എന്തുകൊണ്ട് ഗൗരാമി ?
കാര്യമായ പരിചരണങ്ങൾ ഇല്ലാതെ വളരെ സുഗമമായി വളർത്താൻ സാധിക്കുന്ന ഭക്ഷ്യയോഗ്യമായതും അതിവ രുചികരവുമായ മത്സ്യമാണ് ഗൗരാമി.
മറ്റ് ഇതര മത്സ്യങ്ങളെ അപേക്ഷിച്ച് തീറ്റച്ചിലവ് ഇല്ല എന്നുള്ളതാണ് പ്രത്യേകത. ഇന്ന് മത്സ്യം വളർത്തുന്നവർ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഉയർന്ന തോതിലുള്ള തീറ്റച്ചിലവ്, പക്ഷെ ഗൗരാമി ക്ക് തീറ്റയായി നമുക്ക് ചുറ്റുമുള്ള ഇലവർഗ്ഗങ്ങൾ തന്നെ ധാരാളം. മൾബറി ഇല . ചേമ്പില, ചേമ്പ് ഇനത്തിൽ വരുന്ന ഇലവർഗ്ഗങ്ങൾ തുടങ്ങിയ മാത്രം മതി തീറ്റയായി. ഇതിനാൽ തന്നെ ഉത്പാദന ചിലവ് ഗണ്യമായി കുറയുന്നു.
മത്സ്യകർഷകർ അഭിമുഖീകരിക്കുന്ന വളരെ വലിയ ഒരു പ്രശ്ന മാ ണ് വെള്ളത്തിൻ്റെ ഗുണനിലവാരം നിലനിർത്തുക എന്നുള്ളത്. ഈ ഒരു പ്രശ്നം കാരണം വലിയ തോതിൽ ധനനഷ്ടം ഉണ്ടായവർ ഒരുപാടാണ്,
ഗൗരമിയെ സംബദ്ധിച്ചിടത്തോളം വെള്ളത്തിൻ്റെ ഗുണനിലവാരം എപ്പേഴം Manage ചെയ്യേണ്ട ആവശ്യം വരുന്നില്ല. എത്ര മോശപ്പെട്ട അവസ്ഥയിലും ഈ മത്സ്യം അതിജീവിക്കും. കൂടെ കൂടെ വെള്ളം മാറ്റണ്ട ആവശ്യമില്ല എന്ന കൊണ്ട് ജലക്ഷാമം ഉള്ള സ്ഥലങ്ങളിൽ പോലും നല്ല രീതിയിൽ വളർത്താൻ സാധിക്കും.
ഗൗര കുളങ്ങളിൽ എയറേറ്റർ ആവശ്യമില്ലാത്തതു കാരണം power supply failue പോലുള്ള പ്രശ്നങ്ങളിൽ Tension ഒഴിവാക്കാം.
വളരെ സ്വാദിഷ്ടമായ മത്സ്യമാണ് ഗൗരാമി മാത്രമല്ല മാംസത്തിന് നല്ല ഉറപ്പും ഉണ്ട്.
മറ്റൊരു പ്രധാന കാര്യം ഗൗര മത്സ്യങ്ങൾക്ക് സ്ഥിരമായ നല്ലൊരു വില ലഭിക്കന്നു എന്നുള്ളതാണ്. Natural and Artificial കുളങ്ങളിൽ ഒരു പോലെ വളർച്ച ലഭിക്കുന്നു അതിലുപരി കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഉത്പാദനം വും സാധ്യമാകുന്നു....
എഴുതിയത് : Pradeesh CP
Comments