top of page

സയനൈഡ് നിത്യജീവിതത്തിൽ

Writer's picture: Ajith JosephAjith Joseph

എഴുത്ത് : ഡോ ശ്രീരാജ്



നമ്മുടെ കപ്പയിലും ആൽമണ്ടിലുമെല്ലാം സയനൈഡ് സംയുക്തങ്ങളുണ്ട്. പൊട്ടാസ്യം സയനൈഡ് അല്ലെന്നു മാത്രം. KCN, HCN, NaCN എന്നിവയുടെയെല്ലാം പ്രത്യേകത ഇവയെല്ലാം അയോണിക് സംയുക്തങ്ങളാണെന്നാണ്. Na+, CN- എന്നിങ്ങനെയാണ് നിലനിൽപ്പ്. അതുകൊണ്ടുതന്നെ CN- എളുപ്പത്തിൽ സൈറ്റോക്രോം C ഓക്സിഡിസുമായി കോംപ്ലക്സ് ചെയ്യപ്പെടുന്നു, കോശങ്ങൾ നശിക്കുന്നു. ഈ കപ്പയിലെല്ലാം ഉള്ളത് സയനൈഡ് ഗ്രൂപ്പുള്ള കാർബോണിക സംയുക്തങ്ങളാണ്. ഇവ covalent ബന്ധനത്തിലാണുള്ളത്, CN - എന്ന രീതിയിൽ അല്ലെന്നർത്ഥം. ഈ സംയുക്തങ്ങൾ ദഹനവ്യവസ്ഥയിലെത്തി, മെറ്റബോളിസം നടക്കുമ്പോൾ മാത്രമേ HCN ഉണ്ടാകുന്നുള്ളൂ. അതും വളരെക്കുറഞ്ഞ അളവിൽ മാത്രം. എന്നിരുന്നാലും, കപ്പയെല്ലാം നന്നായി വേവിച്ചു കഴിക്കുന്നത് toxicity കുറക്കാൻ ഇടയാക്കും.


ആപ്പിളിൽ സയനൈഡ് ഉണ്ടോ?


ആപ്പിളിന്റെ കുരുവിലാണ് amygdalin എന്ന സയനൈഡ് ഗ്രൂപ്പുള്ള ഗ്ളൂക്കോസ് ഉള്ളത് ( cyanogenic glycoside). കുരു പൊട്ടിക്കുകയോ ചതക്കുകയോ ചെയ്തില്ലെങ്കിൽ ഒരു കുഴപ്പവുമില്ല. ഇനി കുരു ചവച്ചരച്ചു കഴിക്കുകയാണെങ്കിൽ amygdalin digest ചെയ്യപ്പെട്ടു ഹൈഡ്രജൻ സയനൈഡ് ഉൽപ്പാദിക്കപ്പെടുന്നു. മൂന്നോ നാലോ കുരു കഴിച്ചതുകൊണ്ടു ഒന്നും സംഭവിക്കില്ല കേട്ടോ. ആ അളവിലുള്ള HCN നമ്മുടെ ശരീരം നിർവ്വീര്യമാക്കിക്കൊള്ളും. 200 ലധികം കുരു ചവച്ചരച്ചു കഴിച്ചാൽ സയനൈഡ് പോയ്സൺ വന്നേക്കാം. എന്തായാലും ആപ്പിളിന്റെ കുരു കഴിക്കാതിരിക്കുകയായിരിക്കും നല്ലത്.


23 views0 comments

Comentarios


Follow

  • Youtube
  • Instagram
  • Facebook

©2024 BY GLORY FARM HOUSE.

bottom of page