Ajith Joseph
മൃഗസംരക്ഷണ മേഖലയിലെ സ്ഥാപനങ്ങള്‍ പരിജയപ്പെടാം
ഏഴുത്ത് : Amitha Tito

നിരവധി വിദേശ മലയാളികളും, തൊഴില്‍ സംരംഭകരും ഫാമുകള്‍ തുടങ്ങാന്‍ തയ്യാറായി വരുന്നു ്. ചെറുകിട യൂണിറ്റുകള്‍ തുടങ്ങാന്‍ കുടുംബശ്രീ യൂണിറ്റുകളും താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. പശു, ആട്, ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, കാട, പന്നി വളര്‍ത്തല്‍ യൂണിറ്റുകള്‍, പാല്‍, ഇറച്ചി സംസ്‌ക്കരണ യൂണിറ്റുകള്‍, ഇറച്ചിക്കായി പോത്തിന്‍ കുട്ടികളെ വളര്‍ത്തുന്ന യൂണിറ്റ്, സംയോജിത മൃഗസംരക്ഷണ യൂണിറ്റുകള്‍, സമ്മിശ്ര സംരംഭങ്ങള്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.മൃഗസംരക്ഷമേഖലയില്‍പരിശീലനം നല്‍കാന്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, വെറ്ററിനറി സര്‍വ്വകലാശാല, ക്ഷീരോല്പാദക യൂണിറ്റുകള്‍ (മില്‍മ), കന്നുകാലി വികസന ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. മൃഗസംരക്ഷണവകുപ്പ് തൊഴില്‍ സംരംഭകത്വ വികസന പദ്ധതിയിലുള്‍പ്പെടുത്തി നിരവധി പരിശീലന പരിപാടികള്‍ ആവിഷ്‌ക്കരിച്ച് വരുന്നു.ഇവയില്‍ പ്രധാനപ്പെട്ടവയാണ് ഒരാഴ്ചവരെ നീ ു നില്‍ക്കുന്ന ഹൈടെക് ഡയറി ഫാമിംഗ്, പാലുല്പന്ന നിര്‍മ്മാണം, ശാസ്ത്രീയ കറവരീതികള്‍, കറവ യന്ത്രങ്ങള്‍, കോഴിയിറച്ചി സംസ്‌ക്കരണം, കോഴിയിറച്ചി മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മ്മാണം എന്നിവ.25 ദിവസത്തെ ഹാച്ചറി മാനേജ്‌മെന്റ്, 15 ദിവസത്തെ ഇറച്ചിയുല്പന്ന നിര്‍മ്മാണം എന്നിവയും മൃഗസംരക്ഷണ എന്റര്‍പ്രണര്‍ഷിപ്പ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടു ്. മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലന കേന്ദ്രങ്ങള്‍, വെറ്ററിനറി സര്‍വ്വകലാശാല, മില്‍മ, ക്ഷീരവികസന വകുപ്പ്, കേരള കന്നുകാലി വികസന ബോര്‍ഡ്, പൌള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നല്‍കും. മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കടപ്പനക്കുന്ന്, ആലുവ, തലയോലപ്പറമ്പ്, മു യാട് പരിശീലന കേന്ദ്രങ്ങള്‍ തൊഴില്‍ സംരംഭക്ത്വ പരിശീലനത്തിനായി പ്രവര്‍ത്തിയ്ക്കും. മൊത്തം പദ്ധതിയിലൂടെ 4000 പേര്‍ക്ക് പരിശീലനം നല്‍കും.ഹൈടെക് ഡയറി ഫാമിംഗ് പരിശീലനത്തില്‍ ശാസ്ത്രീയ പശുവളര്‍ത്തല്‍, യന്ത്രവല്‍ക്കരണം, മാലിന്യ നിര്‍മാര്‍ജ്ജനം, പരിചരണം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കും.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഈ പരിശീലന കേന്ദ്രങ്ങള്‍
1. കടപ്പനക്കുന്ന്, തിരുവനന്തപുരം - 0471 - 2732918 2. ആലുവ - 0484 - 2624441 3. മു യാട്, കണ്ണൂര്‍ - 0497 - 2721168 4. കോഴി വളര്‍ത്തല്‍ പരിശീലന കേന്ദ്രം സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍ - 0479 - 2452277 5. തലയോലപ്പറമ്പ്, കോട്ടയം - 9447189272 6. മലമ്പുഴ, പാലക്കാട് - 0491 - 2815206
പരിശീലന കേന്ദ്രങ്ങളില്‍ മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഹ്രസ്വകാല പരിശീലനങ്ങള്‍ കര്‍ഷകര്‍ക്കും, തൊഴില്‍ സംരംഭകര്‍ക്കും നല്‍കി വരുന്നു.ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, പാലുല്പന്ന നിര്‍മ്മാണം, സ്വയം തൊഴില്‍ സംരംഭകത്വം തുടങ്ങിയ മേഖലകളില്‍ പത്ത് ദിവസങ്ങള്‍ വരെ നീ ു നില്‍ക്കുന്ന പരിശീലന പരിപാടികളുമുണ്ട്.
പരിശീലന കേന്ദ്രങ്ങള്‍
1. ക്ഷീര പരിശീലന കേന്ദ്രം, പട്ടം, തിരുവനന്തപുരം - 14 - 0471 - 2440911 2. പരമ്പരാഗത പാലുല്പന്ന നിര്‍മ്മാണ പരിശീലന കേന്ദ്രം,
ഓച്ചിറ, കൊല്ലം - 0476 - 2698550 3. ക്ഷീര വികസന പരിശീലന കേന്ദ്രം എറയില്‍ക്കടവ്, കോട്ടയം -1 - 0481 - 2302223 4. ക്ഷീരവികസന പരിശീലന കേന്ദ്രം, ആലത്തൂര്‍ പാലക്കാട് ജില്ല - 0492 - 22260405.
5. ക്ഷീരവികസന പരിശീലന കേന്ദ്രം, ബേപ്പൂര്‍ നോര്‍ത്ത്, കോഴിക്കോട്-15 - 0495 - 2414579
വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടറേറ്റിന്റെ കീഴില്‍ നിരവധി പരിശീലന പരിപാടികള്‍ വിവിധ യൂണിറ്റുകളില്‍ നടന്നു വരുന്നു. പാലുല്പന്ന നിര്‍മ്മാണം, ഇറച്ചിയുല്പന്ന നിര്‍മ്മാണം, കോഴി വളര്‍ത്തല്‍, കാട വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, ആടു വളര്‍ത്തല്‍ തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കി വരുന്നു.സര്‍വ്വകലാശാലയുടെ പൂക്കോട്, മണ്ണുത്തി കാമ്പസ്സുകള്‍ കേന്ദ്രീകരിച്ചാണ് പരിശീലനം നല്‍കി വരുന്നത്. പാലുല്പന്ന നിര്‍മ്മാണം, ഇറച്ചിയുല്പന്നങ്ങള്‍ എന്നിവയില്‍ ഒരു വര്‍ഷം വരെ നീ ു നില്‍ക്കുന്ന അപ്രന്റിസ് പ്രോഗ്രാമുകളുണ്ട്.
1) കാട വളര്‍ത്തല്‍, എഗ്ഗര്‍ നഴ്‌സറി, ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്നിവയിലെ പരിശീലനത്തിന് 9447688783, 9446072178 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 2) പന്നിവളര്‍ത്തല്‍ - 9447150267 3) പാലിന്റെ ഗുണനിലവാര നിയന്ത്രണം (ക്ഷീരവികസന സംഘം ജീവനക്കാര്‍ക്ക്) - 9895424296 4) പാലുല്പന്ന നിര്‍മ്മാണം - 9495882953 - 9447664888 5) തൊഴില്‍ സംരംഭകത്വം ക്ഷീരമേഖലയില്‍ - 9446293686 6) കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വെള്ളത്തിന്റെ ഗുണനിലവാര പരിശീലനം - 949765590 7) ക്ഷീര സാങ്കേതിക മേഖലയില്‍ തൊഴില്‍ സംരംഭകത്വ പരിപാടി - 9447331231 8) കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ശാസ്ത്രീയ ഇറച്ചി കൈകാര്യം ചെയ്യലും സൂക്ഷിപ്പും - 944729304 9) വ്യാവസായികാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ - 9446162608 10) മുയല്‍ വളര്‍ത്തല്‍ - 9446234162 11) ശുദ്ധമായ പാല്‍ ഉല്പാദനം, സംസ്‌ക്കരണം, ഗുണമേന്മ - 9446084800 12) ലാബോറട്ടറി പരിശീലനം (വി.എച്ച.എസ്.സി. കുട്ടികള്‍ക്ക്) - 9447006499 13) ഇറച്ചിയുല്പാദനം, സംസ്‌ക്കരണം സ്റ്റൈപ്പന്‍ഡറി ട്രെയിനിംഗ് - 9446997932 14) പരീക്ഷണമൃഗ പരിചരണം - പൂക്കോട്, വയനാട് - 0493-6256380 15) വെറ്ററിനറി കോളേജ്, പൂക്കോട് - 0493 - 6256380 16) മീറ്റ് പ്ലാന്റ്, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370956 17) ഡയറി പ്ലാന്റ,് മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2370848 18) എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം, മണ്ണുത്തി, തൃശ്ശൂര്‍ - 0487 - 2576644
കന്നുകാലി ഗവേഷണ കേന്ദ്രം
1. തിരുവാഴം കുന്ന് - 9446245422 2. തുമ്പൂര്‍മുഴി - 0487 - 2343281 3. കോലാഹലമേട്, ഇടുക്കി - 944738670
കേരള കന്നുകാലി വികസന ബോര്‍ഡിന്റെ കീഴില്‍ മാട്ടുപ്പെട്ടി (ഇടുക്കി), ധോണി (പാലക്കാട്), പുത്തൂര്‍ (തൃശ്ശൂര്‍) എന്നിവിടങ്ങളില്‍ വെച്ച് പശു വളര്‍ത്തല്‍, തീറ്റപ്പുല്‍ കൃഷി, ആടു വളര്‍ത്തല്‍, കൃത്രിമ ബീജാദാനം മുതലായവയില്‍ കര്‍ഷകര്‍, തൊഴില്‍ സംരംഭകര്‍ എന്നിവര്‍ക്ക് പരിശീലനം ലഭിക്കും.പരിശീലനത്തിനായി മാനേജര്‍, ലൈവ്‌സ്റ്റോക്ക് ട്രെയിനിംഗ് സെന്റര്‍, മാട്ടുപ്പെട്ടി, മൂന്നാര്‍ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ - 04865 - 242201.മില്‍മയുടെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ രാമവര്‍മ്മപുരം, മലപ്പുറം ജില്ലയിലെ നടുവത്ത് എന്നിവിടങ്ങളില്‍ പരിശീലന കേന്ദ്രങ്ങളു ്. ക്ഷീര സംഘം ജീവനക്കാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് ഇവിടെ പരിശീലനം നല്‍കി വരുന്നു.
രാമവര്‍മ്മപുരം, തൃശ്ശൂര്‍ - 0487 - 2695869 നടുവത്ത്, മലപ്പുറം - 9446457341
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട പരിശീലനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ നിന്നും ലഭിക്കും. മൃഗസംരക്ഷണ ഡയറക്ടറേറ്റ്, തിരുവനന്തപുരം - 0487 - 2302381, 2302283