വിടിന്റെ മുറ്റത്ത് പൂക്കളാല്‍ നിറഞ്ഞു നിക്കുന്ന പൂന്തോട്ടം നാമേവരുടെയും സ്വപനമാണ്. സ്വദേശിയും വിദേശിയുമായി ധാരാളം ഇന വൈവിധ്യത്തിലുള്ള പൂച്ചെടികള്‍ ഇന്ന് അരങ്ങു വാഴുന്ന സമയമാണ്. അതുകൊണ്ട് തന്നെ നമേവരുടെയും പൂന്തോട്ടങ്ങളില്‍ ധാരാളം ചെടികള്‍ നാം നട്ടുവളര്‍ത്താറുണ്ട്. എന്നാല്‍ മഴക്കാലം നമേവരുടെയും ഒരു പേടി സ്വപനം തന്നെയാണ്. നമ്മുടെ പൂന്തോട്ടങ്ങളില്‍ ഇന്നുള്ളവ കുടുതലും സിസണല്‍ അനുസരിച്ചുള്ള ചെടികളാണ് ഇവയൊക്കെയും തന്നെ മഴക്കാലത്ത് നശിക്കാന്‍ സാധ്യത കുടുതലുള്ളവയുമാണ് അതുകൊണ്ട് തന്നെ മഴക്കാലത്ത് നാം കുടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. മഴക്കാലത്ത് നമ്മുടെ പൂന്തോട്ടം നശിക്കാതിരിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശമാണ്.
ചെടികളെ തരം തിരിക്കുക
നമ്മുടെ പൂന്തോട്ടങ്ങളിലുള്ള ചെടികളെ പ്രധാനമായും മുന്ന് തരത്തില്‍ തരം തിരിക്കാം.
1. മഴ നനയാന്‍ പാടില്ലാത്തവ
മഴ നനയാന്‍ പാടില്ലാത്ത ചെടികളെ മഴ മറയുടെയോ അല്ലങ്കില്‍ മഴ കൊള്ളാത്ത സ്ഥലത്തേക്കോ മാറ്റിവെക്കുക.
2. കുറച്ചു മഴ കൊണ്ടാലും പ്രശ്നമില്ലാത്തവ
കുറച്ചു മഴ നനഞ്ഞാല്‍ പ്രശനമില്ലാത്ത ചെടികളെ ഷെയിഡ് നെറ്റിന്‍റെ അടിയിലെക്കോ അല്ലങ്കില്‍ വിടിന്റെ ഷെയിഡിലെക്കോ മാറ്റിവെച്ച് സംരക്ഷിക്കാവുന്നതാണ്.
3. മഴ പ്രശ്നമില്ലാത്ത ചെടികള്‍
മഴ പ്രശനമില്ലാത്ത തരം ചെടികളെ ചെടികളുടെ മുകളിലേക്ക് മരവും കമ്പുകളും ഒന്നും വിഴാത്ത രിതിയില്‍ മാറ്റിവെച്ച് സംരക്ഷിക്കാവുന്നതാണ്.
കുടുതലായി അറിയാന്‍ താഴെയുള്ള വീഡിയോ കാണുക.
ചെടി ചട്ടികളിൽ വെള്ളം കെട്ടി നിൽക്കില്ലായെന്നു ഉറപ്പു വരുത്തുക
ചെടി ചട്ടികള്‍ പൂര്‍ണമായും പരിശോധിച്ച് ചെടി ചട്ടികളുടെ ഹോളുകള്‍ ഒന്നും തന്നെ അടഞ്ഞിട്ടില്ലന്നും. ചെടി ചട്ടികളില്‍ വെള്ളം കെട്ടി നില്‍ക്കില്ലയെന്നും ഉറപ്പു വരുത്തുക.
ചെടികളുടെ ഇടയിൽ നിന്നും കളകൾ മാറ്റി വൃത്തിയാക്കുക
ചെടികളുടെ ഇടയിലുള്ള കളകള്‍ പറിച്ചു വൃത്തിയാക്കേണ്ടത് മഴ സമയത്ത് അത്യാവശമാണ്. കളകള്‍ ഈ മഴക്കാലത്ത് ആര്‍ത്തു വളരുകയും അതുമുലം ചെടി ചട്ടികളുടെ / ചെടികളുടെ ചുവട്ടിലേക്ക് നിഴല്‍ അനുഭവപെടുകയും അങ്ങനെ ചെടി ചട്ടിയിലെ വെള്ളം വലിയുന്നതിനു സമയമെടുക്കുകയും ചെയ്യും. അങ്ങനെ വെള്ളം നിന്ന് ചെടി നശിക്കുന്നതിനു കാരണമാകുകയും ചെയ്യും.
ചട്ടികളുടെ അകലം ക്രമികരിച്ച് വായു സഞ്ചാരം ഉറപ്പ് വരുത്തുക
ചട്ടികളുടെ അകലം ക്രമികരിക്കുന്നത് വഴി വായു സഞ്ചാരം ഉറപ്പു വരുത്തുകയും അതുവഴി ചെടി ചട്ടികളിലെ ഈര്‍പ്പം പെട്ടന്ന് വലിയുന്നതിനു കാരണമാകുകയും ചെയ്യും.
ജൈവ വളങ്ങളുടെ അളവ് കുറയ്ക്കുക
മഴക്കാലങ്ങളില്‍ ചെടികള്‍ക്ക് നല്‍കുന്ന ജൈവ വളങ്ങളുടെ അളവ് കുറക്കേണ്ടത് അത്യാവശമാണ് അല്ലങ്ങില്‍ ജൈവവളങ്ങള്‍ ചെടി ചുവട്ടിലെ ഈര്‍പ്പം ഈ മഴക്കാലത്ത് കുടുതല്‍ സമയം പിടിച്ചു നിര്‍ത്തുകയും അതുവഴി ചെടി ചുവട്ടില്‍ ഫംഗസ് ബാധക്കോ അല്ലങ്ങില്‍ ചെടി അളിഞ്ഞു നശിക്കുന്നതിനു കാരണമാകും.
ചെടികളുടെ കമ്പ് കോതൽ
മഴക്കാലത്ത് ചെടികളുടെ കമ്പുകള്‍ കോതുന്നത് / മുറിക്കുന്നത് വഴി ചെടികളുടെ ഇടയില്‍ വായു സഞ്ചാരത്തിനും, ചെടി ചുവട്ടില്‍ സുര്യ പ്രകാശം ലഭിക്കുന്നതിനും പുതിയ മുകുളങ്ങള്‍ വന്ന് മഴക്കാലം തിരുന്നതോട്കുടെ ചെടികള്‍ നല്ലരിതിയില്‍ വളരുന്നതിനും ധാരാളം പൂക്കളും കായുകളും ഉണ്ടാകുന്നതിനു കാരണമാകും.
സുഡോമോണസ് ഉപയോഗം
മഴ തുടങ്ങുന്നതിനു തൊട്ടു മുന്‍പും മഴയുള്ള സമയങ്ങളില്‍ മുന്ന്ആഴ്ച കുടുമ്പോളും അല്ലങ്കില്‍ മാസത്തില്‍ ഒരു തവണ വിതവും സുഡോമോണസ് ഉപയോഗിക്കുന്നത് വെള്ളം മുലമുണ്ടാകുന്ന കുമിള്‍ ബാധ ഒഴിവാക്കും ചെടി നല്ല ആരോഗ്യത്തോടെ ഈ മഴക്കാലത്ത് വളരുന്നതിനും സഹായിക്കും.
ചെടികളുടെ ഇടയിലേക്കുള്ള വെള്ളമൊഴുക്ക് തടയുക
വരമ്പുകള്‍ ഉണ്ടാക്കിയോ അല്ലങ്കില്‍ ചെടി ചട്ടികള്‍ ഉയര്‍ന്ന സ്ഥലത്തേക്ക് മാറ്റി വെക്കുകയോചെയ്തു ചെടികളുടെ ഇടയിലേക്കുള്ള വെള്ള മൊഴുക്ക് തടയേണ്ടത് അത്യാവശമാണ്.
പുതിയ തൈകൾ കുടുതലായും ഉണ്ടാക്കിയെടുക്കാൻ പറ്റിയ സമയം
ഈ മഴക്കാലത്താണ് കുടുതലായും ചെടികളുടെ കമ്പുകള്‍ വെച്ചുള്ള പുതിയ തൈകള്‍ ഉണ്ടാക്കുന്നതിനു പറ്റിയ സമയം. അതുകൊണ്ട് തന്നെ കിട്ടുന്ന ഓരോ ചെടിക്കമ്പുകളും കിളിപ്പിച്ചെടുക്കാന്‍ ശ്രമിക്കുക.
മഴക്കാലത്ത് നൽകാവുന്ന വളങ്ങൾ
മഴയുടെ തോത് കുറയുന്നതനുസരിച്ചു രാസവളങ്ങള്‍ നമുക്ക് നല്‍കാവുന്നതാണ്. NPK വളങ്ങള്‍ ഈ സമയത്ത് നമുക്ക് ഉപയോഗിക്കാന്‍ സാധിക്കും.
Comments