സ്നേഹിതരെ, എന്നെ അറിയുമോ?പരിചയപ്പെടുത്തട്ടെ, ഞാനാണ് "കൃഷ്ണ ക്രാന്തി / വിഷ്ണുക്രാന്തി " എന്ന ഔഷധ സസ്യം. എന്റെ ശാസ്ത്രനാമം Evolvulus alsinoides. കുടുംബം Convolvulaceae. ദശപുഷ്പ്പങ്ങളിൽ ഒന്നാണ് ഞാൻ. നിലത്തു പടർന്നാണ് ഞാൻ വളരുന്നത്. സമതലങ്ങൾ, വരണ്ട ഇലപൊഴിയും കാടുകൾ എന്നിടങ്ങളിലൊക്കെ എന്നെ കാണാം. ചെറിയ നല്ല കൃഷ്ണവർണ പൂക്കൾ എനിക്കുണ്ട്. എന്നെ, അറിയാതെ നിങ്ങളൊക്കെ എന്നെ ചവിട്ടി കടന്നുപോകാറുണ്ട്. ഞാൻ സമൂലം ഔഷധയോഗ്യമാണ്. ബുദ്ധിമാന്ദ്യം, ഓർമ്മക്കുറവ്, രക്തശുദ്ധി, തലമുടിയുടെ വളർച്ച, പ്രത്യുൽപ്പാദനശേഷി വർദ്ധനവ് എന്നിവയുടെ ചികിത്സയിൽ എന്റെ സേവനം ഉണ്ട്. ചില പൂജകൾക്കും എന്നെ ഉപയോഗിക്കാറുണ്ട്. ഇനി എന്നെ ശ്രദ്ധിക്കണേ. സസ്നേഹം,


എഴുത്ത്‌ : ലക്ഷ്മീസ് അറ്റോൾ,

293 views1 comment