ജിഫി പെല്ലറ്റ് സഞ്ചികള്‍

ഏഴുത്ത് : Gladys Ponbala


വിത്തുകള്‍ മുളപ്പിക്കുന്ന തിനും കമ്പുകളെ വേര് പിടിപ്പിക്കുന്നതിനും ഏറെ പ്രയോജനപ്പെടുത്താവുന്ന ഒരു സംവിധാനം ആണ് ജിഫി പെല്ലറ്റ് ബാഗുകള്‍..

30 mm,40 mm, 50mm എന്നീ വലിപ്പത്തിലുള്ള ജിഫിപെ ല്ലറ്റ് ബാഗുകളാ ണ് ഞാന്‍ ഉപയോഗിക്കു ന്നത്. വ്യത്യസ്ഥവലിപ്പത്തി ലുള്ളവ ലഭ്യമാണ്.

നമ്മുടെ ആവശ്യപ്രകാരം ജിഫിപെല്ലറ്റ് ബാഗുകള്‍ തെരെഞ്ഞെടുക്കാവുന്നതാണ്..

ജിഫിപെല്ലറ്റുകളെ കുറിച്ച് ഞാന്‍ മനസിലാക്കിയ വിവരങ്ങള്‍ ഇവിടെ കുറി ക്കുന്നു..!!!!


എന്താണ് ജിഫിപെല്ലെറ്റ് ബാഗുകള്‍?


സ്പാഗ്നംമോസ്,കൊക്കോപിറ്റ് എന്നിവ കൂട്ടി ചേര്‍ത്തോ ഒറ്റക്കോ ആണ് ജിഫിബാഗുകള്‍ സാധാരണ നിര്‍മ്മിക്കുക വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനായി കുമ്മായം( lime ), അമോണിയം അടങ്ങിയ വളങ്ങളിതില്‍ ചേര്‍ത്ത് ഒരുമിപ്പിച്ചശേഷം മണ്ണിലേ ക്ക് അഴുകിചേരുന്ന തര ത്തിലുള്ള നേര്‍ത്ത നെറ്റു പോലുള്ള തുണിപോലുള്ള വസ്തുവിനാല്‍ നിര്‍മ്മി ക്കുന്ന വ്യത്യസ്ഥ വലിപ്പ മുള്ള ചെറുസഞ്ചികളില്‍ (30 mm, 40 mm, 50 mm മുതലായവ) നിറക്കുന്നു. മുകള്‍ വശം തുറന്നിരി ക്കും അവിടെയാണ് നാം വിത്തോ കമ്പോ വയ്ക്കു ന്നത് ജിഫി ബാഗുകളുടെ പി.എച്ച് ഏകദേശം 5.3 ആയിരിക്കും

ജിഫി ബാഗുകളെ വിത്ത് നടുന്നതിനോ കമ്പ് വേര് പിടിപ്പിക്കുന്നതിനോ ആയി എങ്ങനെ മാറ്റാം... അഥവ ജിഫി ബാഗുകള്‍ എങ്ങനെ പ്രവര്‍ത്തനക്ഷ മമാക്കാം?

1. നടാനുദ്ദേശിക്കുന്ന വിത്തുകളുടെ എണ്ണത്തി നനുസരിച്ച് ജിഫി പെല്ലറ്റ് ബാഗുകള്‍ ഒരു ട്രേയില്‍ നിരത്തുക.

2. വളരെ ചെറു ചൂടുള്ള വെള്ളം ട്രേയിലേക്ക് ഒഴി ക്കുക.അധികംവെള്ളം ട്രേയിലുണ്ടെങ്കില്‍ അതി നെ സാവധാനം ശ്രദ്ധയോ ടെ ഒഴുക്കികളയുക

3. ഓരോ പെല്ലറ്റ് ബാഗു കളിലും ചെറിയ ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം(കനം ഉള്ള ഒരു ഈര്‍ക്കിലാണ് ഞാനുപ യോഗിക്കുന്നത്) അതിലേ ക്ക് ശ്രദ്ധയോടെ വിത്ത് നിക്ഷേപിക്കാം, വേര് പിടി പ്പിക്കേണ്ട കമ്പ് ഇറക്കി വയ്ക്കാം

4.വെളിച്ചമുള്ള സ്ഥലത്ത് ട്രേകള്‍ നിരത്തി വയ്ക്കു ക. വെയിലുള്ള സ്ഥലമല്ല. (ഞാന്‍ കാര്‍ഷെഡിലാണ് വയ്ക്കാറുള്ളത്)

5.ട്രേയില്‍ ജലാംശം കുറഞ്ഞതായി തോന്നിയാല്‍ മാത്രം അല്‍പം വെള്ളം സ്പ്രേ ചെയ്തുകൊടു ക്കുക.

6.വിത്തു മുളച്ചു തുടങ്ങി യാല്‍ വായുസഞ്ചാരത്തി നായി പെല്ലറ്റുകളെ ഒന്ന് സാവധാനം അനക്കി കൊടുക്കുക.

7.വേര് ഉറക്കുകയും ഇലകള്‍ ആവശ്യത്തിനു ണ്ടാവുകയും ചെയ്താല്‍ വളര്‍ത്താനുദ്ദേശിക്കുന്നഗ്രോബാഗിലേക്കോ മണ്ണി ലേക്കോ ശ്രദ്ധാപൂര്‍വ്വം ജിഫി പെല്ലറ്റ് ബാഗിനെ ഇറക്കി വക്കുക. ഇനി യുള്ള വളര്‍ച്ചക്ക് നമ്മുടെ സാധാരണ പരിചരണം ആകാം.ബാഗ് മണ്ണിനോട് ചേര്‍ന്നു കൊള്ളും.

ജിഫിപെല്ലറ്റ് ബാഗുകള്‍ വിലക്കുറവാണ്.കൈകാര്യം ചെയ്യാനെളുപ്പമാണ്. സഥലക്കുറവുള്ളവര്‍ക്ക്പ്രയോജനകരമാണ്.തൈഉണ്ടാക്കി വില്‍ക്കുന്നവര്‍ ക്ക് ഏറെ സൗകര്യ പ്രദമാ ണ് തുടങ്ങിയ മേന്മകളുണ്ട് ഈ ജിഫി പെല്ലറ്റ് സഞ്ചികള്‍ക്ക് വില വളരെ കുറവാണ്...ഒരെണ്ണം 3 to 5rs or 7rs (according to size and company) ആണ്.

75 views0 comments