എഴുത്ത് : Sajeesh Sajeesh
Perlite, vermiculate, ചകിരിച്ചോറ് എന്നിവ 1:1:3 എന്ന അനുപാതത്തിൽ മിക്സ് ചെയ്ത് ആണ് വിത്ത് മുള പ്പിക്കാനുള്ള മിശ്രിതം തയാറാക്കുന്നത്. ഈ മിശ്രിതം plastic pot യിൽ നിറച്ചാണ് വിത്ത് പാകുന്നത്. പല രീതിയിലും വിത്ത് പാകിയിട്ട് ഉണ്ടെങ്കിലും എനിക്ക് ഈ രീതിയാണ് കൂടുതൽ അനുയോജ്യമായത് .കാരണം ഈ മിശ്രിതത്തിൽ പാകുമ്പോൾ 95% വിത്തുകളും മുളച്ച് കാണുന്നു കൂടാതെ ഈ മിശ്രിതത്തിൽ മുളക് ചെടിയുടെ വേരോട്ടം കൂടുതലാണ്. വിത്ത് അഴുകി പോകുന്ന അവസ്ഥ ഈ രീതിയില്ല. കൂടാതെ മുളക് ചെടികൾ മാറ്റിവച്ചതിനു ശേഷം ഇതിൽ നിന്ന് വിത്തുകൾ വീണ്ടും മുളച്ച് വരുന്നതായി കാണാം.
മണ്ണും കുമ്മായവും മിക്സ് ചെയ്ത് 15 ദിവസം വെയിൽ കൊള്ളിച്ചതിന് ശേഷം കരിയില ,കൊന്നയില, മുരിങ്ങയില, പെരുവലം എന്നിവ ഗ്രോബാഗിൻ്റെ അടിഭാഗത്ത് നിറയ്ക്കും. അതിന് ശേഷം മണ്ണും ചകിരിച്ചോറും ചാണകപൊടിയും വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചേർന്ന മിശ്രിതം അതിന് മേലെ നിറയ്ക്കും. അതിന് ശേഷം നാലില പ്രായമുള്ള മുളക് ചെടികൾ അതിലേക്ക് നടുന്നു. കൂടാതെ കരിയില കൊണ്ട് ചെടികളുടെ മീതേ പുതയിടുന്നു.
ഓരോ 15 ദിവസ ഇടവേളയിൽ ചെടികളുടെ വളർച്ചയ്ക്കും പൂക്കളും കായ്കളും ഉണ്ടാകുന്നതിനും കപ്പലണ്ടി പിണ്ണാക്ക്, കഞ്ഞിവെള്ളം, തേങ്ങാവെള്ളം, മുരിങ്ങയില അരച്ചതോടൊപ്പം മിക്സ് ചെയ്ത് 4, 5 ദിവസം പുളിപ്പിച്ച ലായനി വെള്ളവുമായി നേർപ്പിച്ച് ചെടികളിൽ കലക്കി ഒഴിക്കുന്നു.
മുളക് ചെടിയുടെ പുക്കൾ കൊഴിയാതിരിക്കാനും കുടുതൽ വിളവിനും പാൽക്കായവും തൈരും ചേർന്ന ലായനിയും ഫിഷ് അമിനോ ആസിഡും വെള്ളവുമായി മിക്സ് ചെയ്ത് നേർപ്പിച്ച് ചെടിയുടെ ഇലകളിലും ചുവട്ടിലും ഒഴിച്ച് കൊടുക്കുന്നു .
മുളക് കൃഷിയിലെ പ്രധാന വെല്ലുവിളി മുളകിലെ കുരുടിപ്പാണ്. വെള്ളത്തിൽ ഗോമൂത്രം മിക്സ് ചെയ്ത് ഇലകളുടെ മുകൾ ഭാഗത്തും അടി ഭാഗത്തും സ്പ്രെ ചെയ്ത് ഒരു പരിധി വരെ കുരുടിപ്പ് മാറുന്നുണ്ട്.
Comments