Ajith Joseph
ലോറോപെറ്റാലം - Loropetalum / Chinese Fringe
കാണാന്‍ മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതും അതുപോലെ തന്നെ വളര്‍ത്താന്‍ വലിയ പ്രയാസങ്ങളുമില്ലാത്ത ചെടികള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറി വരുന്ന സമയമാണ്.. നമ്മുടെ സമയക്കുറവും ഏന്നാല്‍ നല്ലൊരു പൂന്തോട്ടം വേണമെന്ന ആഗ്രഹവും ഒരുപോലെ കൊണ്ട് നടക്കുന്നവര്‍ക്ക് വളരെ ഏളുപ്പത്തില്‍ വളര്‍ത്താന്‍ സാധിക്കുന്ന ഒന്നാണ് ലോറോപെറ്റാലം എന്ന ചെടികള്‍. loroprtalum , chinese fringe , purple diamond എന്നി പേരുകളില്‍ ഒക്കെ അറിയെപെടുന്ന ഇവ നമ്മുടെ കേരളത്തിലെ കാലാവസ്ഥയിലും നന്നായി വളരുന്നവയാണ്. പ്രധാനമായും ലോറോപെറ്റാലം എന്നാ ചെടികള്‍ രണ്ടു തരമാനുള്ളത് പച്ച ഇലകളോട്കുടിയതും പിന്നീട് നമ്മള്‍ ഈ വീഡിയോയില്‍ കാണുന്ന രിതീയിലുള്ള പര്‍പ്പിള്‍ നിറത്തോട് കുടിയതും.
കുടുതല്‍ അറിയാന്‍ ഈ വീഡിയോ കാണുക
നടില്‍ വസ്തു
കമ്പ് നട്ടാണ് ലോറോപെറ്റാലം ചെടികളുടെ പുതിയ തൈകള്‍ പ്രധാനമായും ഉണ്ടാക്കുന്നത്. മണ്ണും , ചാണകപ്പൊടി അല്ലങ്ങില്‍ കമ്പോസ്റ്റ് അല്ലങ്ങില്‍ നന്നായി പൊടിഞ്ഞ ആട്ടിന്‍ വളം എന്നിവ ചേര്‍ത്ത മിശ്രിതത്തിലേക്ക് ലോറോപെറ്റാലം ചെടിയുടെ ഒത്തിരി മുക്കാത്തതായതും ഇളപ്പം തണ്ടുകളും നമുക്ക് നടാവുന്നതാണ്. നേരിട്ട് കമ്പുകള്‍ നട്ടോ അല്ലങ്കില്‍ ഏതെങ്കിലും റൂട്ടിംഗ് ഹോര്‍മോണ്‍ നല്‍കിയോ നമുക്ക് ഇവയുടെ കമ്പുകള്‍ വേരുപിടിപ്പിക്കാന്‍ സാധിക്കും. തിരഞ്ഞെടുത്ത കമ്പുകള്‍ കുറച്ചു ദിവസം ചുവടു മുങ്ങുന്ന രിതിയില്‍ വെള്ളത്തിലിട്ടു വെച്ചാല്‍ പെട്ടന്ന് തന്നെ വേരുകള്‍ വരുകയും ഇങ്ങനെ വേരുകള്‍ വന്ന കമ്പുകള്‍ നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന മണ്ണിലേക്ക് നടാവുന്നതാണ്.

ലോറോപെറ്റാലം ചെടികള്‍ മണ്ണിലോ ചട്ടിയിലോ നമുക്ക് വളര്‍ത്താന്‍ സാധിക്കും. മണ്ണില്‍ വെക്കുന്ന ചെടികള്‍ക്ക് കൃത്യമായ പ്രുണിംഗ് അഥവാ കൊമ്പ് കൊതല്‍ നടത്തേണ്ടത് അത്യാവശമാണ്. എങ്ങനെ കൊമ്പുകള്‍ കോതുന്നത് ചെടിയെ നല്ലൊരു ആകൃതിയില്‍ നിലനിര്‍ത്താനും അതുപോലെ ധാരാളം എത്തുകള്‍ വന്ന് പൂക്കള്‍ ഉണ്ടാകുന്നതിനും സഹായിക്കും.

ലോറോപെറ്റാലം ചെടികള്‍ കുറ്റി ചെടിയായും അതുപോലെ ബോണ്‍സായ് രിതിയില്‍ വളര്‍ത്തുന്നതിനും സാധിക്കുന്ന മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതുമായ ചെടിയാണ്. ലോറോപെറ്റാലം ചെടികള്‍ക്ക് വല്ലപ്പോഴും മണ്ണിളക്കി ഏതെങ്കിലും ഒരു ജൈവ വളം നല്‍കിയാല്‍ മതിയാകും. രാവിലത്തെ വെയില്‍ കിട്ടുന്ന രിതിയില്‍ ലോറോപെറ്റാലം ചെടികളെ വെച്ചാല്‍ ചെടിയില്‍ നല്ല രിതിയില്‍ പൂക്കള്‍ ഉണ്ടാകുന്നതിന് കാരണമാകും. ഇളക്കമുള്ളതും നിര്‍വാര്‍ച്ചയുള്ളതുമായ മണ്ണില്‍ ലോറോപെറ്റാലം ചെടികള്‍ നല്ല രിതിയില്‍ വളരും. വെള്ളം കേട്ടികിടക്കാത്ത നന ലോറോപെറ്റാലം ചെടികള്‍ക്ക് ഇഷ്ടമാണ്. ചെടി ചുവട്ടില്‍ അല്‍പം തണുപ്പ് നിര്‍ത്തുന്നത് ചെടികള്‍ക്ക്കുടുതല്‍ ആര്‍ത്തു വളരുന്നതിന് സഹായിക്കും.