top of page
  • Writer's pictureAjith Joseph

കൊടുവേലിയുടെ നീര് ചെങ്കണ്ണ് രോഗത്തിന് ഉത്തമ മരുന്ന്


ഇന്ത്യയിൽ മിക്ക പ്രദേശങ്ങളിലും കണ്ടുവരുന്ന ഒരു കുറ്റി ചെടിയാണ് കൊടുവേലി. എന്നാൽ കേരളത്തിൽ അധികമാളുകളും കേട്ടിരിക്കാൻ സാധ്യതയുള്ള പേര് നീല കൊടുവേലി എന്നായിരിക്കും. കേരളത്തിൽ പൊതുവേ കണ്ടുവരുന്ന കൊടുവേലികൾ പ്രധാനമായും നീല , വെള്ള കൂടാതെ ചുവപ്പ് എന്നി മുന്ന് നിറങ്ങളിൽ പൂക്കൾ ഉണ്ടാക്കുന്നവയാണ്. ഇവയുടെ പൂക്കൾ കാണാൻ നല്ല ഭംഗിയായതിനാൽ തന്നെ നമുക്ക് ഇവയെ ചെടി ചട്ടികളിലും വളർത്താൻ സാധിക്കുന്നവയാണ്. ഇലകൾക്ക് മുകൾവശത്തു കടും പച്ച നിറവും ഇലകളുടെ അടി ഭാഗത്തു ഇളം പച്ച നിറത്തിലുമാണ് കാണപ്പെടുന്നത് .






കൊടുവേലി ചെടികളുടെ വേരും അതിന്റെ തൊലിയും ഔഷധമായി ഉപയോഗിച്ചുവരുന്നു. ഇതിന്റെ വേര് ഉപയോഗിക്കുമ്പോൾ വിദ്ധക്തരായ ഒരാളുടെ ഉപദേശം തേടുന്നത് ഉത്തമമാകും കാരണം കൊടുവേലിയുടെ വേര് അല്ലങ്കിൽ കിഴങ്ങു എന്ന് പറയുന്നത് ശരിക്കും വിഷാംശം ഉള്ളവയാണ് അതിനാൽ തന്നെ അവ നേരിട്ട് ഉപയോഗിക്കാൻ സാധിക്കില്ല പകരം അത് ശുദ്ധി ചെയ്താണ് ഉപയോഗിക്കുന്നത് . ശുദ്ധി ചെയ്യുക എന്ന് പറഞ്ഞാൽ ചുണ്ണാമ്പു വെള്ളത്തിലോ അല്ലങ്കിൽ മഞ്ഞൾ വെള്ളത്തിലോ കഴുകി വേണം ഉപയോഗിക്കാനായി എടുക്കാൻ. അതുപോലെ കൊടുവേലിയുടെ കിഴങ്ങുകൾ നേരിട്ട് നഗനമായ കൈകൾ കൊട് പറിച്ചെടുക്കാനും ശ്രമിക്കരുത് .



കൊടുവേലിയുടെ പറിച്ചെടുത്ത വേര് നല്ല ചവർപ്പുള്ളതും ഉത്തേജകമരുന്നും ആയിട്ടു ഉപയോഗിക്കുന്നു ആണ്. എണ്ണയും കൊടുവേലിയുടെ വേരും ചേർത്ത് ഉണ്ടാക്കുന്ന തൈലം വാതത്തിനും, തളർവാതത്തിനും ഉപയോഗിച്ചു വരുന്നു . കൊടുവേലിയുടെ വേരുകൾക്ക് മനുഷ്യ ചർമ്മത്തിൽ പൊള്ളലേൽപ്പിക്കുന്നതിനു സാധിക്കും. സ്ത്രീകളിൽ ഉണ്ടാകുന്ന ഗർഭച്ഛിദ്രത്തിന് നമ്മുടെ പൂർവികർ പണ്ടുമുതൽക്കുതന്നെ ഇതിന്റെ വേര് ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.



ഗർഭകാലത്ത് സ്ത്രീകളിൽ കണ്ടു വരുന്ന രക്തസ്രാവത്തിന് കൊടുവേലിയുടെ വേര് ഉപയോഗിച്ചു വരുന്നതായി പല പൂർവിക ഔഷധ ഗ്രന്ഥങ്ങളിലും കണ്ടുവരുന്നു. ചെടിയുടെ നിർ നേത്രരോഗങ്ങളായ കൺമണിയുടെ വീക്കം, ചെങ്കണ്ണ് എന്നിവയ്ക്ക് നല്ലതാണെന്ന് പറയപ്പെടുന്നു. ഇളം തണ്ടുകളിൽ നിന്നുള്ള നീര് വന്നങ്ങൾക്ക് മരുന്നായി ഉപയോഗിക്കാം. ദേഹത്തുണ്ടാകുന്ന ചൊറിക്ക് കൊടുവേലിയുടെ തണ്ടിൽ നിന്നു ലഭിക്കുന്ന കറ പുരട്ടിയാൽ ആശ്വാസം ലഭിക്കും.


കൊടുവേലിയുടെ കിഴങ്ങുകൾ നേരിട്ടുപയോഗിക്കുന്നതു വഴി ശരീര ചർമ്മം പൊള്ളിപ്പിക്കാൻ കഴിവുള്ളതു കൊണ്ട് ഇവയുടെ വേര് വെള്ളപാണ്ഡ് എന്ന അസുഖത്തിന് വളരെ ഫലപ്രദമാണ്. കൊടുവേലിയുടെ വേര് ചർമ്മരോഗത്തിനും തേൾ കുത്തി ഉണ്ടാകുന്ന നീരിനും ഉപയോഗിച്ചു വരുന്നു.


image കടപ്പാട് : Little Buds

15 views0 comments

Comments


bottom of page