top of page
  • Writer's pictureAjith Joseph

നര മാറാൻ ഈ ചെടിയുടെ ഇലകൾ ഉപയോഗിച്ചാൽ മതി

പണ്ട് കാലങ്ങളിൽ നമ്മുടെ വീട്ടു മുറ്റത്തും പറമ്പുകളിലും സുലഭമായി കണ്ടുവന്നിരുന്ന ഒരു ചെടിയാണ് നമ്മൾ ഈ ചിത്രത്തിൽ കാണുന്നത് . കേശകാന്തി അല്ലങ്കിൽ കേശവർദ്ധിനി എന്നി പേരുകളിലൊക്കെ അറിയപ്പെടുന്ന ഈ ചെടി ഇതിന്റെ പേരുപോലെ തന്നെ മുടിയുടെ സംരക്ഷണത്തിന് വളരെയേറെ ഗുണപ്രദമായ ഒരു മരുന്ന് ചെടിയാണ് . വളരെ പണ്ടുകാലം മുതൽതന്നെ മുടിയുടെ സംരക്ഷണത്തിനായി ഈ ചെടി നമ്മുടെ പൂർവികർ ഉപയോഗിച്ച് പോരുന്നു .



ഇന്ന് നമ്മുടെ മാർക്കറ്റിൽ ലഭ്യമാകുന്ന ഒട്ടുമിക്ക കേശസംരകഷണ ഉത്പന്നങ്ങളിലും ഈ ചെടി ഒരു പ്രധാന ചേരുവയായി ഉപയോഗിക്കാറുണ് . പച്ച മാങ്ങയുടെ മണത്തോടു കുടിയവയാണ് ഇവയുടെ ഇലകൾ വയലറ്റ് നിറത്തിൽ ഉണ്ടാകുന്ന ചെറിയ പൂക്കൾ ഈ ചെടിയുടെ പ്രതേകതയാണ് . കേശവർദ്ധിനി ചെടിയുടെ വേരുകൾ ഒഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളും കേശ സംരക്ഷണത്തിന് വേണ്ടിയുള്ള എണ്ണ കാച്ചാൻ ഉപയോഗിച്ച് വരുന്നു . ഇങ്ങനെ തയാറാക്കി എടുക്കുന്ന എന്ന ഉപയോഗിക്കുന്നത് വഴി മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും തലയിലെ താരൻ മാറുന്നതിനും, മുടിയുടെ ആരോഗ്യത്തിനും, അകാല നരയ്ക്കും അതുപോലെ മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു .



തുടർച്ചയായി കേശവർദ്ധിനിയിട്ടുള്ള എണ്ണ ഉപയോഗിക്കുന്നത് വഴി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നമ്മുടെ മുടിയുടെ എല്ലാവിധ പ്രശ്ങ്ങൾക്കും പരിഹാരം ലഭിക്കുന്നതായി കാണാവുന്നതാണ് . ഇവയുടെ ഇലകൾ അരച്ച് താളിയായി തലയിൽ തേക്കുന്നത് വഴി തലയിലെ പേൻ ശല്യം കുറയ്ക്കാൻ സാധിക്കുന്നു.


ഇവയിൽ ഉണ്ടാകുന്ന പൂക്കൾ ഉണങ്ങിക്കഴിഞ്ഞാൽ അതിനെ നമുക്ക് വിത്തായി ഉപയോഗി ക്കാവുന്നതാണ്. ഇങ്ങനെ ഉണങ്ങിയ പൂക്കൾ നേരിട്ട് മണ്ണിൽ വിതറി കൊടുത്തും പാകി കിളിർപ്പിച്ചും നമുക്ക് തൈകൾ തയാറാക്കാം. യാതൊരു പ്രയാസവും കൂടാതെ പെട്ടെന്നു തന്നെ മുളച്ചു വരുന്നവയാണ് ഇവയുടെ തൈകൾ . അതുപോലെ വളരെ പെട്ടെന്ന് തന്നെ മണ്ണിൽ വേര് ഉറപ്പിച്ച് നന്നായി വളർന്നു പൂക്കൾ നൽകാൻ ഈ ചെടിക്ക് കഴിയും. കേശവർദ്ധിനി ചെടിയുടെ തണ്ടുകൾ മുറിക്കുന്നത് വഴി ഇവയിൽ ധാരാളം ശാഖകൾ വളർന്നു ചെടി നന്നായി പടർന്നു വളരുന്നതായി കാണിക്കുന്നു

23 views0 comments
bottom of page