എഴുതിയത് : krishna Priya
ഒരുപാടുപേർ ഇപ്പോൾ താമര വളർത്താലിലേക്ക് കടന്നുവരുന്നുണ്ട് ചിലർ ഇതിനെ കുറിച്ച് നന്നായിട്ടാന്വേഷിച്ചിട്ട് വളർത്താൻ തുടങ്ങും ചിലർ ഒരു പൂവ് കണ്ടാൽ മതി എന്ന ആഗ്രഹത്തിൽ ഏതെങ്കിലും ഓൺലൈൻ മാധ്യമം വഴി വിത്ത് വാങ്ങി നടും എന്നാൽ അതു വിജയിക്കാൻ 50% ചാൻസ് മാത്രേ കാണു

നാടൻ താമരയുടെ വിത്താണ് എല്ലാവരും വാങ്ങുന്നത് അതു കിളിർക്കാൻ 75% പിടിച്ചു കിട്ടാൻ 50% പൂവിടാൻ 25% ഇങ്ങനെ ചാൻസ് കുറഞ്ഞു വരും
എന്നാൽ ചിലർക്ക് ഒരു മാസം കൊണ്ട് പൂവിടും ചിലർക്ക് വര്ഷങ്ങളോളം കാത്തിരിക്കേണ്ടി വരും
എന്നാൽ നട്ടു ഒരാഴ്ച കൊണ്ട് വരെ പൂവിടുന്ന ഹൈബ്രിഡ് വെറൈറ്റി ആണ് ഇപ്പോൾ താരം
നടീൽ വസ്തു /നടീൽ രീതി
ട്യൂബർ ആണ് ഹൈബ്രിഡ് താമരകളുടെ നടീൽ വസ്തു അതായത് താമര കിഴങ്ങ്

മാർക്കറ്റിൽ കിട്ടുന്ന 100-150 രൂപ വിലവരുന്ന ടബ്ബുകളിൽ ആണ് ഞൻ ചെടികൾ നടുന്നതിനു വേണ്ടി തിരഞ്ഞെടുക്കുന്നത്. നടാൻ തിരഞ്ഞെടുത്ത ഇത്തരം ടബ്ബ്കളിൽ കാൽ ഭാഗം ചാണകപ്പൊടി അര ഭാഗം മണ്ണ് എന്നിവയിട്ട് ടബ്ബിന്റെ മുക്കാൽ ഭാഗം നിറച്ചതിനു ശേഷം പതിയെ വെള്ളം ഒഴിച്ച് പോട്ടിങ് സോയിൽ കുറുക്ക് പരുവത്തിൽ ആക്കി അതിലേക്ക് നമ്മൾ തിരഞ്ഞെടുത്ത / വാങ്ങിയ ട്യൂബർ നടുന്നു. അതിനു ശേഷം പതിയെ വെള്ളം ഒഴിച്ച് ടബ് നിറയ്ക്കുക.
നടുന്നതിനായി ചാണകപൊടിക്ക് പകരം വെർമി കമ്പോസ്റ്റും ഉപയോഗിക്കാം നടുന്ന പാത്രത്തിന്റെ കാൽ ഭാഗം മതിയാകും മൊത്തം വളങ്ങൾ. ട്യൂബർ നട്ടുകഴിഞ്ഞു സ്റ്റാന്റിംഗ് ഇലകൾ വന്നതിനുശേഷം 5 ഗ്രാമിൽ താഴെ NPK അല്ലെങ്കിൽ ഡൈ അമോണിയം ഫോസ്ഫേറ്റ് ഒരു പേപ്പറിൽ പൊതിഞ്ഞു വെള്ളത്തിൽ താഴ്ത്തി വേരിൽ തട്ടാതെ വെച്ച് കൊടുകാം. ചെടിക്ക് നൽകുന്ന NPK, വെർമി കമ്പോസ്റ്റ് എന്നിവയുടെ അളവ് കൂടിയാൽ അത് ചെടികൾ ചീയുന്നതിനു കാരണമാകും.

താമരവളർത്തലിൽ ഏറ്റവുംപ്രധാന ഘടകം ആണ് വെയിൽ 100% വെയിൽ കിട്ടുന്നിടത്തു വേണം ചെടികൾ വയ്ക്കാൻ.
ചെടികൾ കുറെ നാൾ പൂക്കൾ തന്നതിന് ശേഷം ഇലകൾ കരിഞ്ഞു തുടങ്ങുകയും പൂക്കാതിരിക്കുകയും ചെയ്യുന്നസമയത്തു നമുക്ക് വീണ്ടും ചെടിയെ റീപോർട്ട് ചെയ്യാവുന്നതാണ്.
Comments