Ajith Joseph
പപ്പായ നന്നായി കായ്കള്‍ ഉണ്ടാകാന്‍
വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ തൊടിയില്‍ നന്നായി വളരുന്ന ഒന്നാണ് പപ്പായ. പപ്പായ , ഓമയ്ക്ക തുടങ്ങിയ പേരുകളിലൊക്കെ അറിയപെടുന്ന ഇവയുടെ പഴം ഏവര്‍ക്കും ഇഷ്ട്ടപെടുന്ന ഒന്നാണ്. പപ്പായ ചെടികള്‍ നന്നായി വളര്‍ന്നു കായ്കള്‍ ഉണ്ടാകാനുള്ള പരിചരണ മുറകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. നന്നായി മൂത്തു പഴുത്ത പപ്പായയില്‍ നിന്നു നല്ല കറുത്ത നിറത്തിലുള്ള വിത്തുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
2. വിത്തുകള്‍ വെള്ളത്തിലിട്ടു വെള്ളത്തില്‍ പൊങ്ങികിടക്കുന്ന വിത്തുകള്‍നടാനായി ഉപയോഗിക്കരുത്.
3. തിരഞ്ഞെടുത്ത വിത്തുകള്‍ സീടിംഗ് കവറില്‍ നട്ട് മുന്ന്മാസത്തോളം വളര്‍ച്ചയെത്തിയ തൈകള്‍ വേണം നടാന്‍.
4. ചാരം, ഉണക്കച്ചാണകം, ജൈവവളം എന്നിവ അടിവളമായി ചേര്‍ത്തുവേണം തൈകള്‍ നടാന്‍.
5. രണ്ടു തൈകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ വേണം നടാന്‍.
6. തൈ നട്ടുകഴിഞ്ഞാല്‍ എല്ലാ ദിവസവും നനച്ചു കൊടുക്കണം.
7. തൈകള്‍ നടുന്ന തടത്തില്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്.
8. എല്ലാ മാസവും വളപ്രയോഗം നടത്തണം. വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ചാണകം എന്നിവയില്‍ ഏതെങ്കിലും ചെടിക്ക് നല്‍കുന്നത് വളരെ നല്ലതാണ്.
കുടുതലായി അറിയാന്‍ ഈ വീഡിയോ കാണുക