Ajith Joseph
പൂച്ച രോമ ഭംഗിയിൽ മനം കവരുന്ന പൂച്ച പഴം നമുക്കും വളർത്താം
Updated: Mar 16
പൂച്ച രോമ ഭംഗിയിൽ മനം കവരുന്ന രുചിയിൽ എവർക്കും ഇഷ്ടപ്പെടുന്ന ഒരു പഴ ചെടിയാണ് പൂച്ച പഴം.

10 മീറ്ററോളം മാത്രം ഉയരം വയ്ക്കുന്ന ചെറു ശാഖകളോട് കൂടിയ ചെറിയ മരങ്ങളാണ് പൂച്ചപ്പഴം. നിലത്തോ അല്ലങ്കിൽ വലിയ ചട്ടികളിലോ ഡ്രുമുകളിലോ നമുക്ക് ഈ ഫല വൃക്ഷം നന്നായി വളർത്താൻ സാധിക്കും. പൂച്ചയുടെ രോമം പോലെ തോന്നിപ്പിക്കുകയും നല്ല വെളുത്ത നിറവുമുള്ള കായ്കൾ ചെടിയുടെ ശാഖാഗ്രങ്ങളിൽ കുലയായി ഉണ്ടകുന്നവയാണ്.
ജനുവരി മുതൽ ഏപ്രിൽ വരെയുള്ള സമയത്താണ് ഇവ പുക്കുന്നതും കായ്ക്കുന്നതും മെയ് ജൂൺ മാസങ്ങളിലാണ് ഇവയുടെ പഴങ്ങൾ വിളഞ്ഞു പാകമാകുന്നത്. ഇവയുടെ പഴങ്ങൾ വിളഞ്ഞു പാകമാകുന്നതിന് അനുസരിച്ച് നല്ല വെള്ള നിറത്തിലായിരിക്കും കാണുക. ചാമ്പക്കയുടെ ടേസ്റ്റ് ആണ് പൂച്ച പഴത്തിന്.
പൂച്ചപ്പഴം അല്ലങ്കിൽ മലർക്കായ്മരം അല്ലങ്കിൽ കാട്ടുവഴന , പുള, ചാലിയക്കനി, വേലുതക്കനാലി എന്നീ പേരുകളിലൊക്കയും ഈ പഴ ചെടി അറിയപ്പെടുന്നു.

ചെടി മുഴുവനും മൂടിനിൽക്കുന്ന ഇവക്ക് നെല്ല് വറുത്ത മലരിന്റെ മണമാണ്. സ്വാദുള്ള മാംസളമായ പഴങ്ങളാൽ സമ്പന്നമാണ് ഈ ചെടി. പൂച്ചരോമം പോലെയുള്ള പൂക്കളുള്ളതിനാലാണ് പൂച്ചപ്പഴം എന്ന് പേരിൽ ഈ പഴം അറിയപ്പെടുന്നത്.
ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. ഇവയുടെ ഇലകളും വേരുകളും ചേർത്ത് തയാറാക്കുന്ന കഷായം ചെടികൾക്കും പച്ചക്കറി കൃഷിയ്ക്കും പുഴുക്കളെ നശിപ്പിക്കുന്നതിനായി ഉപയോഗിച്ചു വരുന്നു. ഇലകളിൽ നിന്നും ഉൽപാദിപ്പിക്കുന്ന എണ്ണ കൊതുകിന്റെ ലാർവ്വകളെ നശിപ്പിക്കാൻ ഉപയോഗിക്കാവുന്നതാണ്.
പ്രമേഹ രോഗശമനത്തിന് പഴവും വിത്തും നന്നാണ് എന്നു പറയപ്പെടുന്നു. പഴങ്ങൾക്ക് അകത്തു നെല്ലിക്കയുടെ കുരുപോലെ ചെറിയൊരു കുരുക്കൾ ഉണ്ട്. ഇവയുടെ ഇലകൾ കിഡ്നി രോഗത്തിനു മരുന്നായി ഉപയോഗിക്കുന്നുണ്ട്. നല്ല വെയിലും വെള്ളവും നൽകി ആർക്കും ഇവയെ എളുപ്പത്തിൽ വളർത്താം. കുരു നട്ടാണ് ഇവയുടെ പുതിയ തൈകൾ ഉണ്ടാക്കുന്നത്.
(Syzigium zeylanicum)
ഫോട്ടോ കടപ്പാട് : Anzar Al Hadhiya