top of page
  • Writer's pictureAjith Joseph

Lantana Plant Care in Malayalam | അരിപ്പൂവിന്‍റെ വിശേഷങ്ങള്‍

#LantanaPlantCare #GloryFarmHouse


സപുഷ്പിയായ ഒരു സസ്യമാണ് അരിപ്പൂവ് (ഇംഗ്ലീഷ്: Lantana). അരിപ്പൂവ് ജനുസ്സിൽ ഏകദേശം 150ഓളം വർ‍ഗങ്ങൾ ഉണ്ട്. ഇവ ഇന്ത്യയിൽ ഏല്ലാ സാഹചര്യങ്ങളിലും വളരുന്ന ഒരു പൂചെടിയാണ്.

കൊങ്ങിണിപ്പൂവ്, ഈടമക്കി, ഓടിച്ചുകുത്തി, അരിപ്പൂവ്, വേലിപ്പരത്തി, കമ്മൽപ്പൂവ് എന്നീ പ്രാദേശികനാമങ്ങളിൽ അറിയപ്പെടുന്നു. ഈ ചെടിയുടെ ശാസ്ത്രീയ നാമം (ലന്തനാ) Lantana എന്നാണ്.
പൂവിനും ഇലയ്ക്കും ഒരുതരം രൂക്ഷഗന്ധമാണ് ഇവൈക്കുള്ളത്.ഈ ചെടിയുടെ ഇലയിൽനിന്നും പൂവിൽനിന്നും ഒരുതരം സുഗന്ധതൈലം വേർതിരിക്കുന്നുണ്ട് ഇലകൾക്ക് ശരീരത്തിലെ നീരും വേദനയും ശമിപ്പിക്കാനാകും. ഇതിന്റെ തൊലിയ്ക്ക് വ്രണങ്ങളെ കരിക്കാൻ കഴിയും ഇതിന്റെ തണ്ട് പേപ്പർ നിർമ്മാണത്തിനായി ഉപയോഗിക്കുന്നു.

വെർബനേസി കുടുംബത്തിൽ‌പ്പെട്ട (Verbenaceae Family) ഇവയുടെ പുഷ്പങ്ങളിൽ ധാരാളം തേൻ ഉള്ളതു കൊണ്ട് ചിത്രശലഭങ്ങൾ, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.പക്ഷികൾ വഴിയാണ് പ്രധാനമായും ഇവയുടെ വിത്തുവിതരണം.

ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഒരു അധിനിവേശ ചെടിയായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. അല്പം തണുപ്പുകൂടിയ പ്രദേശങ്ങളിൽ ഇത് തഴച്ചുവളരുന്നു.

ഇത് അമേരിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നാണ് വന്നത് ഇവ മഞ്ഞ, വെള്ള, ചുവപ്പ്, പിങ്ക്, നീല, ഓറഞ്ച്‌ എന്നീ ആറ് നിറങ്ങളിലും കുടാതെ ഇവയുടെ മിക്സഡ നിറങ്ങളിലും കാണപ്പെടുന്നു.


നടീൽ രീതി

-------------------

രണ്ടു തരത്തിലുള്ള അരിപ്പൂവ് ചെടികലാണ് ഇന്ന് വിപണിയിലുള്ളത്.സാധാരണ നാട്ടിൻപുറങ്ങളിൽ വേലിയിൽ കാടുപോലെ വളർത്തുന്ന വലിയചെടിയും. അലങ്കാരത്തിനായി പൂന്തോപ്പിൽ വളർത്തുന്ന ഹൈബ്രിഡ് അരിപ്പൂവ് ചെടിയും. ഇതിൽ സാധാരണ കാണുന്ന ചെടി ഒരുപാട് വളർന്ന ശേഷമെ നിറയെ പൂവ് ഉണ്ടാകൂ. ഹൈബ്രിഡ് ചെടികള്‍ വളരെ ചെറുപ്പത്തിലെ തന്നെ നിറയെ പൂക്കൾ ഉണ്ടാകുന്നു. ഈ രണ്ട്‌ തരം ചെടികളും മൂപ്പുള്ളചെറിയ ശിഖരങ്ങൾ മുറിച്ചു നട്ടാൽ പുതിയ തൈകൾ ഉണ്ടാക്കാവുന്നതാണ്‌. ഹൈബ്രിഡ് ചെടികളുടെ കുറച്ചുമൂപ്പുള്ള കമ്പുകളെ മുറിച്ചെടുത്ത് മണ്ണ്, മണൽ,ചാണകപ്പൊടി,എല്ലുപൊടി എന്നിവ മിക്സ് ചെയ്ത് ചെറിയചട്ടികളിലോ, കവർകളിലോ നിറച്ചു അതിൽ ഈ കമ്പുകൾ നട്ട് പെട്ടന്ന് കിളിപ്പിചെടുക്ക്വുന്നതാണ്.

മഴയില്ലാത്ത സമയമാണെങ്കിൽ ചെടി വേരുപിടിക്കുന്നത് വരെ ദിവസം രണ്ട് നേരം നനച്ചുകൊടുക്കുക ഏകദേശം ഒന്നൊന്നര മാസം കൊണ്ട് ചെടി കളിർത്തുപൂവ് പിടിച്ചുതുടങ്ങും ആ സമയം വലിയ ചട്ടികളിലോ,വീടിന്റെ ബാൽക്കണിയിലെ ചട്ടികളിലോ മാറ്റിനടാം. വീടിന്റെ മുന്നിലെ ഉയർന്ന മതിലുകൾ അലങ്കരിക്കാനും, ടെറസിൽ നിന്ന് തൂക്കിയിടാനും പറ്റിയ നല്ലൊരു ചെടിയാണിത്.
പൂക്കൾ കൊഴിയുന്ന മുറയിക്ക് പൂത്തകൊമ്പുകൾ മുറിച്ചുമാറ്റുക. കുടാതെ ചെടി ഒരേഅളവിൽ മൊത്തമായി കൊതിനിർത്തിയാൽ പിന്നിടുണ്ടാകുന്ന പൂക്കള്‍ കുടുതല്‍ നമ്മുടെ ഉദ്യാനത്തെ കുടുതല്‍ മനോഹരമാക്കും.വളപ്രയോഗം

------------------------

പ്രത്യേകിച്ച് വളങ്ങളുടെ ആവശ്യം ഇല്ലങ്കിലും ചാണകപ്പൊടിയും, എല്ല്പൊടിയും അല്ലങ്ങില്‍ കമ്പോസ്റ്റ് അല്ലങ്ങില്‍ ബയോഗ്യാസ്‌ സ്ലറി തുടങ്ങിയവ നല്‍കാവുന്നതാണ്. വര്‍ഷത്തിലോ അല്ലങ്കില്‍ 6 മാസം കുടുമ്പോളോ ചുവട്ടിലെ മണ്ണ് ചെറുതായി ഇളക്കി ഏതങ്ങിലും മുകളില്‍ പറഞ്ഞ ജൈവവവളങ്ങള്‍ ഇട്ട് ഇട്ടുകൊടുക്കാവുന്നതാണ്.


കീടങ്ങൾ

-----------------------------------------

അരിപ്പൂ ചെടിക്ക് പൊതുവേ ഒരുതരം രൂക്ഷ ഗന്ധമുള്ളതിനാൽ ഒരുപാട് കീടങ്ങൾ ഈ ചെടിയെ ആക്രമിക്കാറില്ല. പിന്നെ പ്രധാനമായും കണ്ടുവരുന്നത്‌ ചെടിയിലെ പുഴുവിന്റെ ശല്യമാണ്. ഈ പുഴുക്കളില്‍ നിന്നും ചെടികളെ രക്ഷ്പെടുത്താന്‍ വേപ്പെണ്ണ തളിച്ച് കൊടുക്കാവുന്നതാണ്. കുടാതെ പുഴുശല്യം ക്ണ്ടുതുടങ്ങിയാല്‍ അവയെ എടുത്ത് നശിപ്പിച്ചു കളയണ്ടാതാണ്. ..


183 views0 comments
bottom of page