മണിത്താറാവിലെ ബ്ലൂ ഒരു മ്യുറ്റന്റ് (mutant) കളർ ആണ്. ലാവെൻഡർ / ബ്രോൺസ് പോലെ ഇത് ഒരു റിസെസ്സിവ് (recessive) കളർ അല്ല. അതുകൊണ്ടുതന്നെ പേരന്റ് കളർ കോമ്പിനേഷൻ ഏതായാലും അതിൽ ഒരു ബ്ലൂ ഉണ്ടെങ്കിൽ, ബ്ലൂ കുട്ടികളിൽ ലഭിക്കും.
എന്താണ് റിസെസ്സിവ് (recessive) കളർ?
ഇത് ബ്ലാക്ക് (Black) കളറിൽ ഉറങ്ങിക്കിടക്കുന്ന ഒരു ജീൻ ആണ്. ലാവെൻഡർ ഉം (Lavender) ബ്രോൺസ് ഉം (Bronze) ആണ് റിസെസ്സിവ് ജീൻ കളറുകൾ. സ്പ്ളിറ് ജീൻ (Split gene) എന്ന ഒരു പ്രതിഭാസം ഇവയിൽ കണ്ടുവരുന്നു. ഇവയുടെ ജനറ്റിക് കോമ്പിനേഷൻ താഴെ കൊടുത്തിരിക്കുന്നു:
Lavender + Lavender = 100% Lavender
Black + Lavender = 100% Black (Lavender Split)
Black (Lavender Split) + Lavender = 50% Black (Lavender Split) + 50% Lavender
Black (Lavender Split) + Black (Lavender Split) = 25% Black + 25% Lavender + 50% Black (Lavender Split)
മുകളിൽ കൊടുത്തിരിക്കുന്നതിൽ ലാവെൻഡറിന് പകരം ബ്രോൺസ് (Bronze) ആണെകിലും ഇതേ റിസൾട്ട് തന്നെ ആയിരിക്കും.
എന്താണ് മ്യുറ്റന്റ് (mutant) കളർ ?
കൊറോണ വൈറസിന് പല മ്യൂറ്റേഷൻ വരുന്നപോലെ, മ്യുറ്റന്റ് (mutant) കളറായ ബ്ലൂ, മറ്റു കളറുകളുമായി ചേർന്ന് പലതരം കളർ ഉണ്ടാക്കുന്നു!
Blue + Blue = Blue, Black & Silver
Blue + Black = Blue & Black
Blue + White = Blue, Black & White
Blue + Lavender = Blue (Lavender Split) & Black (Lavender Split)
Blue + Bronze = Blue (Bronze Split), Black (Bronze Split) & Fume (repeated breeding)
Blue + Chocolate Brown = Blue, Black & Lilac (repeated breeding)
ഈ ഇൻഫർമേഷൻ മണിത്താറാവിന്റെ കളർ ജനറ്റിക്സിനെപ്പറ്റി കൂടുതലറിയാൻ താല്പര്യം ഉള്ളവർക്ക് ഉപകാരം ആകും എന്ന് വിശ്വസിക്കുന്നു.
എഴുതിയത് : Vijai Joseph
Comments