top of page
  • Writer's pictureAjith Joseph

വെറുതേ കളയുന്ന ചിരട്ട കൊണ്ട് കിടിലൻ ഹാങ്ങിങ് ചട്ടികൾ ഉണ്ടാക്കാം


അടുക്കളയിൽ എന്നും ഉപയോഗമുള്ള ഒന്നാണ് തേങ്ങ. നമ്മൾ ഏത് കറികളോ അല്ലെകിൽ തോരനോ ഉണ്ടാക്കുമ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്നത് തേങ്ങയുടെ ഉപയോഗമാണ് എന്നാൽ അതിനു ശേഷമുള്ള ചിരട്ട നമ്മൾ കത്തിച്ചു കളയുകയാണ് പതിവ് . എന്നാൽ ഈ ചിരട്ട ഉപയോഗിച്ച് നമുക്ക് പൂന്തോട്ടത്തിലേക്ക് ആവശ്യമുള്ള കിടിലൻ ഹാങ്ങിങ് ചെടി ചട്ടികൾ തയാറാക്കാമെന്ന് എത്രപേർക്ക് അറിയാം .


ഇതിനായി വലിപ്പമുള്ള ചിരട്ടകള്‍ വിഡിയോയിൽ കാണുന്ന രീതിയിൽ മുറിച്ചെടുക്കുക. അതിനുശേഷം ചിരട്ടയുടെ പുറംഭാഗം സാന്റ് പേപ്പര്‍ കൊണ്ട് ഉരച്ചു മിനുസ്സപ്പെടുത്തിയെടുക്കണം പിന്നീട് നമുക്ക് ഇഷ്ട്ടമുള്ള നിറമോ അല്ലങ്കിൽ വാർണിഷോ നൽകാവുന്നതാണ്. പിന്നീട് വിഡിയോയിൽ കാണുന്ന രീതിയിൽ ഹാങ്ങിങ് ചെയ്യാനുള്ള ചരട് കെട്ടി അതിൽ മണ്ണ് നിറച്ചു അധികം വലിപ്പമില്ലാത്ത മനോഹരമായ ചെടികള്‍ നടാം. ഇങ്ങനെ നിർമ്മിക്കുന്ന ചിരട്ട ചട്ടികൾ നമുക്ക് വീടിനകത്തോ അല്ലങ്കിൽ പുറത്തോ ഉപയോഗിക്കാൻ സാധിക്കും .


നിര്‍മ്മാണ രീതി അറിയുവാന്‍ വീഡിയോ കാണാം.



19 views0 comments
bottom of page