top of page
Writer's pictureAjith Joseph

അറിയാം അത്യപൂർവമായ കൽത്താമര എന്ന സസ്യത്തെക്കുറിച്ച്



കേരളത്തിലെ കാടുകളിൽ പൊതുവേ പാറകളിൽ ജലാംശം നിൽക്കുന്ന സ്ഥലങ്ങളിൽ പറ്റിപിടിച്ചു വളരുന പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു അലങ്കാരച്ചെടിയാണ് കൽത്താമര (ശാസ്ത്രീയനാമം: Begonia floccifera). വശ്യതയാർന്ന പച്ച നിറത്തിലുള്ള ഇലകളും അതിനോടൊപ്പം വളരെ സുന്ദരമായ പൂവും ഉളള ഈ ചെടി എപ്പോളും സ്വന്ദര്യം നിറത്തതാണ്. ഔഷധ ഗുണങ്ങൾ ധാരാളം ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു എന്ന് പറയുന്നെങ്കിലും നമ്മൾ ഇവയെ വീടുകളിൽ വളർത്തുന്ന ബിഗോണിയ അലങ്കാര ചെടിയാണ് വളർത്തുന്നത്.



കൽത്താമര ചെടി വളർത്തുന്ന രീതി



ഈ ചെടി ബിഗോണിയ ഇനത്തിൽപ്പെട്ടതിനാൽ ഈ ചെടിയിൽ തന്നെ ആൺ പൂവും പെൺ പൂവും കാണപ്പെടുന്നു. ആരോഗ്യമുള്ള ചെടിയുടെ തൈകളോ, കിഴങ്ങുകളോ അല്ലെങ്കിൽ ഇലകളോ ഉപയോഗിച്ച് നമുക്ക് പുതിയ ചെടികൾ വളർത്തിയെടുക്കാൻ സാധിക്കും.


ഈ ചെടിക്ക് തണുപ്പ് നിൽക്കുന്ന അല്ലങ്കിൽ ഈർപ്പം നിലനിൽക്കുന്ന രീതിയിലുള്ള നടീൽ മിശ്രിതമാണ് നൽകേണ്ടത് അതിനായി നല്ല വളക്കൂറുള്ള മണ്ണ്, ആട്ടിൻ വളം അല്ലങ്കിൽ ചാണകപ്പൊടി വേണമെങ്കിൽ ചകിരിച്ചോർ എന്നിവ 50 : 25 : 25 എന്ന അനുപാതത്തിൽ ഉപയോഗിക്കാവുന്നതാണ് . വേര് നന്നായി വളരുന്നതിനായി ചാണകപ്പൊടി വളരെ നല്ലതാണ്. അതുപോലെ നല്ല നീർവാർച്ചയുള്ള ചെടി ചട്ടികൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അതുപോലെ ഒരു കാരണവശാലും ചെടി ചുവട്ടിൽ വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധിക്കണം. കൽത്താമരകളിൽ ധാരാളമായി പൂക്കൾ ഉണ്ടാകുന്നതിനാൽ ഇവയെ നമുക്ക് ഹാങ്ങിങ് ചെടിയായും വളർത്താൻ സാധിക്കും. സമയാ സമയങ്ങളിൽ ചെടിയുടെ ചുവട് വൃത്തിയാക്കാനും ശ്രദ്ധിക്കണം .




ജലസേചനം ആവശ്യത്തിന് നൽകിയാൽ മതിയാകും കൂടുതലായാൽ ചെടി അഴുകിപ്പോകുന്നതിനുകാരണമാകും. കൽത്താമര ചെടികൾക്ക് തണൽ ആവശ്യമാണ്. 30%മാത്രം വെയിൽ ആവശ്യമുള്ളു. അത് രാവിലെയോ വൈകിട്ടോ ഉളള ഇളംവെയിൽ ആകുന്നതാണ് ഉത്തമം. ഉച്ച സമയത്തുള്ള അതി കഠിനമായ വെയിൽ കൊള്ളുന്നത് വഴി ചെടി നശിച്ചു പോകുന്നതിന് കാരണമാകും.


കൂടുതലറിയാൻ താഴേ കാണുന്ന വിഡിയോ പൂർണമായി കാണുക



37 views0 comments

Comments


bottom of page