top of page
  • Writer's pictureAjith Joseph

ഇനി കോളിയസ് ചെടികളുടെ കാലം


ഒരു സമയത്ത് നമ്മുടെ ഏവരുടെയും വിടുകളില്‍ ധാരാളമായി വളര്‍ത്തിക്കൊണ്ടിരുന്ന ഒരു ഇല ചെടിയാണ് കോളിയസ് ചെടികള്‍. തിരുഹൃദയ ചെടി, കണ്ണാടി ചെടി തുടങ്ങിയ പേരുകളിലും ഈ ചെടികള്‍ അറിയപ്പെടാറുണ്ട്. എന്നാല്‍ പിന്നിട് ഇവ നമ്മുടെ വിടുകളില്‍ നിന്നും പടിയിറങ്ങേണ്ടി വന്നു എങ്കിലും വിണ്ടും കോളിയസ് ചെടികളുടെ തിരിച്ചുവരവിന്‍റെ സമയമാണ് ഇത്.


വിത്തുകള്‍ വഴിയും തണ്ടുകള്‍ മുറിച്ചു നട്ടും നമുക്ക് കോളിയസ് ചെടികളുടെ തൈകള്‍ കിളിര്‍പ്പിച്ചെടുക്കാന്‍ സാധിക്കും . കോളിയസ് ചെടികളുടെ തണ്ടുകള്‍ കിളിര്‍പ്പിക്കുന്നതിനെ കുറിച്ച് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

കോളിയസ് ചെടികളുടെ ഇലകള്‍ക്ക് നല്ല നിറം ലഭിക്കുന്നതിനായി നല്ല തെളിച്ചമുള്ള സുര്യപ്രകാശം ആവശ്യമാണ്. കോളിയസ് ചെടികള്‍ വെയില്‍ ഉള്ള സ്ഥലങ്ങളിലും അതുപോലെ തന്നെ നിഴലുള്ള സ്ഥലങ്ങളിലും ഒരുപോലെ തന്നെ വളര്‍ത്താന്‍ സാധിക്കുന്ന ചെടികളാണ്. എന്നാല്‍ കോളിയസ് ചെടികള്‍ തണലിലാണ് വളര്‍ത്തുന്നത് എങ്കില്‍ ചെടികളുടെ ഇലയിലുള്ള നിറങ്ങള്‍ക്ക് കടുപ്പം കുറവായിട്ടു കാണിക്കും.


കോളിയസ് ചെടികളെക്കുറിച്ച് കുടുതലായി അറിയാന്‍ ഈ വീഡിയോ കാണുക




നടില്‍ രിതി


കോളിയസ് ചെടികള്‍ നിലത്തോ ഗ്രോ ബാഗുകളിലോ അല്ലങ്കില്‍ ചെടി ചട്ടികളിലോ നമുക്ക് വളര്‍ത്താന്‍ സാധിക്കും. പാകി കിളിര്‍പ്പിച്ചതോ അല്ലങ്കില്‍ തണ്ട് നട്ട് കിളിര്‍പ്പിച്ചതോ ആയ ചെടികള്‍ മണ്ണ് , ജൈവവളം എന്നിവ 1:1 എന്ന അനുപാതത്തില്‍ കുട്ടി കലര്‍ത്തി തയാറാക്കിയിരിക്കുന്ന ചട്ടിയിലേക്ക് നടാവുന്നതാണ്. ചെടിക്ക് നല്‍കുന്ന അടി വളമായി ഉണങ്ങിയ ചാണകപ്പൊടി / ആട്ടിന്‍ വളം / കമ്പോസ്റ്റ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്നുമതിയാകും.


വളപ്രയോഗം


കോളിയസ് ചെടികള്‍ക്ക് നമ്മള്‍ നടുമ്പോള്‍ നല്‍കുന്ന ജൈവ വളങ്ങള്‍ തന്നെ ധാരാളമാണ് എന്നിരുന്നാലും ചെടിയുടെ നല്ല വളര്ച്ചയിക്ക് രണ്ടു ആഴ്ച കുടുമ്പോള്‍ ഏതെങ്കിലും ഒരു വെള്ളത്തില്‍ കലക്കിയ ജൈവവളങ്ങള്‍ നല്ല രിതിയില്‍ ലയിപ്പിച്ചു നല്‍കാവുന്നതാണ്.

കോളിയസ് ചെടികളുടെ സുഗമമായ വളര്‍ച്ചയിക്ക് ചെടികളുടെ തലപ്പുകള്‍ നുള്ളുന്നത് (മുറിക്കുന്നത്) നല്ലതാണു. ഇങ്ങനെ തലപ്പുകള്‍ നുള്ളുന്നത്വഴി ചെടിയില്‍ കുടുതല്‍ ശിഖരങ്ങള്‍ ധാരാളമായി ഉണ്ടാകുന്നതിനു കാരണമാകും.


വെളിച്ചവും വെള്ളവും


കോളിയസ് ചെടികളെ എല്ലാ സ്ഥലങ്ങളിലും വളര്‍ത്താന്‍ സാധിക്കുമെങ്കിലും ചെടിയുടെ ഇലകളിലുള്ള നിറങ്ങള്‍ കുടുതല്‍ ഏടുത്തു കാണുന്നതിനായി കോളിയസ് ചെടികളെ തെളിഞ്ഞ വെയിലില്‍ വെക്കുന്നതാണ് നല്ലത്എന്നാല്‍ വെയില്‍ കുടാനും പാടില്ല.


കോളിയസ് ചെടികള്‍ വെള്ളം വളരെ ഇഷ്ട്ടപെടുന്ന ചെടികളാണ് എന്നാല്‍ കുടുതല്‍ വെള്ളം ചെടിയുടെ നാശത്തിനു കാരണമാകും.

161 views0 comments
bottom of page