top of page
  • Writer's pictureAjith Joseph

വളർത്താം കാഴ്ച്ചയുടെ വസന്തമൊരുക്കുന്ന ബലൂൺ ചെടികൾ

ചൈന, ജപ്പാൻ, കൊറിയ എന്നി രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരിനം പൂക്കളാണ് ബലൂൺ ചെടികൾ. നല്ല സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി പൂക്കുന്ന ഈ ചെടികൾക്ക് ജാപ്പനീസ് ബെല്‍ ഫ്‌ളവര്‍ എന്ന മറ്റൊരു പേരുമുണ്ട്. ഈ ചെടികളിൽ പൂമൊട്ടുകൾ പൊട്ടാൻ തയാറായി നിൽക്കുന്ന ചെറിയ ബലൂണുകളെപ്പോലെ തോന്നിപ്പിക്കുന്നതും ഇത്തരം മൊട്ടുകൾ പൊട്ടിച്ചാൽ ചെറിയ ശബ്ദവും കേൾക്കുന്നതിനാലാണ് ഇവയ്ക്കു ബലൂൺ ചെടി എന്ന പേരുവന്നത്.


ഈ ചെടികളിൽ ഉണ്ടാകുന്ന പൂക്കൾ വിരിഞ്ഞു കഴിഞ്ഞാൽ അവ നക്ഷത്രങ്ങളെപ്പോലെ തോന്നിക്കുന്നതിനാലാണ് ഇവയ്ക്കു ജാപ്പനീസ് ബെല്‍ ഫ്‌ളവര്‍ എന്ന പേരും പറയുന്നത്. നില, പിങ്ക് , വെളുപ്പ് , വയലറ്റ് നിറങ്ങളിലും ഈ ബലൂൺ പൂക്കള്‍ കാണപ്പെടുന്നുണ്ട്. വിത്തുകൾ വഴിയോ അല്ലങ്കിൽ തണ്ടുകൾ മുറിച്ചു നട്ടും നമുക്ക് ബലൂൺ ചെടിയുടെ തൈകൾ തയാറാക്കി എടുക്കാം. ചെടി ചട്ടികളിൽ ഇവ വളർത്തുമ്പോൾ മണ്ണ് , ഗാർഡൻ സോയിൽ , ജൈവ വളം എന്നിവ 50 : 25 : 25 എന്ന അനുപാതത്തിൽ തയാറാക്കിയ വെള്ളം വാർന്നു പോകുന്ന മിശ്രിതത്തിൽ നടാവുന്നതാണ്


കൂടുതൽ അറിയാൻ താഴേ കാണുന്ന വിഡിയോ പൂർണമായും കാണുക




12 views0 comments
bottom of page