അലങ്കാര പുഷ്പ കൃഷിയിൽ ഇന്ന് സിംഹഭാഗവും കയ്യടക്കിയിരിക്കുന്നതു ഗ്ലാഡിയോലസ് ചെടികളാണ്. വളർത്താനുള്ള എളുപ്പവും അതുപോലെ പൂക്കളിലുള്ള നിറവിന്യാസവും ഇവയെ ഇത്രയും ജനകിയമാക്കുന്നു. ഉദ്യാനങ്ങൾ മനോഹരമാക്കുന്നതിനു പുറമെ ഇവയുടെ വാണിജ്യ സാധ്യതകളാണ് നമ്മൾ കണക്കാക്കുന്നത് . ഗ്ലാഡിയോലസ് ചെടികളെ കൂടുതലായും കട്ട് ഫ്ലവർ ഇനത്തിലാണ് നമ്മൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റ നിറത്തിലുള്ള പൂക്കളും അതുപോലെ തന്നെ മനോഹരമായ മിക്സഡ് നിറങ്ങളിലും നമുക്ക് എന്ന് ഗ്ലാഡിയോലസ് ലഭിക്കും.
കുടുതലറിയാന്‍ ഈ വീഡിയോ കാണുക
ഗ്ലാഡിയോലസ് ചെടികളുടെ സവാള ഉള്ളിയോട് സാദർശമുള്ള കിഴങ്ങുകളാണ് നടിൽ വസ്തു. സവാള ഉളളിയോടുള്ള ഈ സാമ്യം മൂലം ചിലപ്പോൾ നമ്മൾ പറ്റിക്കപ്പെടാനുള്ള സാധ്യതയുമുണ്ടു. ഗ്ലാഡിയോലസ് ചെടികളുടെ കിഴങ്ങുകൾ മുറിച്ചു നോക്കിയാൽ ഉൾ ഭാഗം മാംസളമായതായിരിക്കും ഇങ്ങനെയാണ് നമുക്ക് ഗ്ലാഡിയോലസ് ചെടികളുടെ കിഴങ്ങുകൾ തിരിച്ചറിയാൻ സാധിക്കുന്നത് .
കേരളത്തിൽ ഓഗസ്ത് മുതൽ ഒക്ടോബർ വരെയുള്ളമാസങ്ങളാണ് ഗ്ലാഡിയോലസ് നടാൻ പറ്റിയ സമയം. ഗ്ലാഡിയോലസ് കിഴങ്ങുകൾ പാകി കിളിപ്പിച്ചതിനു ശേഷം പറിച്ചു നടുന്നതാണ് നല്ലത്. മണൽ മാത്രമോ അല്ലങ്കിൽ മണലും ചാണകപ്പൊടിയും കൂടെ കലർത്തിയ മിശ്രിതത്തിലോ ഇവ നടാവുന്നതാണ്. പക്ഷേ കിഴങ്ങുകൾ ഒന്നും തന്നെ നഷ്ട്ടപെടാതെയിരിക്കുന്നതിന് ഞങ്ങൾ മണൽ മാത്രമാണ് ഉപയോഗിക്കുന്നത് . ഇങ്ങനെ പാകുന്ന കിഴങ്ങുകൾ 15 മുതൽ 20 ദിവസത്തിനുള്ളിൽ കിളുത്തു വരികയും ചെയ്യും. ഇങ്ങനെ കിളുത്തു വരുന്ന കിഴങ്ങിനെ ഒരാഴ്‌ചയോട് കുടി സൂക്ഷമതയോടെ പറിച്ചു നമുക്ക് ചട്ടിയിലോ നിലത്തോ നടാവുന്നതാണ്
പൊതുവെ ഇവയുടെ വലിയ കിഴങ്ങുകളാണ് നടാനായി തിരഞ്ഞെടുക്കുന്നത് കാരണം കിഴങ്ങുകളുടെ വലിപ്പത്തിനനുസരിച്ചാണ് ചെടിയുടെ വളർച്ച. ചെറുകിഴങ്ങുകളാണ് നടുന്നതെങ്കിൽ പൂവിടാൻ വൈകുകയും ചെയ്യും . അതിനാലാണ് ഗ്ലാഡിയോലസ് ചെടികളുടെ വലിപ്പമുള്ള കിഴങ്ങുകൾ തിരഞ്ഞെടുക്കുന്നത്.
Comments