Ajith Joseph
അഡീനിയം ചെടികളുടെ മൊട്ടു കൊഴിയല്‍ എങ്ങനെ തടയാം

അടുത്ത കുറച്ചു വര്‍ഷങ്ങളായി ധാരാളം ആളുകള്‍ വളര്‍ത്താന്‍ ഇഷ്ട്ടപെടുന്നതും നമ്മുടെ കാലാവസ്ഥയില്‍ വളരുന്നതുമായ ഒരു ചെടിയാണ് അഡീനിയം ചെടികള്‍. എന്നാല്‍ അഡീനിയം ചെടികളെ കഴിഞ്ഞ കുറെ നാളുകളായി ബാധിച്ചിരിക്കുന്ന ഒരു പ്രശനമാണ് അവയുടെ പൂമൊട്ടുകള്‍ പൊഴിഞ്ഞു പോകുക എന്നുള്ളത്. അതിനൊരു എളുപ്പത്തിലുള്ള മാര്‍ഗമാണ് താഴെ പറയുന്നത്.
കുടുതലായി അറിയാന്‍ ഈ വീഡിയോ പൂര്‍ണമായും കാണുക.
ചിലതരം വണ്ടുകള്‍ ഇവയില്‍ ഉണ്ടാകുന്ന മൊട്ടുകളുടെ നിരുറ്റി കുടിക്കുന്നതാണ് ഇതിനു പ്രധാന കാരണം. കുടുതലായും ഇത്തരം വണ്ടുകളുടെ ആക്രമണം രാത്രി കാലങ്ങളിലാണ് ഉണ്ടാകാറുള്ളത്.
ഒരു ലിറ്റര്‍ വെള്ളത്തില്‍ 2ml വേപ്പെണ്ണ നല്ലപോലെ കലര്‍ത്തി ചെടിയുടെ മൊട്ടുകളിലും ചെടിയുടെ തലപ്പത്തും വിഴുന്ന രിതിയില്‍ സ്പ്രേ ചെയ്യുന്നത് വഴി നമുക്ക് ഇത്തരം നിരുറ്റികുടിക്കുന്ന വണ്ടുകളുടെ ആക്രമണത്തില്‍ നിന്നും ചെടിയെ സംരക്ഷിക്കാന്‍ സാധിക്കും.
NP : ഒരു കാരണവശാലും വേപ്പെണ്ണ 2mlലില്‍ അധികം ഉപയോഗിക്കരുത്. വേപ്പെണ്ണയുടെ അളവ് അല്‍പം കുറഞ്ഞാലും കുഴപ്പമില്ല.