top of page

വിനോദത്തിനും അധായത്തിനും കുറ്റിമുല്ല കൃഷി

Writer's picture: Ajith JosephAjith Joseph

പൂവിപണിയില്‍ ഒഴിച്ച് കുട്ടാന്‍ ആകാത്ത ഒരു പൂവാണ് മുല്ലപ്പുക്കള്‍. അതുകൊണ്ട് തന്നെ എല്ലാ കാലത്തും അല്ലങ്കില്‍ എല്ലാ സമയത്തും ഒരു പോലെ വിപണിയുള്ള അല്ലങ്കില്‍ വിപണന സാധ്യത കുടിയ ഒരു പുഷ്പ കൃഷിയാണ് കുറ്റിമുല്ലയെന്നത്. കേരളത്തിലെ കാലാവസ്ഥ കുറ്റിമുല്ല കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.


കുടുതലായി അറിയാന്‍ ഈ വീഡിയോ കാണുക



നല്ല വെയില്‍ കിട്ടുന്നതും അതുപോലെ ചെടി ചുവട്ടിലെ വെള്ളം നല്ലരിതിയില്‍ വലിയുന്നതും / നീര്‍വാര്‍ച്ചയുള്ള മണ്ണാണ് കുറ്റിമുല്ല കൃഷിക്ക് ഏറ്റവും അനുയോജ്യം. അതുകൊണ്ട് തന്നെ കുറഞ്ഞ സ്ഥലമുള്ളവര്‍ക്കും വിടിന്‍റെ ടെറസില്‍ പോലും നമുക്ക് കുറ്റിമുല്ല കൃഷി ചെയ്യാവുന്നതാണ്.


പുതിയ തൈകള്‍ ഉണ്ടാക്കുന്ന വിധം


കുറ്റിമുല്ലയുടെ കമ്പുകള്‍ മുറിച്ചു വെച്ചും പതിവെച്ചു വളര്‍ത്തിയ കമ്പുകള്‍ നട്ടും അല്ലങ്കില്‍ ചെടി ചുവട്ടില്‍ നിന്നും മുളച്ചു വരുന്ന പുതിയ തൈകള്‍ അടര്‍ത്തിനട്ടും നമുക്ക് പുതിയ തൈകള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. കമ്പുകള്‍ മുറിച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നതെങ്കില്‍ തിരഞ്ഞെടുത്ത കമ്പുകള്‍ ഏതെങ്കിലും ഒരു നല്ല റൂട്ടിംഗ് ഹോര്‍മോണുകളില്‍ മുക്കി നടുന്നതാണ്‌ നല്ലത്. എങ്ങനെ നടുന്നത് ചെടിയുടെ കമ്പുകള്‍ പെട്ടന്ന് കിളിര്‍ക്കുന്നതിനും അതുപോലെ ഒരു കമ്പുകള്‍ പോലും നഷ്ട്ടപെടാതിരിക്കുന്നതിനും കാരണമാകും.


റൂട്ടിംഗ് ഹോര്മോണിന്‍റെ വീഡിയോ ഇവിടെ കാണാം



തൈകള്‍ നടുന്ന വിധം


കുറ്റിമുല്ല നമുക്ക് നിലത്തോ, ചെടി ചട്ടികളിലോ അല്ലങ്കില്‍ ഗ്രോ ബാഗുകള്‍ പോലും നല്ല രിതിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ജൂണ്‍ മുതല്‍ ഓഗസ്റ്റ്‌ - സെപ്റ്റംബര്‍ വരെയുള്ള സമയങ്ങളില്‍ നമുക്ക് കുറ്റിമുല്ലയുടെ പുതിയ തൈകള്‍ നടാവുന്നതാണ്. നല്ല സുര്യ പ്രകാശമുള്ള സ്ഥലം വേണം കുറ്റിമുല്ല നടുന്നതിനായി തിരഞ്ഞെടുക്കാന്‍.


അടിവളമായി ഏതെങ്കിലും ഒരു ജൈവവളവും (ചാണകപ്പൊടി / ആട്ടിന്‍ വളം / കമ്പോസ്റ്റ് ) നിരവാര്‍ച്ച ഉറപ്പുവരുന്ന രിതിയിലുള്ള മണ്ണും / മണലും 40 : 60 എന്ന അനുപാതത്തില്‍ ജൈവ വളവും മണ്ണും കലര്‍ത്തിയെടുത്ത മിസ്ത്രിതത്തില്‍ ചട്ടിയോന്നിനു അല്ലങ്കില്‍ ചെടിയോന്നിനു ഒരു പിടി വേപ്പിന്‍ പിണ്ണാക്ക് നല്‍കുന്നത് ചെടിയുടെ വളര്‍ച്ചയിക്കും അതുപോലെ രോഗ പ്രതിരോധത്തിനും നല്ലതാണ്. ഗ്രോ ബാഗിലോ അല്ലങ്കില്‍ ചെടി ചട്ടിയിലോ ആണ് നമ്മള്‍ കുറ്റിമുല്ല നടുന്നതെങ്കില്‍ തിരഞ്ഞെടുത്ത പൊട്ടിന്റെ പകുതി മാത്രം നേരത്തെ തയാറാക്കിയ മിക്സര്‍ നിറച്ചു അതിലേക്ക് ചെടികള്‍ നടാവുന്നതാണ് പിന്നിട് മാസത്തിലൊരിക്കല്‍ ചെടിക്ക് വളം നല്‍കുമ്പോള്‍ ചെടി ചുവട്ടിലെ മണ്ണ് ഇളക്കി കുറച്ചു പുതിയ മണ്ണ് അടിപ്പിച്ചു കൊടുക്കുന്നത് നല്ലതാണ്.


നിലത്താണ് കുറ്റിമുല്ല ചെടികള്‍ നടുന്നതെങ്കില്‍ മണ്ണില്‍ മണ്ണ് കുട്ടി വാരം തയാറാക്കിയ ശേഷം ചെറിയ ഒരു കുഴിയെടുത്തു അതിലേക്ക് ഏതെങ്കിലും ഒരു ജൈവവളം നല്‍കി മണ്ണുംകുടെ കുട്ടിയിളക്കി ചെടി നടാവുന്നതാണ്.

കുറ്റിമുല്ല ചെടികള്‍ക്ക് എല്ലാ ദിവസവും നന നിര്‍ബന്ധമാണ്‌. ചെടികള്‍ നട്ട് നാല് അല്ലങ്കില്‍ അഞ്ച് മാസം ആകുന്നതോടുകുടെ പൂക്കാന്‍ തുടങ്ങും. പത്തു മാസം കഴിയുന്നതോടുകുടെ ചെടിയില്‍ നല്ലരിതിയില്‍ പൂക്കള്‍ ഉണ്ടാകും. എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയങ്ങളില്‍ കുറ്റിമുല്ല ചെടികളുടെ കൊമ്പുകള്‍ നിര്‍ബന്ധമായും കോതണം (പ്രുണിംഗ്). ഇങ്ങനെ കമ്പുകള്‍ കോതിയില്ലങ്കില്‍ അടുത്ത വര്‍ഷംമുതല്‍ ചെടിയില്‍ പൂക്കളുടെ എണ്ണം കുറയുന്നതിന് കാരണമാകും. തായി ചെടിയുടെ ചുവട്ടില്‍ നിന്നും അര മിറ്റര്‍ ഉയരത്തില്‍ വേണം ചെടികളില്‍ പ്രുണിംഗ് ചെയ്യാന്‍. കുടാതെ ഇങ്ങനെ പ്രുണിംഗ് ചെയ്ത കമ്പുകളുടെ മുറിപ്പാടില്‍ ബോര്‍ഡോമിശ്രിതം / ഏതെങ്കിലും ഒരു ആന്‍റി ഫങ്കല്‍ പൊടിയോ പുരട്ടാന്‍ മറക്കരുത്.


ആന്‍റി ഫങ്കല്‍ പൊടിയെ കുറിച്ചറിയാം ഈ വീഡിയോയില്‍



40 views0 comments

コメント


Follow

  • Youtube
  • Instagram
  • Facebook

©2024 BY GLORY FARM HOUSE.

bottom of page