top of page
  • Writer's pictureAjith Joseph

കോക്കടയിൽ കിളികളെ എങ്ങനെ ശരിയായ രിതിയില്‍ വളര്‍ത്താം

കടപ്പാട് - ജിനേഷ് ജയൻ & Cyndra's Aviary


തലയിൽ തൂവൽ കിരീടം ചൂടിയ മനോഹര ഭംഗി ഉള്ളവരാണ് കോക്കടയിൽ. പൊതുവെ ഒരു വിധം എല്ലാ കാലാവസ്ഥയിലും ബ്രീഡ് ചെയ്തു എടുക്കാൻ സാധിക്കുന്നവ ആണ് കോക്‌ടെയ്ൽസ്. നല്ലപോലെ പരിശീലിപ്പിച്ചാൽ അല്പം സംസാരവും ഇവർക്കു വഴങ്ങും നന്നായി മറ്റു പക്ഷികളെ പോലെ പലതരം വർണങ്ങളിൽ ഇവരെ കാണൽ കുറവാകും. പൊതുവെ മഞ്ഞ, വെള്ള, കറുപ്പ് എന്നി നിറങ്ങളും അവയുടെ കളർ കോമ്പിനേഷനുകളിലും ആണ് ഇവയെ കാണ പെടുക കുടുതലും.

വിവരണം പൊതുവെ കോക്കടൈൽസിനു ഡസ്റ്റി ബിർഡ്‌സ് എന്നും അറിയപ്പെടുന്നു. ഇവയുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒരു തരം വെളുത്ത പൊടിയുള്ളതു കൊണ്ടാണ്. അത് കൊണ്ട് തന്നെ അസ്മ, അലർജി സംബദ്ധമായ അസുകം ഉള്ളവർ ഇവയെ വളർത്തതിരിക്കുന്നതാണ് ഉത്തമം . പറന്നു കളിക്കാൻ ഇഷ്ടപെടുന്നവ ആയതു കൊണ്ട് ഇവയെ വലിയ കൂടുകളിൽ വളർത്താൻ ശ്രദ്ധിക്കണം. പരമാവധി പേടിപ്പിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.

ആഹാരം തിന, സീഡ്‌മിസ്, സൺഫ്ലവർ സീഡ്‌സ് ( വളരെ കുറച്ചു മാത്രം ),പച്ച ചോളം, കുതിർത്തതും മുളപ്പിച്ചതും ആയ ധാന്യങ്ങൾ ( കടല, ഉണക്ക പയർ, ഗ്രീൻപീസ്, മുതിര, ഗോതമ്പു എന്നിവ ) കൊടുകാം.കൂടതെ എഗ്ഗ് ഫുഡ്, വെജിറ്റബ്ൾസ്( കാരറ്റ്, ബീട്രൂറ്റ് ),കടൽ നാക് എന്നിവ കൊടുകാം. ഇലകൾ തുളസി, പനീർകുർക, അരവേപ്പില, കുടങ്ങൽ, ചീര, മുരിങ്ങ(വീട്ടിൽ നട്ടുവളർത്തിയവ ) എന്നി ഇലകളും മാറിമാറി കൊടുകാം

കൂടോരുകൽ വലിയ കിളികൾ ആയതുകൊണ്ടു ഇവക്കു എത്രവലിയ കൂടുകൾ ഒരുക്കമോ അത്രയും നല്ലതു ആണ്. സാധരണ ആയി ഒരു ജോഡി ഒരു ജോഡിയെ വളർത്താൻ 4*3*3 നീളം *വീതി *ഉയരം (ഫീറ്റ് ) മതിയാകും. കഴിവതും ഒരു ജോഡി വീതം വളർത്തുന്നത് കുഞ്ഞുങ്ങളെ കൂടുതൽ കിട്ടാൻ സാധ്യത കൂട്ടും.കൂട്ടിൽ പറക്കാൻ ഉള്ള സൗകര്യത്തിനു വേണ്ടി നേരെ ഉള്ള പേർചേസ് വെച്ച് കൊടുക്കാൻ ശ്രദ്ധിക്കണം. 1/2 ഇഞ്ചീലും താഴെ ഉള്ള നെറ്റുകൾ ഉപയോഗിച്ചാൽ പാമ്പ് പോലെ ഉള്ള ശത്രുക്കളിൽ നിന്നും കിളികളെ രക്ഷികാൻ സാധിക്കും. നിലത്തു നിന്നും 4 അടി ഉയരത്തിൽ എങ്കിലും കൂടുകൾ സ്ഥാപിക്കാൻ ശ്രദ്ധിക്കുക. നേരിട്ടുള്ള വെയിൽ കൂട്ടിൽ കിട്ടാതെ ശ്രദ്ധിക്കണം. കേജിന്റെ അടിഭാഗം നെറ്റ് ഉപയോഗിക്കുന്നത് കുട് വൃത്തിയായി ഇരിക്കാൻ കാരണം ആകും. പ്ലാസ്റ്റിക് കോട്ടഡ് നെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

ഇണചേർക്കൽ കോക്‌ടെയ്ൽസ് 4 മുതൽ 6 മാസത്തിനു ഉളിൽ ഇണ പ്രായം പ്രായം ആകും. 1 വർഷം കഴിഞ്ഞു ബ്രീഡ് ചെയ്യിക്കുന്നതാണ് നല്ലത്.ആൺ പെൺ കിളികളെ തിരിച്ചറിയുന്നത് മുഖത്തു വശങ്ങളിലെ സ്‌പോട്ട് നോക്കിയും ചിറകുന് അടിവശത്തെ പുള്ളികൾ നോക്കിയും ആണ്.നന്നായി വിസിൽ അടിച്ചു ആൺ പക്ഷികൾ പാട്ടു പാടുന്നത് കാണാം പെൺ പക്ഷികളിൽ നിന്നും ആൺ പക്ഷികളെ വെത്യസ്തൻ ആകുനത്ത് ഈ ഒരു സൗഭാവം ആണ്.വീട്ടിൽ വളർന്നു വന്ന കിളികളെ വാങ്ങിക്കാൻ ശ്രദ്ധിക്കുക എപ്പോഴും.കഴിവതും നേരിട്ടു പോയി കണ്ട ശേഷം കിളികളെ വാങ്ങിക്കാൻ ശ്രദ്ധിക്കുക. നല്ല ആരോഗ്യവും ചുറുചുറുക്കും ഉള്ള കിളികളെ വാങ്ങിക്കാൻ ശ്രദ്ധിക്കുക. 1 മണിക്കൂർ എങ്കിലും കിളികളെ നല്ലപോലെ നിരീക്ഷിച്ചാൽ താനെ അവക്കു കഴ്ചയിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ട് എന്നു മനസിലാക്കാൻ സാധിക്കും. പല കിളികൾക്കു ഉണ്ടായ കുഞ്ഞുങ്ങളെ തമ്മിൽ ബ്രീഡിങ് കേജിൽ ഇട്ടു പെയർ സെറ്റ് ചെയ്‌യുക. ആദ്യമേ തന്നെ മുട്ട ഇടാൻ ആയി കലമോ (കള്ളുചെത്ത് കുടത്തിന്റെ വലിപ്പം ),ബ്രീഡിങ് ബോക്സ് വെക്കാതിരിക്കുക മച്യുരിറ്റി ആയ കിളികളെ ബ്രീഡിങ്നായി ബ്രീഡിങ് കേജ്‌ളോട് ഇടാം. പുതിയ കുടിനെയും സാഹചര്യങ്ങളെയും ആയി ഇണങ്ങാൻ ദിവസങ്ങളോ മാസങ്ങളോ എടുകാം ക്ഷമയോടെ കാത്തിരിക്കുക. മച്യുരിറ്റി ആയ നല്ല ആൺ പക്ഷി ആണേൽ പെട്ടന്നു ജോഡി അയേകാം, പരസ്പരം ഒരുമിച്ചിരിക്കുന്നതും തൂവലുകൾ വൃത്തി ആക്കികൊടുക്കുന്നതും ജോഡി ആകുനതിന്റെ ലക്ഷണങ്ങൾ ആണ്.1 വർഷം ആകുന്നതോടു കൂടി കാലമോ ബ്രീഡിങ് ബോസ്‌ക്കോ(12*10*10 ഇഞ്ചെസ് LWH,Hole size 2.5 ഇഞ്ചെസ് ) വെച്ചു കൊടുക്കുക. ബോക്സ് ആണ് വെക്കുന്നത് എങ്കിൽ വുഡ് ഷാവേസ് ( ചിൻദൂര പൊടി )1 ഇഞ്ച് കനത്തിൽ ബോക്സിൽ ഇട്ടു കൊടുക്കുക അത് മുട്ടകൾ ഉരുണ്ടു പോകതെ ഇരിക്കാനും കുഞ്ഞുങ്ങൾ വിരിഞ്ഞാൽ കഷ്ടത്തിലെ നനവ് വലിച്ചെടുക്കാനും സഹായിക്കുന്നു. ബോക്സ് അല്ലെങ്കിൽ കലം വെച്ചതിനു ശേഷം ആൺ കിളി കൂട്ടിൽ കേറി പെൺ കിളിക് മുട്ട ഇടാൻ പറ്റിയ സാഹചര്യം ആണോ എന്നു നോക്കും. ഈ സമയം ചില ആൺ കിളികൾ പെൺകിളികളെ ബോക്സിലോട്ടോ അല്ലെങ്കിൽ കലത്തിലോട്ടോ അടുപ്പിക്കില്ല മുട്ട ഇടാൻ പറ്റിയ സാഹചര്യം ആണെന്നു ഉറപ്പിച്ചാൽ ആൺ കിളിയും പെൺകിളിയും ഒരുമിച്ചു കൂട്ടിൽ കേറി ഇറങ്ങുന്നത് കാണാം. (ബോക്സ് വെച്ച് കൊടുക്കുന്നതാണ് നല്ലതു ഇടക്ക് കുഞ്ഞുങ്ങളെ ശ്രദ്ധിക്കാനും ക്ലീൻ ചെയ്യാനും എളുപ്പം ബോക്സ് അന്ന് ) ശേഷം അവ ഇണചേരാം ആ സമയങ്ങളിൽ നല്ല ഹെൽത്തി ആയ ആഹാരങ്ങൾ കൊടുക്കുന്നത് നല്ലത് ആണ്. ഇണ ചേർന്നു 10 മുതൽ 14 ദിവസത്തിനു ഉളിൽ പെൺ കിളി മുട്ട ഇടാം. ആദ്യത്തെ മുട്ട ഇട്ടാൽ ചില കിളികൾ അടയിരിക്കാൻ തുടങ്ങണം എന്നില്ല 2 മത്തേയോ 3 മത്തേയോ മുട്ട ഇട്ടതിനു ശേഷമേ ചിലവ ശരിയ്ക്കും അടയിരിക്കാൻ തുടങ്ങു. ഈ സമയങ്ങളിൽ ഒരു പരന്ന പാത്രത്തിൽ വെള്ളം വെച്ച് കൊടുക്കുന്നത് കിളികൾ കുളിച്ചു ബോക്സിലെ അല്ലെങ്കിൽ കലത്തിലേയോ ഹ്യൂമിഡിറ്റി കൺട്രോൾ ചെയ്‌യുന്നത്‌ കാണാം. പെൺ പക്ഷികൾ പകലും ആൺ പക്ഷികൾ രാത്രിയിലും മാറിമാറി അടയിരിക്കുന്നത് കാണാം. നല്ല ആരോഗ്യ മുള്ള പെൺപക്ഷി ആണേൽ 4 മുതൽ 7 മുട്ടകൾ വരെ ഇടാം. അടയിരിക്കാൻ തുടങ്ങി 18 മുതൽ 22 ദിവസത്തിനു ഉളിൽ മുട്ടകൾ വിരിയും. 28 ദിവസം വരെ മുട്ടകൾ വിരിയുമോ ഏന് നോക്കിയ ശേഷം മുട്ടകൾ എടുത്തു കളയാം ( മുട്ടകൾ 6 എണ്ണത്തിൽ കൂടുതൽ ഉണ്ടേൽ 30 ദിവസം വരെ എങ്കിലും നോക്കണം ). കുഞ്ഞുങ്ങൾ മുട്ടകൾ ഇടുന്ന ദിവസങ്ങളുടെ വെത്യസങ്ങൾക്കു അനുസരിച്ചു വിരിയും. കുഞ്ഞുങ്ങൾ വിരിഞ്ഞിരിക്കുമ്പോൾ സാധരണ കൊടുക്കുന്ന ആഹാരത്തിന്റെ അളവിനേക്കാളും കൂടുതൽ വെച്ച് കൊടുക്കാൻ ശ്രദ്ധിക്കണം. കൂടാതെ ഡെയിലി എഗ്ഗ് ഫുഡ്, കുതിർത്ത ധാന്യങ്ങൾ ( ഗോതമ്പു ഒഴിവാക്കുന്നത് നല്ലതു ആണ് ) ,വെജിറ്റബ്ൾസ് എന്നിവ കൊടുക്കുന്നത് കുഞ്ഞുങ്ങൾ പെട്ടന്നു വളരാനും ആരോഗ്യത്തോടെ ഇരിക്കാനും സഹായിക്കും. 45 മുതൽ 55 ദിവസത്തിനു ഉളിൽ കുഞ്ഞുങ്ങൾ വിരിഞ്ഞു പുറത്തിറങ്ങാൻ എടുക്കും. പുറത്തിറങ്ങിയാലും 2 മുതൽ 3 ആഴ്ചവരെ കുഞ്ഞുങ്ങൾക്കു ആൺപെൺ പക്ഷികൾ തീറ്റ കൊടുക്കുന്നത് കാണാൻ സാധിക്കും.കുഞ്ഞുങ്ങൾ പുറത്തിറങ്ങിയാൽ ബോക്സ് അല്ലെങ്കിൽ കലം ഊരി മാറ്റി വെച്ച് കിളികകൾക്കു 2 മുതൽ 3 മാസം വരെ റസ്റ്റ് കൊടുക്കുക.ഈ റെസ്റ്റിംഗ് ടൈംമിൽ പരെന്റ്സ് കിളികളെ വലിയ ഫ്ലയിങ് കേജുളോട് മാറ്റുന്നത് നല്ലത് ആണ്. കുഞ്ഞുങ്ങൾ തനിയെ കഴിച്ചു തുടങ്ങി 1 മാസം കഴിഞ്ഞാൽ അവയെ പരെന്റ്സ് കിളികളുടെ അടുത്ത് നിന്നും മാറ്റം.

45 views0 comments

コメント


bottom of page