top of page
Writer's pictureAjith Joseph

കൊച്ചുള്ളി കിഴങ്ങുകള്‍ കിളിര്‍പ്പിക്കുന്ന വിധം


കൊച്ചുള്ളി നമ്മുടെ എല്ലാരുടെയും വിടുകളില്‍ ഉപയോഗിക്കുന്ന ഒന്നാണ്. എന്നാല്‍ നമ്മളില്‍ വളരെ കുറച്ചു ആള്‍ക്കാര്‍ മാത്രമാണ് നല്ല രുചിയുള്ള ഉള്ളി തണ്ടുകള്‍ തോരന്‍വെച്ച് കുട്ടിയിട്ടുള്ളത്. നമുക്ക് തന്നെ കൊച്ചുള്ളി നമ്മുടെ ആവശ്യത്തിനു അനുസരിച്ച് നമ്മുടെ വിടുകളില്‍തന്നെ കൃഷിചെയ്യാന്‍സാധിക്കും. നിര്‍വര്‍ച്ചയുള്ളതും വെള്ളം നല്‍കാന്‍സാധിക്കുന്നതുമായ എല്ലാ സ്ഥലങ്ങളിലും നമുക്ക് കൊച്ചുള്ളി കൃഷി ചെയ്യാന്‍സാധിക്കും.


കുടുതലായി അറിയാന്‍ ഈ വീഡിയോ പുര്‍ണമായും കാണുക



നമ്മുടെ വിടുകളില്‍ പാചകത്തിന് വാങ്ങിക്കുന്ന കൊച്ചുള്ളി നല്ലത് തിരഞ്ഞെടുത്ത് നമുക്ക് കൃഷിക്കായി ഉപയോഗിക്കാന്‍സാധിക്കുന്നതാണ്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന കൊച്ചുള്ളി തലേ ദിവസം വെള്ളത്തിലിട്ട് കുതുത്തിനു ശേഷം പിറ്റെ ദിവസം നമുക്ക് തയാറാക്കി വെച്ചിരിക്കുന്ന മണ്ണിലേക്ക് നടാവുന്നതാണ് . ഇങ്ങനെ നടുന്ന കിഴങ്ങുകള്‍ ഒരു ആഴ്ച്ച മുതല്‍പത്തു ദിവസത്തിനുള്ളില്‍കിളിര്‍ത്തു വരാന്‍തുടങ്ങും. ഗ്രോ ബാഗുകളിലോ , കിളച്ചു ഇഞ്ചി തറ പോലെ കുട്ടിയിരിക്കുന്ന മണ്ണിലേക്കോ അല്ലങ്കില്‍ഇവയെ വളര്‍ത്താന്‍പറ്റുന്ന ചട്ടിയിലെക്കോ മണ്ണും അടിവളമായി ചാണകപ്പൊടി / ആട്ടിന്‍വളം / ജൈവ വളം ഇവയില്‍ഏതെങ്കിലും ഒന്ന്‍നല്‍കിക്കൊണ്ട് നമുക്ക് വിത്തുകള്‍നടാവുന്നതാണ്.

ഇങ്ങനെ കിളിര്‍ത്തു വരുന്ന തൈകളുടെ ഇലകള്‍മുറിച്ചു നമുക്ക് സ്വധിഷ്ട്ടമായ തോരന്‍വയ്ക്കാന്‍സാധിക്കുന്നതാണ്. കൃഷിക്കയിട്ടോ അല്ലങ്കില്‍അടുക്കളയിലേക്ക് പാചകത്തിന് ഉള്ളി തണ്ടുകള്‍ഉപയോഗിക്കുന്നതിനോ നമുക്ക് കൊച്ചുള്ളികള്‍ ഈ രിതിയില്‍കിളിര്‍പ്പിച്ചു വളര്‍ത്താന്‍സാധിക്കുന്നതാണ്.

64 views0 comments

Comments


bottom of page