മണ്ണില്ലാതെയും ഇനി കൃഷി ചെയ്യാം

Author : Ajith Joseph


ഇന്നത്തെ കാലത്ത് കൃഷി ചെയ്യാന്‍ ആവശ്യമായ മണ്ണ് ഒഴിച്ച് എന്തും നമുക്ക് ഏവര്‍ക്കും വാങ്ങിക്കാന്‍ സാധിക്കും.

സ്വന്തം വിട്ടിലേക്ക്‌ ആവശ്യമായ പച്ചക്കറികള്‍ നാം തന്നെ ഇന്നു ഉത്പാദിപ്പിക്കാന്‍ തുടങ്ങി. പക്ഷെ അങ്ങനെ കൃഷി ചെയ്യാന്‍ തയാറായ നമ്മളില്‍ കുടുതല്‍ ആളുകള്‍ക്കും ഉണ്ടാകുന്ന പ്രധാന ബുദ്ധിമുട്ടാണ് കൃഷി ചെയ്യാന്‍ ആവശ്യമായ മണ്ണ് കിട്ടുന്നില്ല എന്നത്. അതിനൊരു പോംവഴിയാണ് ഞങ്ങള്‍ പറയുന്നത്.


കുടുതലറിയാന്‍ ഈ വീഡിയോ കാണുക


ആവശ്യമായ സാധങ്ങള്‍


1: നല്ലരിതിയില്‍ ഉണങ്ങിയ തൊണ്ട് ചെറുതായി മുറിച്ചത്.

2: 6 മണിക്കുറോളം വെള്ളത്തില്‍ കുതിര്‍ത്തെടുത്ത പത്ര പേപ്പര്‍

3: ചാണകപ്പൊടി

4 : വളങ്ങളായി എല്ലുപൊടി , വേപ്പിന്‍ പിണ്ണാക്ക്

ഇനി നമുക്ക് ഗ്രോ ബാഗുകളോ അല്ലങ്കില്‍ ചട്ടികളോ തയാറാക്കാം അതിനായി ആദ്യം കുറച്ചു പേപ്പര്‍ ചെറുതാക്കി ഇടുക അതിനു ശേഷം മുറിച്ചെടുത്ത തൊണ്ട്, ചാണകപ്പൊടി എന്നിവ മിക്സ്‌ ചെയ്തെടുത്ത മിക്സര്‍ ഒരു ലെയറായി ഇടുക . ഈ രിതിയില്‍ നമുക്കവശമായ അളവിനു ഒരു ലെയര്‍ താഴെ വരെ നിറച്ചെടുക്കുക. അതിനു ശേഷം വളങ്ങള്‍ ഇടുകയും അതിനു മുളകില്‍ അവസാന ലയെറായി വിണ്ടും മുറിച്ചെടുത്ത തൊണ്ട്, ചാണകപ്പൊടി എന്നിവ മിക്സ്‌ ചെയ്തെടുത്ത മിക്സര്‍ ഇടുക. അതിനു മുളകില്‍ നമുക്ക് തയാറാക്കി വെച്ചിരിക്കുന്ന പച്ചക്കറി തൈകള്‍ നടാവുന്നതാണ്.

പത്രപേപ്പറിന് പകരമായി നമുക്ക്ചെറുതായി പൊടിച്ചെടുത്ത കരിയില ഉപയോഗിക്കാവുന്നതാണ്. കരിയില പോടിച്ചെടുക്കുന്നതിനായി കുന കുട്ടി വെള്ളം നനച്ചിടുകയോ അല്ലങ്കില്‍ ഒരു ചാക്കില്‍ കെട്ടി നനച്ചു വെക്കുകയോ ചെയ്യാം.

ഇങ്ങനെ കൃഷി ചെയ്യുമ്പോള്‍ ചെടികള്‍ക്ക് ആവശ്യമായ വെള്ളം, വളം എന്നിവ ശ്രദ്ധിച്ചു വേണം നല്‍കാന്‍. കട്ടി കുടിയ വളങ്ങലോ അമിത വെള്ളം ചെടി ചുവട്ടില്‍ നല്‍കുന്നതോ ചെടികള്‍ക്ക് ദോഷകരമാകാം.

11 views0 comments