image by ; Kailas Nadh
എന്നും പൂക്കള്‍ കാണാന്‍ താല്പര്യപെടുന്ന ഏവരുടെയും ഇഷ്ട്ട നാടന്‍ പൂവാണ് ചെമ്പരത്തി പൂക്കള്‍. എന്നും പൂക്കള്‍ നല്‍കുമെന്നത് തന്നെയാണ് ഇവയുടെ ഇത്രയും ജനകിയ പ്രചരണനത്തിന് കാരണവും. എന്നാല്‍ നാടന്‍ ഇനങ്ങള്‍ക്കൊപ്പം കടന്നു വന്ന ഹൈബ്രിഡ് വിദേശിയിനം ചെമ്പരത്തികള്‍ അവയുടെ നിറങ്ങള്‍ കൊണ്ട് തന്നെ നാമേവരുടെയും മനസ്സിനെ കിഴടക്കി.
എന്നാല്‍ ഹൈബ്രിഡ് വിദേശിയിനം ചെമ്പരത്തികളെ നല്ല രിതിയില്‍ പരിപാലിച്ചില്ലങ്കില്‍ പണികിട്ടും. ഇവയെ ബാധിക്കുന്ന പ്രധാന പ്രശനങ്ങളാണ് ഇല മഞ്ഞളിപ്പും, തളിരിലയുടെയും പൂ മൊട്ടുകളുടെയും മുരടിപ്പും കുടാതെ പുഴുക്കളുടെ ആക്രമണവും. നല്ല രിതിയില്‍ ശ്രദ്ധിച്ചില്ലങ്കില്‍ ഇവ നമ്മുടെ ചെടിയുടെ നാശത്തിനു കാരണമാകും. 2 gm saff ഫങ്കിസൈഡ് / ഇന്‍ഡോഫില്‍ അല്ലങ്കില്‍ 2ml കോൺഫിഡോർ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ വിതം ചെടികള്‍ മുഴുവനായും നനയത്തക്ക രിതിയില്‍ നകുന്നത് നല്ലതാണ്. അതുപോലെ ഇല ചുരുട്ടി പുഴുക്കളുടെ ആക്രമണം കുടുതലാണ് എങ്കില്‍ വേപ്പെണ്ണ ചെടിയില്‍ തളിക്കേണ്ടതാണ്.
コメント