top of page
  • Writer's pictureAjith Joseph

കോളിയസ് ചെടികളുടെ തണ്ടുകള്‍ എളുപ്പത്തില്‍ കിളിര്‍പ്പിക്കുന്ന രിതി

#GloryFarmhouse



ചെടിയുടെ ഇലകളിലുള്ള നിറ വെന്യാസമനുസരിച്ച് ഏവരുടെയും മനസും കണ്ണും നിറയ്ക്കാന്‍ കഴിയുള്ള വളരെ ദുര്‍ബലരായ ചെടികളാണ് കോളിയസ് ചെടികള്‍. തിരുഹൃദയ ചെടി, കണ്ണാടി ചെടി തുടങ്ങിയ പേരുകളിലും ഈ കോളിയാസ് ചെടികള്‍ അറിയപ്പെടാറുണ്ട്.


കൊളിയസ് ചെടികള്‍ പൊതുവേ തണ്ടുകള്‍ കിളിര്‍പ്പിച്ചാണ് പുതിയ തൈകള്‍ തയാറാക്കുന്നത് എന്നാല്‍ ഇപ്പോളുള്ള ഹൈബ്രിഡ് തൈകള്‍ക്കാവശമായ വിത്തുകള്‍ പല ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വാങ്ങാന്‍ സാധിക്കുന്നതാണ്. എന്നിരുന്നാലും ഏറ്റവും എളുപ്പത്തില്‍ കോളിയസ് ചെടിയുടെ പുതിയ തൈകള്‍ നമുക്ക് തണ്ടുകള്‍ വഴിയാണ് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത്‌.


കോളിയസ് ചെടികളുടെ തണ്ടുകള്‍ വെറുതെ മണ്ണില്‍ നട്ടാലും കിളിര്‍ക്കും പക്ഷെ ഒരു അല്‍പം ശ്രദ്ധ കൊടുത്താല്‍ ഒരു തണ്ടുകള്‍ പോലും നഷ്ട്ടപെടുത്താതെ തന്നെ 10 പൈസ പോലും ചിലവില്ലാതെ നമുക്ക് കിളിര്‍പ്പിച്ചെടുക്കാന്‍ സാധിക്കും.


കുടുതലായി അറിയാന്‍ ഈ വീഡിയോ കാണുക




തണ്ടുകള്‍ കിളിര്‍പ്പിക്കുന്ന രിതി


കോളിയസ് ചെടിയുടെ തലപ്പോടുകുടെ മുറിചെടുതിരിക്കുന്ന തണ്ട് അവയുടെ നോട്‌ വെള്ളത്തില്‍ മുങ്ങിയിരിക്കുന്ന രിതിയില്‍ ഒരു ഗ്ലാസില്‍ ഇട്ടുവയ്ക്കുക അതിനു ശേഷം ഓരോ രണ്ടു ദിവസം കുടുമ്പോഴുയും ഗ്ലാസ്സിലെ വെള്ളം പുര്‍ണമായുംമാറ്റി പുതിയ വെള്ളം നിറക്കാന്‍ മറക്കരുത്. ഇങ്ങനെ വെള്ളത്തില്‍ ഇട്ടുവെച്ചിരിക്കുന്ന കോളിയസ് ചെടിയുടെ തണ്ടുകള്‍ അഞ്ച് ദിവസം കൊണ്ട് തന്നെ നമുക്ക് നടാന്‍ സാധിക്കുന്ന രിതിയിലുള്ള ശക്തമായ വേരുപടലം തണ്ടുകള്‍ക്ക് വരുന്നതായി കാണാം. വേരുകള്‍ വന്നതിനു ശേഷം ചെടികള്‍ തയാറാക്കിയിരിക്കുന്ന ചട്ടിയിലേക്കോ മണ്ണിലേക്കോ നമുക്ക് നടാവുന്നതാണ്.

129 views0 comments
bottom of page