ഇലകൾ ഇഷ്ടപെടാത്ത ഉദ്യാനപ്രേമികൾ ആരും തന്നെ ഉണ്ടാകാറില്ല. നമ്മുടെ ഉദ്യാനങ്ങളിൽ വളരെ ചിലവും പരിചരണവും കുറവുള്ളതും എന്നാൽ സ്വന്ദര്യത്തിനു ഒട്ടും തന്നെ കുറവില്ലാത്തതുമായ ഒരു ക്രോട്ടൺ ഇനത്തിൽ പെട്ട ചെടിയാണ് ഗ്രാപ്റ്റോഫില്ലം പിക്റ്റം (Graptophyllum pictum) എന്നാൽ ഈ ചെടി കൂടുതലായും അറിയപ്പെടുന്നത് കാരിക്കേച്ചർ ചെടികൾ എന്നാണ് . കുറച്ച ഗ്രീക്ക് പദങ്ങളിൽ നിന്നുമാണ് ഗ്രാപ്റ്റോഫില്ലം പിക്റ്റം എന്ന പേര് ഈ ചെടികൾക്ക് ഉണ്ടായിരിക്കുന്നത്.
കാരിക്കേച്ചർ ചെടികൾ ഒരു ഉഷ്ണമേഖലാ നിത്യഹരിത കുറ്റിച്ചെടിയാണ് അതുകൊണ്ടു തന്നെ നമ്മുടെ കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ചെടികളാണിവ. കാരിക്കേച്ചർ ചെടികളുടെ ഓരോ ഇലകളിലും ഉണ്ടാകുന്ന നിറ വിന്യാസങ്ങൾ അല്ലങ്കിൽ അവയുടെ ശൈലി തികച്ചും വെത്യാസമായിരിക്കും. കാരിക്കേച്ചർ ചെടികളിൽ ഏറ്റവും പ്രചാരമുള്ള രണ്ടു നിറങ്ങൾ എന്ന് പറയുന്നത് പച്ചയും അതുപോലെ ചുവപ്പുമാണ്. അതുപോലെ മൂപ്പെത്തിയ ചെടികളിൽ വേനൽക്കാലങ്ങളിൽ പൂക്കളും കാണപ്പെടുന്നു.
കാരിക്കേച്ചർ ചെടികൾ പൊതുവെ അധികം ഉയരം വെക്കാത്ത കുറ്റിച്ചെടികളാണ് അതിനാൽ തന്നെ ചെടികൾ നന്നായി കുറ്റിയായി പടർന്നു നിൽക്കുന്നതിനും കൂടുതൽ ഇലകൾ നൽകുന്നതിനുമായി കൃത്യ സമയങ്ങളിലെ പ്രൂണിങ് അത്യാവശ്യമാണ്.
നിലത്തോ ചെടി ചട്ടികളിലോ നമുക്ക് കാരിക്കേച്ചർ ചെടികൾ വളർത്താൻ സാധിക്കും ചെടി ചട്ടികളിൽ നടുമ്പോൾ വളക്കൂറുള്ള മണ്ണ് , അടിവളമായി നൽകാൻ സാധിക്കുന്ന ജൈവവളം എന്നിവ 2 : 1 എന്ന അനുപാതത്തിൽ തയാറാക്കിയ നടിൽ മിസ്‌ത്രിതത്തിലേക്ക് തണ്ടുകൾ മുറിച്ചു വെച്ചോ അല്ലങ്കിൽ വേരുകൾ പിടിപ്പിച്ച തൈകൾ മാറ്റി നാടുകയോ ചെയ്യാൻ സാധിക്കും. യാതൊരു വിധ പരിചരണവുമില്ലാതെ തന്നെ നമുക്ക് കാരിക്കേച്ചർ ചെടികളുടെ തണ്ടുകൾ കിളിർപ്പിച്ചെടുക്കാൻ സാധിക്കും. വെയിലിലോ അല്ലങ്കിൽ ഭാഗികമായ തണലിലോ നമുക്ക് കാരിക്കേച്ചർ ചെടികൾ വളർത്താൻ സാധിക്കും. കടും വെയിലിൽ ഈ ചെടികൾ വെക്കാതിരിക്കുന്നതാകും നല്ലത് കടും വെയിൽ ചെടിയുടെ ഇലകൾ കരിഞ്ഞു നശിപ്പിക്കുന്നതിന് കാരണമാകും .ചെടികൾക്ക് ലഭിക്കുന്ന സൂര്യ പ്രകാശം അനുസരിച്ചാണ് ഇലകളിലെ നിറവിന്യാസം വരുന്നത്. വെള്ളം ഇഷ്ട്ടപെടുന്ന ചെടിയാണ് ഇതു അതിനാൽ തന്നെ ചെടി ചുവട്ടിലെ നനവ് നോക്കി വെള്ളം നൽകിയാൽ മതിയാകും എന്നിരുന്നാലും ചെടി ചുവട്ടിൽ വെള്ളം കെട്ടി നിൽക്കാതെ ശ്രദ്ധിക്കണം.
ചെടിയെക്കുറിച്ചും ഇവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചും അറിയുന്നതിന് താഴേ കാണുന്ന വിഡിയോ കാണുക
Comments