top of page
  • Ajith Joseph

കൂടുതൽ വിളവിന് പഴവർഗ്ഗ തൈകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Updated: Mar 16



മാവ്, പ്ലാവ്, സപ്പോട്ട, പേര, അബിയു, ലോങ്ങൻ, സ്വീറ്റ് മൾബറി, ഡ്രാഗൺ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, ബട്ടർ ഫ്രൂട്ട് (Avacado ), പീനട്ട് ബട്ടർ ഫ്രൂട്ട്, മിറാക്കിൾ ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട്, കേപ്പൽ (പെർഫ്യൂം ഫ്രൂട്ട് ), മധുര അമ്പഴം, സീഡ് ലെസ്സ് ചാമ്പ, ഇലന്തപ്പഴം, സാന്തോൾ, റംബൂട്ടാൻ, പുലാസാൻ, ദുരിയാൻ, മുന്തിരി തുടങ്ങിയവയെല്ലാം നടുന്നതിന് 2x2x2 അടി (ഒന്നര അടി ആയാലും മതി കുഴപ്പമില്ല ) സമചതുരക്കുഴി വേണം.





ചാണകപ്പൊടി 2 kg, വേപ്പിൻ പിണ്ണാക്ക് 1/2 kg, എല്ലുപൊടി 1/2 kg എന്നിവ മേൽമണ്ണുമായി മിക്സ് ചെയ്ത് കുഴി നിറയ്ക്കുക. തറനിരപ്പിൽ നികത്തിയ കുഴിയുടെ നടുവിൽ ഒരു ചെറു കുഴിയെടുത്ത് കവറിൽ വളരുന്ന ഒട്ടു തൈ മണ്ണുടയാതെ, വളരെ ശ്രദ്ധയോടെ കവർ നീക്കം ചെയ്ത് ഒട്ടുസന്ധി മണ്ണിനു മുകളിൽ വരത്തക്കവിധം നടാവുന്നതാണ്. ചെറിയ കമ്പുകൾ നാട്ടി തൈകൾ കാറ്റിലുലയാതെ സംരക്ഷിക്കണം. ചപ്പുചവറുകൾ ഉപയോഗിച്ച് തടത്തിൽ നല്ലതുപോലെ പുതയിടുക. ആവശ്യാനുസരണം നനയ്ക്കണം(വേനലിൽ ). ഒട്ടു സന്ധിക്കു താഴെ നിന്നും വളരുന്ന മുകുളങ്ങൾ നീക്കം ചെയ്യാൻ യഥാസമയം ശ്രദ്ധിക്കണം.


പാഷൻ ഫ്രൂട്ട്, മുന്തിരി എന്നിവയ്ക്ക് ഉറപ്പുള്ള പന്തലിട്ട് വളർത്തണം. മുന്തിരിക്ക് നല്ല വെയിൽ വേണം.


മാങ്കോസ്റ്റിൻ, സ്നേക്ക് ഫ്രൂട്ട് എന്നിവ തണലിലും വളരും, കായ്ക്കും.

റംമ്പൂട്ടാൻ, മാവ്, പ്ലാവ് എന്നിവയ്ക്ക് നല്ല വെയിൽ ആവശ്യമാണ്.


വൃക്ഷ സ്വഭാവമുള്ള പഴവർഗങ്ങൾ 2 - 3 മീറ്ററിൽ കൂടുതൽ ഉയരത്തിൽ വളരാൻ അനുവദിക്കരുത്. നേരെ മുകളിലേക്ക് വളരുന്ന ഭാഗം അപ്പപ്പോൾ വെട്ടിമാറ്റുക. അല്പം ശ്രദ്ധയും, അല്പം ശാസ്ത്രീയതയും ചേർത്താൽ എല്ലാ പഴവർഗ്ഗങ്ങളും എളുപ്പം വളർത്താൻ കഴിയും. നല്ലതുപോലെ കായക്കുകയും ചെയ്യും.


കടപ്പാട് : Lijo joseph


11 views0 comments
bottom of page