റോസുകളിലെ അതി മനോഹരിയാണ് ക്രീപിങ് റോസ്. പേരുപോലെ തന്നെ പടന്നു വളരാന്‍ ഇഷ്ട്ടപെടുന്ന ഇവ ഏതൊരു പൂന്തോട്ടത്തിന്‍റെയും മാറ്റ് കുട്ടുമെന്നതില്‍യാതൊരു സംശയവും ആവശ്യമില്ല. കുലകളായി പൂക്കള്‍ ഉണ്ടാകുന്ന ഇവ ഏറ്റവും ഏളുപ്പത്തില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ഒരു നാടന്‍ റോസയിനമാണ്. വിടിന്‍റെ ആര്‍ച്ചുകള്‍ഒക്കെയും പടര്‍ത്തി വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന ഒരു റോസയിനമാണ് ക്രീപിങ് റോസ്.
കുടുതലറിയന്‍ ഈ വീഡിയോ കാണുക.
നടില്‍ രിതി
ചുവന്ന മണ്ണും മണലും കുടാതെ നല്ലതുപോലെ ഉണങ്ങി പൊടിയായ ചാണകപ്പൊടിയോ / ആട്ടിന്‍ വളമോ ഇവയില്‍ ഏതെങ്കിലും ഒന്ന് 1: 1: 1 എന്ന അനുപാതത്തില്‍ കുട്ടി കലര്‍ത്തി തിരഞ്ഞെടുത്തിരിക്കുന്ന ചെടി ചട്ടിയിലെക്കോ അല്ലങ്ങില്‍ ഏടുത്തിരിക്കുന്ന മണ്ണിലെ കുഴിയിലേക്കോ ഈ മിസ്ത്രിതം ഇട്ട് ചെടി നടാവുന്നതാണ്. നട്ടതിനു ശേഷം ഒരു ആഴ്ച്ചക്കാലത്തേക്ക് ചെടിയെ വെയില്‍ കൊള്ളാതെ സംരക്ഷിച്ചതിന് ശേഷം പിന്നിട് നല്ല വെയിലും തെളിഞ്ഞ പ്രദേശത്ത് പടര്‍ത്തി വളര്‍ത്താന്‍ പറ്റുന്ന സാഹചര്യത്തില്‍ വളര്‍ത്തുന്നത് ചെടിയുടെ കുടുതല്‍ വളര്ച്ചയിക്കും നന്നായി പൂവുണ്ടാകുന്നതിനും കാരണമാകും.
മണ്ണിലാണ് ക്രീപിങ് റോസ് നടുന്നതെങ്കില്‍ ചെറിയ ഒരു കുഴിയെടുത്ത ശേഷം അതിലേക്കു നമ്മള്‍ മിക്സ് ചെയ്തിരിക്കുന്ന നടില്‍ മിസ്ത്രിതം നിറച്ചതിനു ശേഷം ചെടി നടാവുന്നതാണ്. ഇങ്ങനെ നടുന്ന ചെടികള്‍ കുടുതല്‍ വെയില്‍ കൊള്ളാതെ കുറച്ചു ദിവസത്തേക്ക് സംരക്ഷിക്കേണ്ടതാണ്.
Commentaires