കിഴങ്ങു വിളകളിൽ ഏവർക്കും കപ്പ കഴിഞ്ഞാൽ പ്രിയപ്പെട്ട ഒന്നാണ് ചീമ ചേമ്പ് .ഇവയുടെ കിഴങ്ങുകളുപയോഗിച്ചു ചേമ്പ് പുഴുങ്ങിയത്, ചേമ്പ് കറി , വെഴുക്കുവരട്ടി തുടങ്ങി ചിപ്‌സ് വരെയുള്ള വിവിധ തരം ഭക്ഷണം ഉണ്ടാക്കാൻ സാധിക്കുന്നതിനാൽ തന്നെ ഇവയുടെ വാണിജ്യ പ്രാധാന്യം വളരെ വലുതാണ്. വീടുകളിൽ പൂച്ചെടികൾ അല്ലങ്കിൽ പച്ചക്കറികൾ വളർത്തുന്നത് പോലെ തന്നെ നിലത്തോ അല്ലങ്കിൽ ചാക്കുകളിലോ വലിയ ഗ്രോബാഗ് പോലുള്ളവയിലോ നമുക്ക് ചീമ ചേമ്പ് വളർത്താൻ സാധിക്കും .
ചീമ ചേമ്പിൻറെ തടയാണ് നടാൻ ഉപയോഗിക്കുന്നത്. ഒരുക്കി തിരഞ്ഞെടുത്ത ചീമ ചേമ്പ് തടകൾ അവയുടെ വലിപ്പം അനുസരിച്ചു മുറിച്ചു കഷ്ണങ്ങളാക്കി താറാക്കിയിരിക്കുന്ന തടങ്ങളിൽ നടുകയാണ് ചെയ്യുന്നത്. പൊതുവേ മെയ് - ജൂണ്‍ മാസങ്ങളാണ് ചേമ്പു കൃഷി തുടങ്ങുന്നതിനു ഏറ്റവും അനുയോജ്യം. എന്നാൽ ഏപ്രിൽ മാസത്തെ മഴയോട് കൂടെ അല്ലങ്കിൽ നനവുള്ള സ്ഥലങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം.
ചീമ ചെമ്പു തടകൾ തെരഞ്ഞെടുക്കുന്ന വിധവും അതുപോലെ തടകൾ പൂൾ വെട്ടി നടുന്ന രീതിയും അറിയാൻ താഴേ കാണുന്ന വിഡിയോ പൂർണമായി കാണുക .
Comments