം അന്നജം അടങ്ങിയിരിക്കുന്നു. വാഴ ചെടികളില്‍ ഉണ്ടാകുന്ന വിത്ത് വഴിയും ചെടി ചുവട്ടില്‍ ഉണ്ടാകുന്ന കിഴങ്ങുവഴിയും നമുക്ക് പുതിയ ചെടികൾ ഉണ്ടാക്കിയെടുക്കാവുന്നതാണ്. ചില സ്ഥലങ്ങളില്‍ ഇവയുടെ വിത്തുകള്‍ ആഭരണ നിര്‍മാണത്തിനും ഉപയോഗിക്കാറുണ്ട്
വാഴചെടി അഥവാ തോട്ടവാഴ തന്‍റെ ജിവിത കാല ചക്രത്തില്‍ ഒരു തവണ മാത്രം പൂവുണ്ടാകുകയും അതോടു കുടെ ആ ചെടി നശിക്കുകയും ചെയ്യുന്നു എന്നതാണ് ഇവയുടെ പ്രതേകത. ഇങ്ങനെ പൂവുണ്ടായതിനു ശേഷം നശിക്കുന്ന ചെടികളെയാണ് പൊതുവെ ബഹു വര്‍ഷി എന്ന് പറയുന്നത്. ഇവയുടെ പൂക്കള്‍ ഒരു നിറങ്ങളോട് കുടിയതും രണ്ടോ അതിലധികം നിറങ്ങളോ ഇടകലര്‍ന്ന ഹൈബ്രിഡ് നിറങ്ങളിലും ഇന്ന് ലഭ്യമാണ്.
തോട്ടവഴയുടെ പുതിയ തൈകള്‍ ഉണ്ടാകുന്നത് പോതുവെ ചെടിയുടെ ചുവട്ടില്‍ ഉണ്ടാകുന്ന കിഴങ്ങില്‍ നിന്നും ആണ് ഇവ കുടാതെ ചെടിയിലുണ്ടാകുന്ന കായും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇന്ന് ടിഷു കള്‍ച്ചര്‍ വഴി വികസിപ്പിച്ചെടുത്ത തൈകളും നമ്മുടെ അടുത്തുള്ള നെഴ്‌സറികളില്‍ ലഭ്യമാണ്. പൊതുവെ ജൈവ വളങ്ങള്‍ ഇഷ്ട്ടപെടുന്ന ഇവയ്ക്ക് ചെറിയ തോതിലുള്ള രാസവളങ്ങളും നമുക്ക് നല്‍കാവുന്നതാണ്. ജൈവ വളങ്ങളായി നമുക്ക് ബയോഗ്യാസ് സ്ലറി , പച്ചചാണകം കലക്കിയത് തുടങ്ങിയവ നല്‍കാവുന്നതാണ്. രസവളമായി 19: 19: 19 നല്‍കുന്നതാണ് നല്ലത്. ജൂണ്‍ ജൂലെ മാസങ്ങളില്‍ ആണ് വാഴചെടിയുടെ തൈകള്‍ കുടുതലായും പിരിച്ചു വൈക്കന്‍ പറ്റിയ സമയം. മഴക്കാലത്തിനു മുന്നെ നമുക്ക് ചെടിക്ക് വളര്‍ച്ചക്കുള്ള വളങ്ങള്‍ അടിവളമായി നല്‍കുകയും മഴ കാലത്ത് യാതൊരു വിധ വളങ്ങളും നല്‍കാതിരിക്കുകയും ആണ് നല്ലത്. ഇങ്ങനെ ചെയുന്നത് വഴി ചെടി വളങ്ങള്‍ വലിച്ചെടുത്തു നന്നായി വളരുകയും ധാരാളം പുതിയ തൈകള്‍ ഉണ്ടാകുകയും ചെയും .
Comments