കടപ്പാട് : Aby John

പൂമ്പൊടി, മുട്ട, തേൻ. എൻട്രൻസ്സിനോട് ചേർന്ന ഭാഗത്ത് അവർ അവരുടെ ആഹാരമായ ബീബ്രെഡ് ഉണ്ടാക്കാൻ പൂമ്പൊടിയും തേനും ശേഖരിക്കും. അതിന് ശേഷം റാണിക്ക് മുട്ടയിടാൻ ആവശ്യമായ കപ്പുകൾ വേലക്കാരി തേനീച്ചകൾ കെട്ടി അതിൽ മുട്ടയ്ക്ക് വിരിയാൻ റോയൽജെല്ലിയും പുഴു ആയാൽ അവയ്ക്കു ഭക്ഷിക്കാൻ ബീബ്രെഡും നിറയ്ക്കും. അതിൽ റാണി മുട്ട ഇട്ടാൽ ഉടനെ വേലക്കാരി തേനീച്ചകൾ വന്ന് ആ കപ്പ് അടച്ച് വെയ്ക്കും. ബ്രൗൺ നിറത്തിൽ കാണുന്നത് ഇളം മുട്ടയും, വിരിയാൻ പ്രായമാകുമ്പോളേക്കും അത് ക്രീം കളറിലേക്ക് മാറുന്നു. അതും കഴിഞ്ഞാൽ, ബാക്കി വരുന്ന സ്ഥലം അവർക്കു ആവശ്യത്തിൽ അധികം വരുന്ന തേൻ സൂക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്നു.
Comments