Image Courtesy : Narayanan Potty
താമരവിത്തുകള്‍ അനുകൂല സാഹചര്യങ്ങളില്‍ പോലും മുളയ്ക്കാതിരിക്കാന്‍ ഇവയുടെ കട്ടിയുള്ള പുറം തോട് സഹായിക്കുന്നു. വെള്ളത്തിൽ കിടക്കുമ്പോൾ പോലും അല്പം പോലും ജലാംശം അകത്തു കടക്കാതെ അതിനെ ഈ തോട് സഹായിക്കുന്നു.
വിത്തുകള്‍ ഉരുണ്ടതോ അല്പം നീണ്ടതോ ആയ രീതിയിലായിരിക്കും കാണുക. ഇവയുടെ വിത്തുകൾ ഒരു വശം കുർത്തതും (ഹെഡ് ) മറു ഭാഗം അല്പം കുഴിഞ്ഞു നുണകുഴി (Dimple end ) പോലെയുമാണിരിക്കുന്നത്. ഇതിൽ dimple. end ആണ് പെട്ടന്ന് വിത്തുകൾ കിളിർക്കാനായി പൊട്ടിച്ചു കൊടുക്കേണ്ടത്.
Note : കുർത്ത അഗ്രം ഒരു കാണാവശാലും പൊട്ടിക്കരുത്.
നമുക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റിയ രീതി ഒരു അരം അല്ലെങ്ങില്‍ Sand Paper എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചു പുറം തോട് ഉരച്ചു പൊട്ടിക്കുക എന്നതാണ്.
ക്രീം നിറം കാണുന്നത് വരെയേ ഈ രീതിയിൽ ഉരച്ചു തോട് പൊട്ടിക്കാവു . പിന്നീട ഉരച്ചാല്‍ വിത്ത് കേടാവും.
ഇങ്ങനെ തയാറാക്കിയ വിത്തിനെ ഒരു ഗ്ലാസ്സിൽ വെള്ളമെടുത്തു അതിൽ ഇട്ടു വയ്ക്കണം. എങ്ങനെ ഇട്ടിരിക്കുന്ന വിത്ത് വെള്ളം കുടിക്കാന്‍ തുടങ്ങുകയും വെള്ളത്തിന്റെ നിറം മാറിത്തുടങ്ങും ചെയ്യും.
വെള്ളം അഴുക്കാകുന്നതിനു അനുസരിച്ചു മാറ്റി നല്ല വെള്ളം നിറച്ചു കൊടുക്കുക, കുറച്ചു ദിവസങ്ങൾ കൊണ്ട് വിത്തിന് ഇരട്ടി വലുപ്പം വയ്ക്കും. പതുക്കെ dimple end പൊട്ടി മുള പുറത്തേക്കു വരും. ഈ സമയത്തു ചെടിക്ക് ഇലകളുണ്ടാവില്ല. ദിവസവും വെള്ളം മാറ്റുന്നതും നല്ലതാണ്. ജലോ പരിതലത്തിൽ എത്തിയാല്‍ ഇല വിരിയുകയായി. ഏതാണ്ട് നാലില വരുന്ന വരെയുള്ള ഭക്ഷണം വിത്തിനകത്ത് ഉണ്ടായിരിക്കും, ഒരു മാസത്തോളം ഇത് മതിയാവും. ഇതിനിടെ വേരുകള്‍ മുളക്കാന്‍ തുടങ്ങും. വേരുകള്‍ വന്നാല്‍ ഇതിനെ ശ്രദ്ധിച്ചു വെള്ളത്തില്‍ നിന്നും എടുത്ത് മാറ്റി നടാവുന്നതാണ്.
നടിൽ രീതി
ആറിഞ്ച് വ്യാസമുള്ള ഒരു പാത്രത്തില്‍ വെള്ളം നിറച്ചു അടിയില്‍ ചെളിമണ്ണ്‍ ചരല്‍ എന്നിവ ചേര്ത്ത് ഇട്ടിട്ടു അതില്‍ വേണം നടാന്‍. മണ്ണിര കമ്പോസ്റ്റും ഉപയോഗിക്കാം. കുറഞ്ഞത് ആറിഞ്ച് പൊക്കത്തില്‍ വെള്ളമുള്ളത് നല്ലത്. അഞ്ചാമത്തെ ഇല വരുന്നതോടെ അടിയില്‍ കിഴങ്ങ് ഉണ്ടാവാന്‍ തുടങ്ങും. വലുതാവുന്ന മുറയ്ക്ക്, ഈ പാത്രത്തിനെ ഒരു വ്യാസം കൂടിയ വലിയ ഒരു പാത്രത്തില്‍ ഇറക്കി വച്ച് വെള്ളമൊഴിച്ച് കൊടുത്താല്‍ വളരാന്‍ സ്ഥലം കൂടുതല്‍ കിട്ടും-
Commentaires