top of page
  • Writer's pictureAjith Joseph

പുൽത്തകിടിയായും ഹാങ്ങിങ്ങ് പ്ലാന്‍റായും വളർത്താൻ സാധിക്കുന്ന സിംഗപ്പൂര്‍ ഡെയ്‌സി


സിംഗപ്പൂര്‍ ഡെയ്‌സി, ക്രീപിങ് ഡെയ്‌സി, ട്രെയിലിങ്ങ് ഡെയ്‌സി, ബേ ബിസ്‌കെയ്ന്‍ എന്നൊക്കെ അറിയപ്പെടുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ ഇന്ന് എല്ലാര്ക്കും വളരെ സുപരിചിതമാണ്. സെന്‍ട്രല്‍ അമേരിക്ക, കരീബിയന്‍,മെക്‌സിക്കോ, ഫ്‌ളോറിഡ എന്നിവിടങ്ങളിലാണ് ഈ ചെടി നന്നായി വളർന്നിരുന്നത് അല്ലങ്കിൽ ഈ ചെടിയുടെ ഉത്ഭവം.


വെഡെലിയ ട്രൈലോബേറ്റ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ചെടിയുടെ ഇലകൾക്ക് രണ്ടോ നാലോ ഇഞ്ച് നീളമുണ്ടാകും. ഏകദേശം ഒരിഞ്ച് മുതല്‍ അഞ്ച്ഇഞ്ച് വരെ വീതിയുമുള്ള ഇലകളാണ് ഇവയിൽ ഉണ്ടാകുക . ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവനും നന്നായി പൂത്തുലഞ്ഞു നില്‍ക്കുന്ന ഒരു ചെടിയാണ് സിംഗപ്പൂര്‍ ഡെയ്‌സി/ ക്രീപിങ് ഡെയ്‌സി. പൂര്‍ണമായും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തും അതുപോലെ പകുതി തണലുള്ള സ്ഥലത്തും ഈ ചെടി വളരാന്‍ ഇഷ്ടപ്പെടുന്നു. ഒരിക്കല്‍ ഇവയുടെ വേര് പിടിച്ച് വളര്‍ന്നാല്‍ പിന്നീട്

ഏത് [പ്രതികൂല കാലാവസ്ഥയിലും വളരുകയും പിന്നീട് വെള്ളത്തിന്റെയോ വളത്തിന്റെയോ ആവശ്യം ഇവയ്ക്കില്ല അതിനാൽ തന്നെ ഇവയെ വളർത്തുമ്പോൾ നമുക്കുണ്ടാകുന്ന ചെറിയൊരു ശ്രദ്ധകുറവ് പോലും ഈ ചെടിയെ ഒരു അധിനിവേശ ചെടിയായി അല്ലങ്കിൽ ഒരു കളയായി മാറുന്നതിനു കാരണമാകും .


പടര്‍ന്ന് പിടിച്ച് കടന്നുകയറ്റം നടത്തുന്ന തരത്തിലുള്ള ചെടിയായതിനാല്‍ കളകളുടെ വിഭാഗത്തിലാണ് ഈ ചെടിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവയെ ശ്രദ്ധിച്ചു വളർത്താൻ സാധിച്ചാൽ മനോഹരമായ പുലിത്തകിടി നിർമ്മിക്കുന്നതിനും അതുപോലെ തന്നെ ഹാങ്ങിങ്ങ് പ്ലാന്‍റായി വളർത്താനും നമുക്ക് സാധിക്കും.


ഈ ചെടിയെക്കുറിച്ചു കൂടുതലറിയാൻ ഈ വിഡിയോ കാണുക



15 views0 comments

Comments


bottom of page