എഴുത്ത് : Smitha Shiji
വീട്ടിൽ കറിക്ക് വാങ്ങിയതിന്റെ വിത്തുകൾ എടുത്ത് നട്ടതാണ്. നിലത്താണ് നട്ടിരിക്കുന്നത്. 1'×1' വരുന്ന കുഴിയെടുത്ത് അതിൽ കുറച്ചു ചാണക പൊടിയും മിക്സ് ചെയ്തു. അതിൽ ആണ് വിത്തുകൾ നട്ടത്. കിളിർത്തു പടർന്നു തുടങ്ങിയപ്പോൾ പച്ച ചാണകം കലക്കി ഒഴിച്ചു കൊടുത്തു... വള്ളികൾ പന്തലിൽ കയറിയപ്പോൾ തലപ്പ് നുള്ളി കൊടുത്തു. ചുവട്ടിൽ ചാണക പൊടിയും കോഴിവളവും ഇട്ട് മണ്ണ് കൂട്ടി കൊടുത്തു. വളമായി ഇത്രയും ആണ് ചെയ്തത്.
ഒരു ലിറ്റർ വെള്ളത്തിൽ 5ml വേപ്പെണ്ണയും ഒരു കുടം വെളുത്തുള്ളിയും ചേർത്തുണ്ടാക്കിയ മിശ്രിതം ഇലകളിൽ തളിച്ച് കൊടുക്കാറുണ്ട്. പുഴുക്കളും കീടങ്ങളും അകന്നു പോകാൻ ഇതു സഹായിക്കുന്നുണ്ട്.
കായീച്ചയാണ് പാവലിന്റെ പ്രധാന ശത്രു. കട്ടിയുള്ള മഞ്ഞ പേപ്പറിൽ (പ്ലാസ്റ്റിക്) വേപ്പെണ്ണ പുരട്ടി കെട്ടിത്തൂക്കുക മഞ്ഞ നിറം പ്രാണികളെ ആകർഷിക്കും. അവ അതിൽ വന്നു പറ്റി പിടിച്ചു ഇരിക്കും. ഞാൻ കായീച്ച ക്കെണികളുണ്ടാക്കി വയ്ക്കാറില്ല. കായ് പിടിച്ച് പൂമാറിയ ഉടനെതന്നെ കവറിട്ടു സൂക്ഷിക്കുകയാണ് ചെയ്യുന്നത്. പോഷക സമ്യദ്ധവും ഔഷധഗുണങ്ങളുമുള്ള പച്ചക്കറിയാണ് പാവൽ.
ആരോഗ്യ ഗുണങ്ങൾ:
1 രക്തം ശുദ്ധീകരിക്കുന്നു 2 ശരീരഭാരം കുറയ്ക്കുന്നു 3 രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു... 4 പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുന്നു 5 ചീത്തകൊളസ്ട്രോൾ കുറയ്ക്കുന്നു 6 മുഖക്കുരു അകറ്റുന്നു 7 മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കും 8 കരളിനെ സംരക്ഷിക്കും 9 കണ്ണിനെ സംരക്ഷിക്കും
ഒരു വീട്ടിലേക്കുള്ള ആവശ്യത്തിന് രണ്ടോ മൂന്നോ ചുവട് പാവൽ മതി... അപ്പോൾ എല്ലാവരും അതിനായി ശ്രമിക്കുമല്ലോ...
Comentarios