പൂന്തോട്ടത്തില്‍ സുഗന്ധം പരത്തും പ്ലുമേറിയ ചെടികള്‍

Updated: Jan 15

പ്ലുമേറിയ എന്ന പേരു പറഞ്ഞാല്‍ ആര്‍ക്കും മനസിലയില്ലങ്കിലും ചെമ്പകം , പാലമരം എന്നി പേരുകള്‍ പറഞ്ഞാല്‍ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. വെള്ള പൂക്കളുള്ള നാടന്‍ ഇനമാണ്‌ ഏറ്റവും പ്രചാരത്തിലുള്ളത്. എന്നാല്‍ ചുവപ്പ്, പിങ്ക്, മഞ്ഞ, റോസ് തുടങ്ങിയ നിറത്തിലും അവയുടെ വര്‍ണമിശ്രിതങ്ങളിലുമായി ഇന്ന് ധാരാളം ഇനങ്ങള്‍ നമുക്ക് ലഭിക്കും.


വെള്ളം കുറവ് മതിയെന്നതും, ഇലകള്‍ കൂട്ടമായി ശിഖരങ്ങളുടെ അഗ്രഭാഗത്തു കാണപ്പെടുന്നു എന്നതും ഈ ചെടിയുടെ പ്രതേകതയാണ്‌. ഇവയുടെ തണ്ടിന്‍റെ പുറംഭാഗം മിനുസമുള്ളതും ഉരുണ്ടതുമാണ്. പൂക്കളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന സുഗന്ധതൈലം വ്യാവസായികാടിസ്ഥാനത്തില്‍ സോപ്പുകളിലും സുഗന്ധലേപനങ്ങളിലും മറ്റും ചേര്‍ത്തുവരുന്നു.നടീല്‍വസ്തു


പ്ലുമേറിയ / ചെമ്പകം ചെടിയുടെ തണ്ടുകളോ അല്ലങ്കില്‍ ഇവയില്‍ ഉണ്ടാകുന്ന കായ്‌ ഉപയോഗിച്ചോ നമുക്ക് പുതിയ തൈകള്‍ ഉണ്ടാക്കാന്‍ സാധിക്കും ഒരു വര്‍ഷമെങ്കിലും കുറഞ്ഞത്‌ മൂപ്പെത്തിയ ചാരനിറമുള്ള പൂവിടാത്ത തണ്ടിന്‍റെ അഗ്രഭാഗമാണ് നടീല്‍വസ്തുവായി ഉപയോഗിക്കുക. ഇവയുടെ തണ്ടുകളില്‍ കറയുള്ളതിനാല്‍ തണ്ടിന്‍റെ മുറിപ്പാട് ഉണങ്ങുന്നതിനായി മൂന്നാഴ്ചക്കാലം തണലത്ത് സൂക്ഷിക്കണം. ഇതിനുശേഷം കമ്പിലെ ഇലകള്‍ നിക്കം ചെയ്തു തയാറാക്കിയിരിക്കുന്ന മണ്ണില്‍ നടാവുന്നതാണ്.


പ്ലുമേറിയ ചെടികളില്‍ വളരെ അപൂര്‍വമായി മാത്രമെ കായ്കളും വിത്തും ഉണ്ടാകാറുള്ളൂ. പൂവിന്‍റെ താഴെഭാഗം നേര്‍ത്ത കുഴല്‍ ആകൃതിയില്‍ ആയതുകൊണ്ട് സ്വാഭാവികമായി പരാഗണം നടക്കാറില്ല. കൃത്രിമ രീതിയില്‍ പരാഗണം നടത്തിയാണ് കായ്കള്‍ ഉണ്ടാക്കുന്നത്. വിത്തുകള്‍ ഉപയോഗിച്ച് വളരുന്ന തൈ മൂപ്പെത്തി പൂവിടുവാന്‍ മൂന്നുവര്‍ഷം വരെ വേണ്ടിവരും.


കുടുതലറിയന്‍ ഈ വീഡിയോ കാണുകകൃഷിരീതി നല്ല നീര്‍വാര്‍ച്ചയുള്ളതും നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് പ്ലുമേറിയ ചെടികള്‍ക്ക് യോജിച്ചത്. സൂര്യപ്രകാശം ആവശ്യത്തിനു ലഭിക്കുന്നില്ലെങ്കില്‍ ചെടിയുടെ തണ്ടിനു നീളം വച്ചു വലിയ ഇലകളുമായി പൂക്കള്‍ ഉണ്ടാകാതെ ചെടി വളര്‍ച്ച മാത്രാമായിരിക്കും കാണിക്കുക. നടുന്ന സമയത്ത് ഏതെങ്കിലും ജൈവ വളങ്ങള്‍ അടിവളമായി നല്‍കാന്‍ ശ്രദ്ധിക്കണം. അതിനു ശേഷം NPK വളങ്ങള്‍ വളര്‍ച്ചയ്ക്കും പൂവിടുന്നതിനും നല്‍കാവുന്നതാണ്.25 views0 comments