കേരളത്തിലെ നോനി കൃഷിരിതിയും വരുമാന സാധ്യതകളും
പേരുപോലെ തന്നെ പ്രതേകതയുള്ള ഒരു ഔഷധ പഴമാണ് നോനി. മൊറിന്‍ഡാ സിട്രിഫോളിയ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നോനിയുടെ ചെടികളുടെ ജന്മസ്ഥലം എന്നുപറയുന്നത് തെക്കുകിഴക്കന്‍ ഏഷ്യ മുതല്‍ ആസ്‌ട്രേലിയ വരെയുള്ള ഭാഗങ്ങളിലാണ്. ഇന്ത്യന്‍ മള്‍ബറി, ബീച്ച് മള്‍ബറി, ചീസ്ഫ്രൂട്ട്, ഗ്രേറ്റ് മൊറിന്‍ഡ, കാക്കപ്പഴം, മഞ്ഞണാത്തി, കടപ്ലാവ് എന്നീ പേരുകളില്‍ നോനി ചെടി പല നാടുകളില്‍ അറിയപ്പെടുന്നു. വേര്, തണ്ട്, ഇല, പൂവ്, കായ് തുടങ്ങിയ നോനി ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്.


പ്രമേഹം, നേത്ര രോഗങ്ങള്‍, മസ്തിഷ്‌ക രോഗങ്ങള്‍, വൃക്കരോഗം, ഹൃദ് രോഗങ്ങള്‍, ശ്വാസകേശ രോഗങ്ങള്‍, കൊളസ്‌ട്രോള്‍, തൈറോയിഡ് തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു ദിവ്യ ഔഷധമാണ് നോനി. അതിനാല്‍ തന്നെ നോനി ചെടികളെ സര്‍വ്വരോഗസംഹാരി എന്നാണ് വിശേഷിപ്പിക്കുന്നത്.


കുടുതലറിയാന്‍ വീഡിയോ കാണാം
ഇത്രയും ഔഷധഗുണങ്ങളുള്ള നോനിയുടെ പഴങ്ങള്‍ക്ക് ചെറിയ ഒരു ദുര്‍ഗന്ധമുണ്ട്. ആയതിനാല്‍ തന്നെ നോനി പഴങ്ങള്‍ പൊതുവേ ആരും നേരിട്ട് പഴമായോ ജ്യൂസ്‌ ആയിട്ടോ കഴിക്കാറില്ല. ഈ ദുര്‍ഗന്ധമുള്ളതിനാല്‍ തന്നെ നമ്മള്‍ ഉപയോഗിക്കാതെയിരുന്ന നോനിയുടെ ഔഷധഗുണങ്ങള്‍ മനസിലാക്കിതുടങ്ങിയപ്പോള്‍ മുതല്‍ പല സ്ഥലങ്ങളിലും നോനി കൃഷിയായിട്ടു തന്നെ വളര്‍ത്തുന്നുണ്ട്.


നടില്‍ രിതി

നോനി പഴതിനുള്ളിലെ അരികള്‍ പാകിയോ അല്ലങ്കില്‍ ഗ്രാഫ്റ്റ് ചെയ്ത തൈകളോ നടുന്നതിനായി ഉപയോഗിക്കാവുന്നതാണ്. 18 മാസം കൊണ്ട് വളർച്ചപ്രാപിക്കുന്ന നോനി ചെടികള്‍ വർഷത്തിൽ എല്ലാമാസത്തിലും കായ്കള്‍ ഉണ്ടാകും. ലവണാംശമുള്ള മണ്ണിലും വരൾച്ച പ്രദേശങ്ങളിലും നോനി ചെടികള്‍ക്ക് അതിജീവിക്കാനാവും.


പരിപാലനം

തേങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായോ അല്ലങ്കില്‍ ഏത് തരം മണ്ണിലും നോനി ചെടികള്‍ക്ക് വളരാന്‍ സാധിക്കും. മാസത്തില്‍ ഒരിക്കല്‍ വല്ലതുമുള്ള ഏതെങ്കിലും ജൈവ വള പ്രയോഗം ചെടിയെ കുടുതല്‍ വളര്‍ച്ചയ്ക്കും കുടുതല്‍ കായ്കള്‍ ഉണ്ടാകുന്നതിനു സഹായിക്കും. തൈകള്‍ നട്ട് ആറാംമാസം മുതൽ കായ്ച്ചുതുടങ്ങും. മൂന്നാം വർഷം മുതൽ നല്ല വിളവെടുപ്പ് ലഭിക്കും. 20 വര്‍ഷത്തിനുമുകളില്‍ ചെടികൾക്ക് ആയുസ്സുണ്ട്

നോനിപഴങ്ങള്‍ വളരുമ്പോള്‍ പച്ചനിറമായിരിക്കും

കയും വിളഞ്ഞു കഴിയുമ്പോള്‍ നോനിയുടെ കായ മഞ്ഞ നിറമാകുകയും, പഴങ്ങള്‍ മൂക്കുമ്പോള്‍ വെളുത്ത നിറമാകുകയും ചെടിയില്‍ നിന്ന് കൊഴിഞ്ഞു വീഴുകയും ചെയ്യും.

26 views0 comments