തെറ്റി അല്ലങ്കിൽ തെച്ചി എന്നി പേരുകൾ എന്നും പൂക്കൾ നൽകുന്ന ചെടിയെ അറിയാത്തവരായി ആരും തന്നെ കാണില്ല . പൂന്തോട്ടങ്ങൾ അലങ്കരിക്കുന്നത് പോലെ തന്നെ ഇവയ്ക് ഔഷധ ഗുണങ്ങളും ഉണ്ടന്നത് നിങ്ങളിൽ എത്രപേർക്ക് അറിയാം.
എന്നാൽ നമ്മൾ കാണുന്ന എല്ലാ തെറ്റി ചെടികളും ഔഷധമല്ല. തെറ്റി ചെടികളിലെ നാടൻ ഇനമായ മരുന്ന് തെറ്റിയാണ് ഇതിനായി ഉപയോഗിക്കുന്നത് .
മരുന്ന് തെറ്റിയെ എങ്ങനെ തിരിച്ചറിയാനാകും ?
ചുവന്ന നിറത്തിലുള്ള പൂക്കൾ ഉണ്ടാകുന്ന തെറ്റിയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. നന്നായി പൊക്കം വെയ്ക്കാത്ത ചെറിയ ഇലകളുള്ള, ചുവന്ന പഴങ്ങൾ ഉണ്ടാകുന്ന തെറ്റിയാണ് മരുന്ന് തെറ്റി. ഇത്തരം തെറ്റിയിൽ ഉണ്ടാകുന്ന പഴം കഴിക്കുവാനും സാധിക്കുന്നതാണ്. മാത്രമല്ല ഈ തെറ്റിയുടെ പൂവിന് തേൻ ഉണ്ടാകുകയും ചെയ്യും .അതുപോലെ ഈ തെറ്റികൾ ചവച്ചരച്ച് നമുക്ക് കഴിക്കുവാനും സാധിക്കും.
തെറ്റിക്കുള്ള ഔഷധ ഗുണങ്ങൾ എന്തൊക്കെയാണ് ?
മരുന്ന് തെറ്റി പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്നായി നമുക്ക് ഉപയോഗിക്കാവുന്നതാണ്.
പനി
മരുന്ന് തെറ്റിയുടെ പൂവ്, പനിക്കൂർക്കയില , തുളസിയില, എന്നിവ ആവിയിൽ വേവിച്ച് ഇവയുടെ നീരെടുത്ത് ദിവസേന കുടിച്ചാൽ പനിയും കഫക്കെട്ടും മാറും.
അമിത ആർത്തവം
തെറ്റിപ്പൂവ് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് അതിനെ നാലിലൊന്നായി വറ്റിച്ച് ആർത്തവ ദിവസങ്ങളിൽ രണ്ട് നേരം വീത് കഴിക്കാം. ഈ ലായനി 3 ദിവസം കഴിച്ചാൽ അമിത ആർത്തവത്തിന് ഉത്തമ പരിഹാരമാണ്.
ശരീര വേദനയ്ക്ക്
ശരീര വേദന കുറയ്ക്കുന്നതിനായി തെറ്റിപ്പൂവ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് കുളിച്ചാൽ മതിയാകും. കൂടാതെ തെറ്റി പൂക്കൾ ഇട്ട് ആവി പിടിപ്പിക്കുന്നതും നല്ലതാണ്.
താരൻ
തെറ്റിപ്പൂവും, വെറ്റിലയും , തുളസിയില , എന്നിവ ചതച്ച് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുന്നത് താരൻ കുറയ്ക്കുന്നതിന് സഹായിക്കും .
വയറിളക്കത്തിന്
തെറ്റിപ്പൂ ചതച്ചിട്ട വെള്ളം കുടിക്കുന്നത് വയറിളക്കത്തിന് നല്ലതാണെന്നാണ് വിശ്വാസം. പ്രമേഹ രോഗികൾക്കും ഇങ്ങനെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
ചർമ്മ രോഗങ്ങൾക്ക്
ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് മരുന്ന് തെറ്റി ഉത്തമ ഔഷധമാണ്. അലർജി പോലുള്ള രോഗങ്ങൾ കുറയ്ക്കാൻ മരുന്ന് തെറ്റിയുടെ പൂക്കളാണ് ഉപയോഗിക്കുന്നത്. തെറ്റിപ്പൂവ് വെളിച്ചെണ്ണയിൽ ഇട്ട് നന്നായി ചൂടാക്കി എടുത്തു കുളിക്കുമ്പേൾ ഉപയോഗിക്കുന്നത് ചർമ്മ രോഗങ്ങൾ മാറുന്നതിനു സഹായിക്കും.
コメント