Ajith Joseph
ഉള്ളിയും, വെളുത്തുള്ളിയും നടാം കേട്ടോ
എഴുത്ത് : Beena G. Nair Kakkanattu

ഒക്ടോബർ മുതൽ ഡിസംബർ വരെ ആണ് ഉള്ളി കൃഷി ചെയ്യാൻ യോജിച്ച സമയം...
നാല് മാസം കൊണ്ട് വിളവ് എടുക്കാം..
കടയിൽ നിന്നും ലഭിക്കുന്ന ഉള്ളി, വെളുത്തുള്ളി എന്നിവ ഉപയോഗിച്ചും നമുക്ക് തൈകൾ ഉണ്ടാക്കിയെടുക്കാം
ഒരു പാത്രത്തിൽ ലേശം വെള്ളം എടുത്ത് ഉള്ളിയുടെ വേര് ഭാഗം വെള്ളം നനഞ്ഞു കിടക്കുന്ന രീതിയിൽ ഒരു ദിവസം ഇടുക. (വെളുത്തുള്ളിയും അല്ലി അടർത്തി അതിന്റെ വേര് ഭാഗം മേല്പറഞ്ഞപോലെ തന്നെ വെള്ളത്തിൽ നനച്ചു ഇടുക).
ഇങ്ങനെ വെള്ളത്തിൽ ഇട്ട ഉള്ളികൾക്ക് വേര് ഭാഗം ഒരു ദിവസം കൊണ്ട് വളരും.
ഇങ്ങനെ തയാറാക്കിയ തൈകൾ മണ്ണും, ചകിരി ചോറും, ചാണക പൊടിയും മിക്സ് ചെയ്ത് നിറച്ച ചട്ടിയിലോ, ഗ്രോ ബാഗിലോ വേര് ഭാഗം മണ്ണിൽ വരുന്ന രീതിയിൽ കുത്തി വക്കാം..
ഉള്ളിയുടെ മുകൾ ഭാഗം മണ്ണിന് മീതെ ഉണ്ടാവണം..
ഇങ്ങനെ നട്ട തൈകൾ രണ്ട് മൂന്ന് ദിവസം തണലിൽ വെച്ചതിനു ശേഷം പിന്നെ കൃഷിയിടത്തിലേക്കു മാറ്റാം..
തൈകൾ ചെറുതായി നനക്കണം എന്നും..
ആഴ്ചയിൽ ഒരിക്കൽ സ്ലറി നേർപ്പിച്ചു വളം ആയി കൊടുക്കാം.
ഒരു ബാഗിൽ അഞ്ചോ അറോ ഉള്ളി കുത്തിവക്കാം.
ഇതിന്റെ തണ്ട് തോരൻ ആക്കാം, സാമ്പാറിൽ ചേർക്കാം.
നാല് മാസം കൊണ്ട് വിളവും എടുക്കാം